Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ Odi: കാലപ്പഴക്കം ചെന്ന ടീം, ഇന്ത്യ തോറ്റില്ലെങ്കിലാണ് അത്ഭുതം, വിമര്‍ശിച്ച് മൈക്കല്‍

1

ലണ്ടന്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 17 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ടോം ലാദത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും (145*) കെയ്ന്‍ വില്യംസണിന്റെ (94*) ഫിഫ്റ്റിയുമാണ് കിവീസിനെ അനായാസ ജയത്തിലേക്കെത്തിച്ചത്.

ഇന്ത്യയുടെ ബാറ്റിങ് നിര തരക്കേടില്ലാത്ത പ്രകടനം നടത്തിയപ്പോഴും ബൗളിങ് നിരയാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. അഞ്ച് ബൗളര്‍മാരെ മാത്രം ആശ്രയിച്ചിറങ്ങിയ ഇന്ത്യക്ക് ഒരു ഘട്ടത്തിലും ന്യൂസീലന്‍ഡിന് വെല്ലുവിളി ഉയര്‍ത്താനായില്ല. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ശിഖര്‍ ധവാനെയും പരിശീലകന്‍ വിവിഎസ് ലക്ഷ്മണെയും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

ഇന്ത്യക്ക് കൂടുതല്‍ ബൗളര്‍മാര്‍ വേണം

ഇന്ത്യയുടെ പ്ലേയിങ് 11 കൂടുതല്‍ ബൗളര്‍മാര്‍ വേണമെന്നതാണ് മൈക്കല്‍ വോണ്‍ പറയുന്നത്. 'ഇന്ത്യയുടെ ഏകദിന ടീം പഴഞ്ചന്‍ ശൈലി ഇപ്പോഴും തുടരുകയാണ്. പ്ലേയിങ് 11ല്‍ പന്തെറിയാന്‍ അറിയാവുന്ന 6,7 താരങ്ങളെങ്കിലും വേണം' എന്നാണ് മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്. അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്ന ബൗളര്‍മാര്‍. ഇവര്‍ക്കാര്‍ക്കും വലിയൊരു പ്രകടനം കാഴ്ചവെക്കാനുമായില്ല.

1

കിവീസിനെ പ്രശംസിച്ച് ജാഫര്‍

ന്യൂസീലന്‍ഡിനെ പ്രശംസിച്ചാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ ട്വീറ്റ് ചെയ്തത്. 'കിവീസ് നന്നായി കളിച്ചു. 300ന് മുകളിലെ വിജയ ലക്ഷ്യം 270 പോലെയാണ് അവര്‍ മറികടന്നത്. വില്യംസണിന്റെ ക്ലാസ് പ്രകടനത്തില്‍ അത്ഭുതമില്ല. എന്നാല്‍ ടോം ലാദമാണ് ഞെട്ടിച്ചത്. ഓപ്പണറായ താരം മധ്യനിരയിലേക്കെത്തി ഇത്തരമൊരു പ്രകടനം കാഴ്ചവെക്കുക എളുപ്പമല്ല. അഞ്ച് ബൗളര്‍മാരെ മാത്രം കളിപ്പിക്കുന്ന തന്ത്രമാണ് ഇന്ത്യയുടെ പ്രശ്‌നം' എന്നാണ് വസിം ജാഫര്‍ ട്വീറ്റ് ചെയ്തത്.

പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരില്ല

നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യയെന്ന പേരില്‍ ഇന്ത്യയുടെ വിശ്വസ്തരായ ഓള്‍റൗണ്ടര്‍മാരുടെ പട്ടിക അവസാനിക്കുന്നു. നേരത്തെ ഇന്ത്യയുടെ ടോപ് ഓഡറില്‍ പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം പന്തുകൊണ്ടും ടീമിന് ഉപകാരികള്‍. എന്നാല്‍ ഇന്നത്തെ ടീമിലെ ഒരു ബാറ്റ്‌സ്മാനും പന്തെറിയാന്‍ തയ്യാറാവുന്നില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം സ്പിന്നെറിയാന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഇവര്‍ പന്തെറിയാന്‍ തയ്യാറാവുന്നില്ല. ഇന്ത്യയുടെ ടോപ് സിക്‌സിലെ ഒരു താരം പോലും പന്തെറിയുന്നവരായി ഇല്ലെന്നതാണ് കൗതുകകരമായ കാര്യം.

1

പുതിയ താരങ്ങളെ കണ്ടെത്തണം

ഇന്ത്യ ടീമിലേക്ക് കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കണം. ദീപക് ചഹാറിനെപ്പോലെ അത്യാവശ്യം നന്നായി ബാറ്റ് ചെയ്യുന്ന പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. കൂടുതല്‍ യുവ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താനും വളര്‍ത്താനും ഇന്ത്യ ശ്രമിക്കേണ്ടതായുണ്ട്. ദീപക് ഹൂഡക്കും കൂടുതല്‍ പിന്തുണ നല്‍കേണ്ടതായുണ്ട്. വെങ്കടേഷ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, റിഷി ധവാന്‍ പോലുള്ളവരെ ഇന്ത്യ വേണ്ടത്ര ഉപയോഗിക്കാതെ തഴയാനും പാടില്ലായിരുന്നു. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതല്‍ യുവ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.

Story first published: Saturday, November 26, 2022, 11:12 [IST]
Other articles published on Nov 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+