Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സൂപ്പര്‍ താരം ഔട്ട്!! ഒപ്പം മറ്റൊരാളും, 2 മാറ്റം; മൂന്നാമങ്കം ജയിക്കാന്‍ ഈ 11

രാജ്‌കോട്ട്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പര ത്രില്ലിങ് ക്ലൈമാസ്‌കിലേക്കു കടക്കുകയാണ്. ഇരുടീമുകളും ഓരോ മല്‍സരം വീതം ജയിച്ച് 1-1ന് തുല്യമായതോടെ ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന മൂന്നാമങ്കം ഫൈനലിനു തുല്യമായി മാറി.

ജയിക്കുന്നവര്‍ക്കു പരമ്പര സ്വന്തമാക്കാം എന്നതിനാല്‍ ജീവന്‍ മരണ പോരാട്ടത്തിനാണ് ഇന്ത്യയും കിവികളും കച്ചമുറുക്കുക. വഡോദരയിലെ ആദ്യ കളിയില്‍ ഇന്ത്യ മൂന്നു വിക്കറ്റിന് കഷ്ടിച്ച് ജയിച്ചപ്പോള്‍ രാജ്‌കോട്ടില്‍ ഇന്ത്യയെ ഏഴു വിക്കറ്റിനു വാരിക്കളഞ്ഞായിരുന്നു കിവികളുടെ മറുപടി.

ROHIT GILL

രണ്ടാംനിര ടീമാണെങ്കിലും കിവികള്‍ കരുതിയതു പോലെ നിസാരക്കാരല്ലെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടു മൂന്നാം ഏകദിനത്തില്‍ ഏറ്റവും മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ ഇന്ത്യ നാണംകെടും. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുയുള്ളൂ. ഈ കളിയിലെ ശക്തമായ 11 എങ്ങനെയാവണമെന്നു നോക്കാം.

ടീമിലെ മാറ്റങ്ങളെന്ത്?

ഇന്‍ഡോറിലെ മൂന്നാമങ്കത്തിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ ഒരു പൊളിച്ചെഴത്ത് തല്‍ക്കാലം ആവശ്യമില്ലെന്നു തന്നെ പറയാം. കാരണം ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നം ബാറ്റിങിലല്ല, മറിച്ച് ബൗളിങിലാണ്. അതുകൊണ്ടു തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതും അവിടെയാണ്.

പതിവുപോലെ ഒരിക്കല്‍ക്കൂടി രോഹിത് ശര്‍മയും നായകന്‍ ശുഭ്മന്‍ ഗില്ലും തന്നെയായിരിക്കും ഓപ്പണിങിലെത്തുക. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ച ഗില്‍ വീണ്ടുമൊരു മികച്ച ഇന്നിങ്‌സായിരിക്കും ലക്ഷ്യമിടുക. എന്നാല്‍ രോഹിത്തിന്റെ കാര്യം നേരെ തിരിച്ചാണ്.

കഴിഞ്ഞ രണ്ടിന്നിങ്‌സുകളിലും ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിയാതെ അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അശ്രദ്ധമായ ഷോട്ടിനു ശ്രമിച്ചാണ് ഹിറ്റ്മാന്‍ വിക്കറ്റ് കൈവിട്ടത്. വീണ്ടുമൊരു ഫ്‌ളോപ്പ്‌ഷോ അദ്ദേഹത്തിനു ഗുണം ചെയ്യില്ല. കാരണം അടുത്തവര്‍ഷത്തെ ലോകകപ്പ് സ്വപ്‌നം കാണുന്ന രോഹിത്തിന് അതുവരെ ഫോം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

അതിനാല്‍ ഫിഫ്റ്റിയോ, സെഞ്ച്വറിയോ തന്നെയാവും മൂന്നാമങ്കത്തില്‍ അദ്ദേഹം ലക്ഷ്യം വയ്ക്കുക. മൂന്ന്, നാല് നമ്പറുകളില്‍ പതിവുതെറ്റിക്കാതെ വിരാട് കോലിയും ശ്രേയസ് അയ്യരുമുണ്ടാവും.

തുടര്‍ച്ചയായ അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ക്കു ശേഷം കഴിഞ്ഞ കളിയില്‍ കോലിക്ക് 20കളില്‍ കാലിടറിയിരുന്നു. ഇന്‍ഡോറില്‍ വീണ്ടും ബാറ്റിങില്‍ ടോപ് ഗിയറിലേക്കു കയറാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

എന്നാല്‍ കഴിഞ്ഞ കളിയില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്തായ വൈസ് ക്യാപ്റ്റന്‍ ശ്രേയസിനും ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ മികച്ചൊരു ഇന്നിങ്‌സ് വേണം. അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലിന്റെ ഊഴമായിരിക്കും. കഴിഞ്ഞ കളിയില്‍ അപരാജിത സെഞ്ച്വറിയോടെ നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. രാഹുലിനു ശേഷമാണ് ലൈനപ്പില്‍ മാറ്റങ്ങള്‍ ആവശ്യം.

RAVINDRA JADEJA

ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടറും വെറ്ററന്‍ താരവുമായ രവീന്ദ്ര ജഡേജ ടീമില്‍ വേണ്ട. കഴിഞ്ഞ രണ്ടു കളിയിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്നു മാത്രമല്ല, ബാറ്റിങിലും ജഡ്ഡു ഫ്‌ളോപ്പായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി പുതുമുഖ ബാറ്റിങ് ഓള്‍റൗണ്ടര്‍ ആയുഷ് ബഡോനിയെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാം. കുറഞ്ഞത് ബാറ്റിങിലെങ്കിലും താരം ടീമിന് മുതല്‍ക്കൂട്ടാവും.

ഏഴാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പിന്നാലെ ഹര്‍ഷിത് റാണയും കളിക്കും. സ്പിന്‍ ആക്രമണം ഒരിക്കല്‍ക്കൂടി കുല്‍ദീപ് യാദവനിനാണ്. എന്നാല്‍ പേസ് നിരയില്‍ ഒരു മാറ്റം വേണം. പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി പകരം അര്‍ഷ്ദീപ് സിങിനെ തിരികെ വിള്ിക്കണം. അദ്ദേഹത്തിനു കൂട്ടായി ടീമില്‍ മുഹമ്മദ് സിറാജുമുണ്ടാവും.

മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോനി, നിതീഷ് റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Story first published: Thursday, January 15, 2026, 15:34 [IST]
Other articles published on Jan 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+