Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇതിലും നല്ലത് സ്‌കൂള്‍ കുട്ടികള്‍! 46ല്‍ പുറത്തായ ഇന്ത്യ എയറില്‍; ട്രോള്‍ പൂരം

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട് പുറത്തായിരിക്കുകയാണ്. 46 റണ്‍സിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. റണ്ണൊഴുകുന്ന ബംഗളൂരുവിലെ പിച്ചില്‍ മഴയെത്തുടര്‍ന്ന് ഈര്‍പ്പമുണ്ടായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യക്ക് പിഴച്ചു. നാട്ടില്‍ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടാണ് ബംഗളൂരുവില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ ഡെക്കിന് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുണ്ടായത്. പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങി എന്നതും എടുത്തു പറയേണ്ടതാണ്. ഇന്ത്യക്ക് അടിമുടി താളം തെറ്റിയതോടെ രൂക്ഷ വിമര്‍ശനവും വലിയ ട്രോളുകളുമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ടീം ഒന്നാകെ എയറിലാണുള്ളതെന്ന് പറയാം. ട്രോളുകളെല്ലാം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ആര്‍സിബിയുടെ ബാധ കയറിയോ

ആര്‍സിബിയുടെ ഹോം ഗ്രൗണ്ടാണ് ബംഗളൂരു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ തകര്‍ച്ചയില്‍ ആര്‍സിബിയെ കൂട്ടിച്ചേര്‍ത്താണ് ആരാധകര്‍ ട്രോളുന്നത്. ആര്‍സിബി വലിയ സ്‌കോര്‍ നേടുകയും ചെറിയ സ്‌കോറിന് പുറത്താവുകയും ചെയ്യുന്ന ടീമാണ്. അതുപോലെയാണ് ഇപ്പോള്‍ ഇന്ത്യയെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. ആര്‍സിബിക്കെതിരേയാണ് കളിക്കുന്നതെന്നാണ് കിവീസ് കരുതിയതെന്നും ആരാധകര്‍ പരിഹസിക്കുന്നു. സ്‌കൂള്‍ കൂട്ടികള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യുമെന്നാണ് വിമര്‍ശനം.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ സമ്മര്‍ദ്ദത്തിനടിമപ്പെട്ടെന്നും പഴയ ശീലം ഇന്ത്യ മറന്നിട്ടില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഈ പ്രകടനംവെച്ചുകൊണ്ട് ഓസ്‌ട്രേലിയയിലേക്ക് പോയാല്‍ വലിയ നാണക്കേടാവും ഇന്ത്യയെ കാത്തിരിക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്. ബംഗ്ലാദേശിനെതിരേ കാട്ടിയ മികവ് മികച്ച ബൗളര്‍മാര്‍ക്കെതിരേ കാട്ടാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വലിയ നിരാശയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

rohit sharma virat kohli

രോഹിത്തിനും ഗംഭീറിനും വിമര്‍ശനം

ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയില്‍ നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ ഗൗതം ഗംഭീറിനുമാണ് കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത്. മഴമൂലം മൂടിയിട്ടിരുന്ന പിച്ചില്‍ എന്ത് അടിസ്ഥാനത്തിലാണ് ആദ്യം ബാറ്റ് ചെയ്യാന്‍ രോഹിത് ശര്‍മ തീരുമാനിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ ചില മാറ്റങ്ങളും വരുത്തിയിരുന്നു. വിരാട് കോലി മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് ഡെക്കിന് പുറത്തായത്. ഇതിന്റെ പേരിലും വലിയ വിമര്‍ശനം ഗംഭീറിനെതിരേ ഉയരുകയാണ്.

ഇന്ത്യ ബംഗ്ലാദേശിനെതിരേ പുലികളാണെന്നും എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ പൂച്ചകളാണെന്നുമെല്ലാമുള്ള ട്രോളുകളാണ് വൈറലാവുന്നത്. താറാവുകള്‍ നിരന്ന് പോകുന്ന ഷോര്‍ട്ട് വീഡിയോയിലൂടെ ഇന്ത്യയുടെ ഡെക്കിന് പുറത്തായ താരങ്ങളേയും ട്രോളുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തകര്‍ച്ചയാണ് ഇപ്പോള്‍ ടീം നേരിട്ടത്. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടീം ടോട്ടലാണിത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകരെല്ലാം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ഇന്ത്യന്‍ ടീമിന് മുട്ട കച്ചവടം ചേരും

ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് തകര്‍ച്ചക്ക് പിന്നാലെ മുട്ടകളുടേയും താറാവുകളുടേയും ചിത്രങ്ങളാണ് കൂടുതലായും ട്രോളുകളായി വരുന്നത്. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍ എന്നിവരാണ് ഡെക്കിന് പുറത്തായത്. ഇവരെല്ലാം സമീപകാലത്തായി മികച്ച പ്രകടനം നടത്തിയവരാണെങ്കിലും കിവീസ് പേസ് നിരയോട് പിടിച്ചുനില്‍ക്കാനായില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വലിയ ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്.

ഇന്ത്യയുടെ അഹങ്കാരത്തിനും അമിത ആത്മവിശ്വാസത്തിനും ഏറ്റ അടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. നാട്ടില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ആരുമില്ലെന്ന തോന്നതിന് ഇപ്പോള്‍ ചെറിയ മാറ്റം ഉണ്ടായിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നാണ് എതിരാളികള്‍ പറയുന്നത്. എന്തായാലും നായകന്‍ രോഹിത്തിനും ഇന്ത്യന്‍ ടീമിനും വലിയ നാണക്കേടാവുന്ന തകര്‍ച്ചയാണ് ബംഗളൂരുവില്‍ നേരിട്ടതെന്ന് പറയാം.

Story first published: Thursday, October 17, 2024, 15:01 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+