For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 0, 12, രാഹുല്‍ എന്തിന് ടീമില്‍? സഞ്ജു, റുതുരാജ് ഇവരിലൊരാള്‍ വരണം

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ആദ്യ ഇന്നിങ്‌സില്‍ ഡെക്കിന് മടങ്ങിയ രാഹുലിന് രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ 16 പന്ത് നേരിട്ട് വെറും 12 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. രണ്ട് ബൗണ്ടറിയടക്കം നേടി രാഹുല്‍ പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മോശം ഫോമില്‍ കളിക്കുന്ന താരമാണ് രാഹുലാണെന്ന് പറയാം. ബംഗ്ലാദേശിനെതിരേ ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും താരത്തിന്റെ ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്തായാലും ന്യൂസീലന്‍ഡിനെതിരേ രാഹുല്‍ നിരാശപ്പെടുത്തിയതോടെ താരത്തിന്റെ സീറ്റ് ചോദ്യമുയര്‍ത്തുകയാണ്. രണ്ടാം ടെസ്റ്റില്‍ ശുബ്മാന്‍ ഗില്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തും. അപ്പോള്‍ രാഹുലിന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന് പറയാം.

രാഹുലിനെ ഇനി പിന്തുണക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആക്രമണോത്സകതയോടെ കളിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഇതിനൊത്ത് ഉയരാന്‍ കെ എല്‍ രാഹുലിന് സാധിക്കുന്നില്ല. ഇന്ത്യന്‍ ടീമിലെ ഏറ്റവും ദൗര്‍ബല്യമുള്ള താരമായി രാഹുല്‍ മാറിയിരിക്കുകയാണ്. ടോപ് ഓഡറില്‍ നിന്ന് മധ്യനിരയിലേക്കെത്തിയ രാഹുലിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. രണ്ടാം ടെസ്റ്റില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ശുബ്മാന്‍ ഗില്‍ തിരിച്ചെത്തും. അങ്ങനെ വരുമ്പോള്‍ രാഹുലിന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.

ഇന്ത്യ സര്‍ഫറാസ് ഖാനെ പുറത്തിരുത്താന്‍ യാതൊരു സാധ്യതയുമില്ല. 150 റണ്‍സോടെ തകര്‍പ്പന്‍ പ്രകടനമാണ് സര്‍ഫറാസ് കിവീസിനെതിരേ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസിനെ ടീമില്‍ നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ രാഹുലിനെ ഇനിയും ഇന്ത്യ പിന്തുണക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. മികച്ച താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിനെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കുമെന്ന് തന്നെ പറയാം.

rishabh pant ind vs nz test

ഓസീസ് പര്യടനത്തിനുണ്ടാവില്ല?

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെട്ടേക്കില്ല. ഇന്ത്യ അദ്ദേഹത്തെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി കാത്തിരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കെ എല്‍ രാഹുലിനെ ഒഴിവാക്കി അല്‍പ്പം കൂടി ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങളെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി കാത്തിരിക്കുന്ന താരമാണ്. ഇതിന്റെ ഭാഗമായി രഞ്ജി ട്രോഫിയും കളിക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍ ബുച്ചി ബാബു ടൂര്‍ണമെന്റിലും രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലുമെല്ലാം സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അധികം വൈകാതെ അദ്ദേഹം ടെസ്റ്റ് ടീമിലേക്കെത്താനാണ് സാധ്യത കൂടുതല്‍. എന്തായാലും രാഹുലിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് നിസംശയം പറയാം.

റിഷഭ് പന്ത് 99ല്‍ പുറത്ത്

ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സൂപ്പര്‍ താരവുമായ റിഷഭ് പന്ത് 99 റണ്‍സില്‍ പുറത്തായിരിക്കുകയാണ്. 105 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ റിഷഭ് മികച്ച പ്രകടനത്തോടെ മുന്നേറിയെങ്കിലും സെഞ്ച്വറിക്ക് 1 റണ്‍സകലെയാണ് അദ്ദേഹം പുറത്തായത്. ഇത് ഏഴാം തവണയാണ് റിഷഭ് പന്ത് 90കളില്‍ പുറത്താവുന്നത്. 27 വയസിനുള്ളില്‍ കൂടുതല്‍ തവണ 90കളില്‍ പുറത്താകുന്ന താരമെന്ന റെക്കോഡിലേക്ക് റിഷഭ് പന്ത് എത്തിയിരിക്കുകയാണ്.

ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ടെസ്റ്റില്‍ 99 റണ്‍സില്‍ പുറത്താവുന്നത്. നേരത്തെ 2012ല്‍ എംഎസ് ധോണിയാണ് ഇത്തരത്തില്‍ പുറത്തായത്. ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ചാണ് റിഷഭ് പുറത്തായത്. എന്തായാലും ഇന്ത്യന്‍ ആരാധകരുടെ നോവായി റിഷഭ് മാറിയെന്ന് പറയാം.

Story first published: Saturday, October 19, 2024, 16:16 [IST]
Other articles published on Oct 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+