Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിക്കും, കിവീസ് ടെസ്റ്റ് പരമ്പര നേടും; കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്ന് മത്സര ടി20 പരമ്പരയാണ്. അതിന് ശേഷം ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കുകയാണ്. ഇതിലേക്കെത്താന്‍ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ ടെസ്റ്റിലെ മൃഗീയാധിപത്യം അവസാനിപ്പിക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2012ന് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിവീസിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചേക്കും. കാരണങ്ങള്‍ അറിയാം.

മികച്ച ബാറ്റിങ് കരുത്ത്

ന്യൂസീലന്‍ഡിന് മികച്ച ബാറ്റിങ് കരുത്താണുള്ളത്. ഇന്ത്യയില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള ബാറ്റിങ് നിര ഇത്തവണയും ന്യൂസീലന്‍ഡിനൊപ്പമുണ്ട്. കെയ്ന്‍ വില്യംസന്‍, ഡെവോന്‍ കോണ്‍വേ, ടോം ലാദം, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം കിവീസിന് ബാറ്റിങ് കരുത്തേകുന്നു. വില്യംസനും ലാദവും അനുഭവസമ്പന്നരായ താരങ്ങളാണ്. ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പെട്ടെന്ന് കീഴടങ്ങുന്നവരല്ല ഇവര്‍. ഇന്ത്യയില്‍ മോശമല്ലാത്ത ടെസ്റ്റ് റെക്കോഡ് ഇവര്‍ക്കുണ്ട്.

കൂടാരെ രചിന്‍ രവീന്ദ്രയെപ്പോലെ മികച്ചൊരു ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ ന്യൂസീലന്‍ഡിനൊപ്പമുണ്ട്. ഇന്ത്യ വേദിയായ അവസാന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി വാങ്ങാന്‍ രചിനായിരുന്നു. നന്നായി സ്വീപ് ഷോട്ട് കളിക്കുന്ന താരങ്ങളിലൊരാളാണ് രചിന്‍. ഇന്ത്യയുടെ സ്പിന്നര്‍മാരെ നേരിട്ട് വലിയ സ്‌കോര്‍ നേടാന്‍ രചിന് സാധിച്ചേക്കും. സ്പിന്നറെന്ന നിലയിലും രചിന്‍ ടീമിന് ഉപകാരിയാണ്. ഈ മികവും ഇന്ത്യക്ക് ഭീഷണിയാണ്.

newzealand

ബൗളിങ് കരുത്തും ശക്തം

നായകന്‍ ടിം സൗത്തി ഉള്‍പ്പെടുന്ന ബൗളിങ് നിര ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടേതാണ്. മാറ്റ് ഹെന്‍ റിയുടെ സമീപകാല പേസ് ബൗളിങ് പ്രകടനങ്ങള്‍ മികച്ചതാണ്. ബെന്‍ സിയേഴ്‌സിനെപ്പോലെ മികച്ച യുവ ബൗളര്‍മാരും കിവീസിനുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ ആവശ്യം മികച്ച സ്പിന്നര്‍മാരെയാണ്. അജാസ് പട്ടേല്‍ ഇന്ത്യയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ്. ഈ ആത്മവിശ്വാസം ഇത്തവണയും അദ്ദേഹത്തെ തുണച്ചേക്കും.

മിച്ചല്‍ സാന്റ്‌നര്‍ ഐപിഎല്ലിലടക്കം കളിച്ച് ഇന്ത്യന്‍ പിച്ചിനെ നന്നായി അറിയാവുന്ന താരമാണ്. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം പ്രകടനം ഇന്ത്യയില്‍ പരമ്പര നേടിക്കൊടുക്കാന്‍ പ്രാപ്തമായതാണ്. ഗ്ലെന്‍ ഫിലിപ്‌സിനെപ്പോലെ വമ്പനടികള്‍ക്കൊണ്ട് മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരും കിവീസ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്.

ഇന്ത്യയുടെ സമീപകാല ഫോം മികച്ചതല്ല

ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. ബംഗ്ലാദേശിനോട് ജയിച്ചെങ്കിലും വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങി പല സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരും മികച്ച ഫോമിലല്ല കളിക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ഇന്ത്യ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ശക്തമായൊരു ടീമിനെതിരേ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ മോശം ഫോം തിരിച്ചടിയാകാനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, September 25, 2024, 16:26 [IST]
Other articles published on Sep 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+