Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: അവസരം തുലച്ച് വീണ്ടും മായങ്ക്- ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല!

1

കാണ്‍പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനുള്ള മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഓപ്പണിങില്‍ നറുക്കുവീണ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായി മാറി. 13 റണ്‍സാണ് മായങ്കിനു നേടാനായത്. 28 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളടക്കമായിരുന്നു ഇത്. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അതു വലിയ ഇന്നിങ്‌സാക്കി മാറ്റുന്നതില്‍ മായങ്ക് പരാജയപ്പെട്ടു. തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്ത് കൈല്‍ ജാമിസണ്‍ ഒരുക്കിയ കെണിയില്‍ മായങ്ക് വീഴുകയായിരുന്നു. ബാറ്റില്‍ എഡ്ജ് ചെയ്ത താരത്തിെ വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടല്‍ ക്യാച്ച് ചെയ്യുകയായിരുന്നു.

ടെസ്റ്റില്‍ മായങ്കിന്റെ അവസാനത്തെ 12 ഇന്നിങ്‌സുകളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മറ്റൊരു 40 പ്ലസ് സ്‌കോര്‍ പോലും കഴിഞ്ഞ 12 ഇന്നിങ്‌സുകളില്‍ മായങ്ക് നേടിയിട്ടില്ല. ആറു തവണയാണ് ഒറ്റയക്ക സ്‌കോറിനു താരം പുറത്തായത്. 13, 9, 38, 5, 0, 9, 17, 3, 7, 58, 34, 14 എന്നിങ്ങനെയാണ് അവസാനമായി കളിച്ച 12 ഇന്നിങ്‌സുകളില്‍ മായങ്കിന്റെ സ്‌കോറുകള്‍.

2

അതേസമയം, കാണ്‍പൂര്‍ ടെസ്റ്റില്‍ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 82 റണ്‍സെടുത്തിട്ടുണ്ട്. മായങ്കിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്‍- ചേതേശ്വര്‍ പുജാര ജോടി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 61 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. 52 റണ്‍സുമായി ഗില്ലും 15 റണ്‍സോടെ പുജാരയുമാണ് ക്രീസില്‍. 87 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. പുജാര 61 ബോളിലാണ് 15 റണ്‍സ് നേടിയത്.

മുന്‍നിര താരങ്ങളില്ലാതെയാണ് ഇന്ത്യ ഈ ടെസ്റ്റിലിറങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഈ മല്‍സരത്തില്‍ കളിക്കുന്നില്ല. കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ പുതുമുഖം ശ്രേയസ് അയ്യരാണ് ടീമില്‍ ഇടം ലഭിച്ചത്. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനാണ്് ഇന്ത്യ ഈ കളിയില്‍ പരീക്ഷിച്ചത്.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണിത്. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പരമ്പര. കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കിവികളോടേറ്റ കനത്ത പരാജയത്തിനു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിച്ച സുവര്‍ണാവസരം കൂടിയാണിത്. അന്നു ഇന്ത്യയെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ചായിരുന്നു കിവികള്‍ ലോക ചാംപ്യന്മാരായത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.

ന്യൂസിസലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്ല്യം സോമര്‍വില്ലെ.

Story first published: Thursday, November 25, 2021, 12:07 [IST]
Other articles published on Nov 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+