Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: മൂന്നാമങ്കമെങ്കിലും ഇന്ത്യ ജയിക്കുമോ? തൂത്തുവാരല്‍ തടയാന്‍ ഈ വഴി മാത്രം!! അറിയാം

മുംബൈ: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ വലിയൊരു നാണക്കേടിന് അരികില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. 12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടു കഴിഞ്ഞു. ഇനി സമ്പൂര്‍ണ തോല്‍വിയെന്ന മറ്റൊരു വലിയ നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

വെള്ളിയാഴ്ച മുതല്‍ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ എന്തു വില കൊടുത്തും ഇന്ത്യക്കു ജയിച്ചേ തീരൂ. അതിനായില്ലെങ്കില്‍ കിവികള്‍ ഇന്ത്യയെ തൂത്തുവാരുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയേക്കാള്‍ മികച്ച ടീം കിവീസ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ജയമര്‍ഹിച്ചതും അവരായിരുന്നു.

എന്നാല്‍ അവസാന ടെസ്റ്റില്‍ ഇന്ത്യക്കു ശക്തമായി തിരിച്ചുവന്നേ തീരൂ. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലെയും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനായെങ്കില്‍ മാത്രമേ രോഹിത് ശര്‍മയ്ക്കും സംഘത്തിനും അതിനു സാധിക്കുകയുള്ളൂ. പ്രധാനമായും മൂന്നു കാര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു ജയിക്കാനാവൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.

INDIA TEST TEAM

സ്പിന്നര്‍മാര്‍ക്കെതിരായ വീക്ക്‌നെസ്

പൂനെയിലെ രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍മാരാണ് ഇന്ത്യയുടെ കഥ കഴിച്ചത്. പ്രത്യേകിച്ചും രണ്ടിന്നിങ്‌സുകളായി 13 വിക്കറ്റുകള്‍ കൊയ്ത മിച്ചെല്‍ സാന്റ്‌നറാണ് കിവികളുടെ തുറുപ്പുചീട്ടായത്. നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരടക്കം ബാറ്റിങ് ലൈനപ്പിലെ ഭൂരിഭാഗും സ്പിന്നര്‍മാര്‍ക്കെതിരേ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായാണ് കാണപ്പെട്ടത്.

മുംബൈയിലെ അടുത്ത ടെസ്റ്റിലും ഇന്ത്യയെ തീര്‍ക്കാന്‍ കിവി സ്പിന്‍നിര കച്ചമുറുക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരുടെ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ ഇന്ത്യ വഴി കണ്ടെത്തിയേ തീരൂ. ഡിഫന്‍സീവ് സമീപനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു തിരിച്ചടിയാവുന്നത്. പകരം യശസ്വി ജയ്‌സ്വാളിനെപ്പോലെ കൂടുതല്‍ അഗ്രസീവായി സ്പിന്നര്‍മാരെ നേരിടാന്‍ ബാറ്റര്‍മാര്‍ ശ്രമിക്കണം. ഇതിനായി കൂടുതല്‍ സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളെയും അവര്‍ക്കു ആശ്രയിക്കേണ്ടതായി വരും.

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മെച്ചപ്പെടണം

ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ആക്രമണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു അത്രത്തോളം മൂര്‍ച്ച ഇല്ലായിരുന്നുവെന്നു കാണാം. പരിചയസമ്പന്നനായ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ ജോടിക്കു കിവി ബാറ്റിങ് നിരയ്ക്കു കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിയുന്നില്ല.

മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്‍ നിര കൂടുതല്‍ മികവുറ്റ പ്രകടനം പുറത്തെടുക്കണം. കിവി ബാറ്റിങ് നിരയെ പൂട്ടാന്‍ അവര്‍ പുതിയ തന്ത്രങ്ങളൊരുക്കുകയും വേണം. സ്വീപ്പ് ഷോട്ടുകള്‍ കൂടുതലായി കളിച്ചാണ് അവര്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെ നിര്‍വീര്യമാക്കിയത്. ഇതു തടയാന്‍ ഇന്ത്യ മറുതന്ത്രം മെനഞ്ഞേ തീരൂ.

R ASHWIN

പേസര്‍മാര്‍ കൂടുതല്‍ വിക്കറ്റെടുക്കണം

ഇന്ത്യയുടെ സ്പിന്‍ നിരയ്ക്കു മാത്രമല്ല പേസ് ബൗളര്‍മാര്‍ക്കും ടെസ്റ്റ് പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പോലും നനഞ്ഞ പടക്കമായി മാറിയത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയായിരുന്നു.

പൂനെയിലെ കഴിഞ്ഞ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. വളരെയധികം ശ്രദ്ധയോടെയാണ് കിവി ബാറ്റര്‍മാര്‍ ബുംറയെ നേരിട്ടത്. അദ്ദേഹത്തിന്റെ മോശം ബോളുകളെ ശിക്ഷിക്കാനും അവര്‍ മറന്നില്ല.

മുഹമ്മദ് സിറാജിനു പകരം രണ്ടാം ടെസ്റ്റില്‍ കൊണ്ടുവന്ന ആകാശ്ദീപും ദയനീയ പ്രകടനമാണ് നടത്തിയത്. മൂന്നാമങ്കത്തില്‍ പേസര്‍മാരില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ ഇന്ത്യക്കു ആവശ്യമാണ്. തുടക്കത്തില്‍ തന്നെ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനും കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും അവര്‍ക്കു സാധിക്കേണ്ടതുണ്ട്.

Story first published: Monday, October 28, 2024, 14:19 [IST]
Other articles published on Oct 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+