Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: എന്തൊരു ഭാഗ്യം? ഇല്ലെങ്കില്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്!! 'ലോട്ടറി'യടിച്ചത് ആര്‍ക്കെല്ലാം

ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് 2026ല്‍ ഇന്ത്യ ആദ്യം കളിക്കുക. ഞായറാഴ്ച പകലും രാത്രിയുമായി വഡോദരയിലാണ് മല്‍സരം.

പരിക്കു ഭേദമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഈ പരമ്പരയില്‍ തിരിച്ചെത്തിയപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മടങ്ങിയെത്തി. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ഉള്‍പ്പെടുന്ന ശക്തമായ നിരയാണ് പരമ്പരയില്‍ ഇന്ത്യക്കുള്ളത്. എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രം ടീമില്‍ കയറിപ്പറ്റിയ ചില കളിക്കാരുണ്ട്. അവര്‍ ആരൊക്കയാണന്നു നോക്കാം.

ndvsnz-2

ഭാഗ്യശാലികള്‍ ആരൊക്കെ?

ഇന്ത്യന്‍ ഏകദിന ടീമിലെ ഏറ്റവും വലിയ ഭാഗ്യശാലി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. അല്ലായിരുന്നെങ്കില്‍ ഒരിക്കലും ടീമില്‍ സ്ഥാനം ലഭിക്കേണ്ടയാളല്ല അദ്ദേഹം. ബാറ്റിങിലോ, ബൗളിങിലോ കാര്യമായി ഒന്നും ചെയ്യാതിരുന്നിട്ടും നിതീഷിന് ടീമില്‍ വീണ്ടും അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റിന്റെ ഈ സീസണില്‍ ആന്ധ്രാ പ്രദേശിനായി അത്ര ഗംഭീര പ്രകടനമൊന്നും കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഐസിസി ടി20 ലോകകപ്പ് തൊട്ടരികെ എത്തിയതിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇതാണ നിതീഷിനു കോള്‍ ലഭിക്കാനുള്ള പ്രധാന കാരണം.

പക്ഷെ ഹാര്‍ദിക്കിനെ പോലെ ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹത്തെ വിശ്വസിക്കാന്‍ സാധിക്കില്ല. ശരാശരി ബാറ്ററും മോശം ബൗളറുമാണ് നിതീഷ്. ബൗളിങില്‍ അദ്ദേഹത്തെ ടീമിന് ഒട്ടും ആശ്രയിക്കാന്‍ കഴിയില്ല. ഈ കാരണത്താല്‍ തന്നെ ബൗളിങില്‍ നിതീഷിനെ ഇന്ത്യ അധികം ഉപയോഗിക്കാറുമില്ല.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയതൊഴിച്ചു നിര്‍ത്തിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എടുത്തു പറയത്തക്ക പ്രകടനങ്ങളൊന്നും അദ്ദേഹം നടത്തുകയും ചെയ്തിട്ടില്ല.

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ടീമില്‍ ഭാഗ്യം കൊണ്ട് നേടിയ രണ്ടാമത്തെ താരം. സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നില്ല. അതിനു മുമ്പുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് സിറാജ് അവസാനമായി കളിച്ചത്.

അദ്ദേഹത്തിനു പകരം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ പേസാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ഇവര്‍ ഭേദപ്പെട്ട പ്രകടനവും നടത്തിയിരുന്നു,

ഏകദിനത്തില്‍ സിറാജിന് ബൗളിങില്‍ പലപ്പോഴും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാറില്ല. പവര്‍പ്ലേയ്ക്കു പുറത്ത് അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. മാത്രമല്ല, ശക്തരായ എതിരാളികള്‍ക്കെതിരേ ആദ്യ 10 ഓവറിനിടെയും സിറാജ് പലപ്പോഴും പതറിയിട്ടുണ്ട്. അദ്ദേഹത്തിനു പകരം മുഹമ്മദ് ഷമിയാണ് ഏകദിന ടീമില്‍ കൂടുതല്‍ സ്ഥാനമര്‍ഹിച്ചയാള്‍.

ndvsnz-1

വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഭാഗ്യം കൊണ്ട് ഇന്ത്യന്‍ ഏകദിന ടീമിലെത്തിയ മൂന്നാമത്തെ താരം. ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു ഇപ്പോള്‍ പഴയതു പോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാറില്ല. ടെസ്റ്റില്‍ മാത്രമാണ് ജഡ്ഡുവില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ടീമിനു ലഭിക്കാറുള്ളത്.

മികച്ച ഫോമിലുള്ള മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടായ അക്ഷര്‍ പട്ടേലിനെ തഴഞ്ഞാണ് അദ്ദേഹത്തെ ന്യൂസിലാന്‍ഡിനെതിരേ ടീമിലെടുത്തത്. അക്ഷര്‍ എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടുയെന്നത് ഇപ്പോഴും വിചിത്രമാണ്.

Story first published: Tuesday, January 6, 2026, 8:04 [IST]
Other articles published on Jan 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+