For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യക്ക് മുട്ടിടിക്കുന്നു, കിവീസ് എങ്ങനെ ഇത് സാധിച്ചെടുത്തു? തന്ത്രങ്ങള്‍ ഇതാണ്

പൂനെ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നത്. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ 46 റണ്‍സിന് ഓള്‍ഔട്ടായി വലിയ നാണക്കേടും നേരിട്ടു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും തകര്‍ന്നടിയുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യക്ക് മികച്ച റെക്കോഡുള്ള പൂനെയില്‍ 100ലധികം റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് വഴങ്ങേണ്ടി വന്നു എന്നതാണ് നാണക്കേട്.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 156 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. കിവീസ് ലീഡ് 300 പിന്നിട്ടതിനാല്‍ ഇന്ത്യക്ക് ജയിക്കാന്‍ നന്നായിത്തന്നെ വിയര്‍ക്കേണ്ടി വരും. രണ്ടാം ടെസ്റ്റ് ഇന്ത്യ തോറ്റാല്‍ പരമ്പരയും ഇന്ത്യ കൈവിടും. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും മങ്ങും. തട്ടകത്തില്‍ എതിരാളികളുടെ പേടി സ്വപ്‌നമായ ഇന്ത്യ ഇപ്പോള്‍ കിവീസിന് മുന്നില്‍ മുട്ടിടിക്കുകയാണ്. എങ്ങനെയാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ ഞെട്ടിക്കുന്നത്? പയറ്റിയ പ്രധാന തന്ത്രങ്ങള്‍ അറിയാം.

സ്വീപ് ഷോട്ടുകള്‍ കൂടുതല്‍ കളിക്കുന്നു

ഇന്ത്യയിലേക്ക് വരുന്ന ഏതൊരു ടീമും ഭയക്കുന്നത് സ്പിന്‍ ആക്രമണത്തെയാണ്. ഇന്ത്യന്‍ സ്പിന്‍ പിച്ചൊരുക്കിയാലും എതിരാളികളെ നേരിടുകയെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രത്തോടെയാവും എതിര്‍ ടീമുകള്‍ വരിക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സ്വീപ് ഷോട്ടുകളാണ്. എന്നാല്‍ ഇതൊട്ടും എളുപ്പവുമല്ല.

എന്നാല്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ നന്നായി സ്വീപ് ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്തി. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കണക്കുകൂട്ടല്‍ തെറ്റിയത് അവിടെയാണ്. കിവീസ് 45% റണ്‍സും നേടിയത് സ്വീപ് ഷോട്ടുകളിലൂടെയാണ്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ് ഷോട്ട് തന്ത്രം ഫലപ്രദമായി മെനയാനും അത് നടപ്പിലാക്കാനും കിവീസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്കെതിരേ കിവീസ് ആധിപത്യം നേടിയെടുത്തത് പ്രധാനമായും ഈ നീക്കത്തിലൂടെയാണ്.

ind vs nz test

ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തി

രണ്ടാമത്തെ കാര്യം ഫീല്‍ഡിങ്ങാണ്. ഇന്ത്യയില്‍ ജയിക്കാന്‍ ഓരോ റണ്‍സും ഓരോ വിക്കറ്റും വളരെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവ് കിവീസിനുണ്ടായിരുന്നു. ഇത് മനസിലാക്കി തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനമാണ് കിവീസ് കാഴ്ചവെച്ചത്. പ്രധാനമായും ഡെവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെല്ലാം മിന്നും ഫീല്‍ഡിങ്ങുകൊണ്ട് ഇതിനോടകം കൈയടി നേടിയിട്ടുണ്ട്. ഇവരുടെ ഫീല്‍ഡിങ്ങുകൊണ്ട് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചു.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാക്കി മാറ്റാന്‍ കിവീസിന്റെ ഫീല്‍ഡിങ്ങുകൊണ്ട് സാധിച്ചു. ഇന്ത്യന്‍ താരങ്ങള്‍ നിരവധി ഫീല്‍ഡിങ് പിഴവുകള്‍ വരുത്തിയപ്പോള്‍ കിവീസ് താരങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച് നിന്നു. ഇന്ത്യയില്‍ പരമ്പര നേടണമെന്ന അതിയായ ആഗ്രഹത്തോടെയാണ് കിവീസ് വന്നത്. അതുകൊണ്ടുതന്നെ ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കിവീസിന് സാധിച്ചു.

ഇന്ത്യയുടെ മധ്യനിരയ്ക്കായി പ്രത്യേകം പദ്ധതി

ഇന്ത്യയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചപ്പോള്‍ത്തന്നെ കിവീസ് നായകന്‍ ടോം ലാദം ടീമിന്റെ പദ്ധതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ടോപ് ഓഡര്‍ ശക്തമായതിനാല്‍ അവര്‍ക്കെതിരേ പ്രത്യേക പദ്ധതി മെനയാതെ ടീമിന്റെ ശക്തിയില്‍ വിശ്വസിക്കുകയാണ് കിവീസ് ചെയ്തത്. എന്നാല്‍ ഇന്ത്യയുടെ മധ്യനിരക്ക് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് കൃത്യമായി തിരിച്ചറിയാന്‍ കിവീസിന് സാധിച്ചു. ഇത് മനസിലാക്കി തന്ത്രം തയ്യാറാക്കി.

ഇതാണ് രണ്ട് മത്സരത്തിലും ഇന്ത്യയെ പിന്നോട്ടടിച്ചത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ് കരുത്തിനെ പൂട്ടുകയാണ് ന്യൂസീലന്‍ഡ് ചെയ്തത്. ഇത് ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞു. കൃത്യമായ പദ്ധതി തയ്യാറാക്കുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചുവെന്ന് തന്നെ പറയാം.

Story first published: Friday, October 25, 2024, 17:32 [IST]
Other articles published on Oct 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+