Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇവര്‍ക്ക് ഒറ്റ കളിയിലും ചാന്‍സില്ല!! 'ബെഞ്ച് ബോയ്‌സ്', 3 പേര്‍ ആരൊക്കെ?

വഡോദര: ടി20 ലോകകപ്പിനു മുമ്പ് അവസാന രണ്ടു പരമ്പരകള്‍ കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. കരുത്തരായ ന്യൂസിലാന്‍ഡുമായി ഏകദിന, ടി20 പരമ്പരകളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഞായറാഴ്ചയും അഞ്ചു ടി20കളുള്‍പ്പെടുന്ന പരമ്പര ഈ മാസം 21നും ആരംഭിക്കും.

ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഏകദിന പരമ്പരയില്‍ മികച്ച വിജയം കൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമടങ്ങുന്ന ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുക.

RISHABH PANT

ടി20 ലോകകപ്പ് മുന്നില്‍ കണ്ട് സൂപ്പര്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില താരങ്ങള്‍ക്കു പരമ്പരയിലെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ബെഞ്ചില്‍ ഒതുങ്ങിയേക്കാവുന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇവര്‍ക്കു ചാന്‍സില്ല

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തില്‍ പോലും അവസരമില്ലാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ പ്രധാനമായും മൂന്നു പേരാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഇടംകൈയന്‍ ഓപ്പണിങ് ബാറ്ററായ യശസ്വി ജയ്‌സ്വാള്‍, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ്.

പേസര്‍ ഹര്‍ഷിത് റാണയ്ക്കു എല്ലാ കളിയിലും ചാന്‍സ് ലഭിച്ചേക്കില്ലെങ്കിലും ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ ഉറപ്പായും അവസരം കിട്ടുമെന്നുറപ്പാണ്. എന്നാല്‍ ജയ്‌സ്വാള്‍, റിഷഭ്, പ്രസിദ്ധ് തുടങ്ങിയവര്‍ക്കു മുഴുവന്‍ മല്‍സരങ്ങളിലും ബെഞ്ചില്‍ തന്നെയാവും സ്ഥാനം.

സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയിലെ മൂന്നു കളിയിലും ഓപ്പണറായി ഇറങ്ങിയ താരമാണ് ജയ്‌സ്വാള്‍. പരിക്കു കാരണം ക്യാപ്റ്റനും ഫസ്റ്റ് ചോയ്‌സ് ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു പുറത്തിരിക്കേണ്ടി വന്നതാണ് അന്ന് ജയ്‌സ്വാളിനു ഗുണം ചെയ്തത്.

പക്ഷെ കിവികള്‍ക്കെതിരേ അദ്ദേഹത്തിനു ഈ ആനുകൂല്യമില്ല. കാരണം പരിക്കു ഭേദമായി ഗില്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം ഓപ്പണിങില്‍ ഇറങ്ങുകയും ചെയ്യും.

രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ ജയ്‌സ്വാളിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. ഗില്ലിനോ, രോഹിത്തിനോ ഏതെങ്കിലും കളിയില്‍ വിശ്രമം നല്‍കി ജയ്‌സ്വാളിനെ പരീക്ഷിക്കാന്‍ സാധ്യത തീരെയില്ല. അതിനാല്‍ വാട്ടര്‍ ബോയിയുടെ റോളില്‍ മാത്രമേ താരത്തെ പരമ്പരയില്‍ കണ്ടേക്കുകയുള്ളൂ.

റിഷഭിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത നിര്‍ഭാഗ്യവാനാണെന്നു കാണാം. ചില പരമ്പരകളില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി കെഎല്‍ രാഹുല്‍ സ്ഥാനം ഭദ്രമാക്കിയതിനാല്‍ റിഷഭിനു കാഴ്ചക്കാരനായി ഇരിക്കേണ്ടി വരികയും ചെയ്തു.

JAISWAL

ഇനി ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന പരമ്പരയില്‍ കാണാനിരിക്കുന്നതും ഇതു തന്നെയാണ്. മൂന്നു കളിയിലും രാഹുല്‍ തന്നെ വിക്കറ്റ് കാക്കും. അദ്ദേഹം പരിക്കേറ്റ് പിന്‍മാറിയാല്‍ മാത്രമേ റിഷഭിനു നേരിയ പ്രതീക്ഷയ്ക്കു വകയുള്ളൂ.

പ്രസിദ്ധിലേക്കു വന്നാല്‍ അദ്ദേഹവും ടീമിലെ അവിഭാജ്യ ഘടകമല്ല. ബാക്കപ്പായി മാത്രമേ താരത്തെ ടീം മാനേജ്‌മെന്റ് പരിഗണിക്കാറുള്ളൂ. സൗത്താഫ്രിക്കയ്‌ക്കെതിരേ തഴയപ്പെട്ട പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് സിറാജ് ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ ഇലവനിലേക്കുള്ള പ്രസിദ്ധിന്റെ വഴിയടയുകയും ചെയ്തു.

സിറാജും അര്‍ഷ്ദീപ് സിങുമായിരിക്കും ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ചില മല്‍സരങ്ങളില്‍ ഹര്‍ഷിത്തിനെയും ഇന്ത്യ പരീക്ഷിച്ചേക്കും. എന്നാല്‍ പ്രസിദ്ധിനെ ഒരു കളിയില്‍ പോലും ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

Story first published: Monday, January 5, 2026, 10:29 [IST]
Other articles published on Jan 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+