For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിനെ രക്ഷിക്കാന്‍ ഗംഭീര്‍!! ഇഷാനെ ഒതുക്കും? പ്ലാനിങ്ങനെ, വമ്പന്‍ സൂചന

വിശാഖപട്ടണം: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള 'എന്‍ട്രസ് പരീക്ഷയ്ക്ക്' തയ്യാറെടുക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (Sanju Samson). അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവുമോ, അതോ കഴിഞ്ഞ ലോകകപ്പിലേതു പോലെ ബെഞ്ചിലിരിക്കുമോയെന്നു തീരുമാനിക്കുക രണ്ടു മല്‍സരങ്ങളാണ്.

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇനി സഞ്ജുവിന്റെ ഭാവി. ടീമിലെ ബാക്കപ്പ് കീപ്പറായ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഫോമാണ് അദ്ദേഹത്തിന്റെ ഓപ്പണിങ് സ്ഥാനം കുഴപ്പത്തിലാക്കിയത്.

SANJU GAMBHIR

എന്നാല്‍ തന്റെ പ്രിയ ശിഷ്യനായ സഞ്ജുവിനെ രക്ഷിക്കാന്‍ പുതിയൊരു പ്ലാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാക്കി കഴിഞ്ഞുവെന്ന സൂചനകളാണ് വരുന്നത്. നാലാം ടി20യിലെ ഇലവനെ കുറിച്ചുള്ള ചില വമ്പന്‍ സൂചനകളും പുറത്തു വന്നിരിക്കുകയാണ്. ഇതേക്കുറിച്ച് അറിയാം.

ഗംഭീറിന്റെ പ്ലാനെന്ത്?

ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ സഞ്ജു സാംസണിനോടു ഗൗതം ഗംഭീറിനു പ്രത്യേക താല്‍പ്പര്യവും ഇഷ്ടവുമെല്ലാമുണ്ട്. ദേശീയ ടീമിന്റെ കോച്ചായി വരുന്നതിനു മുമ്പ് സഞ്ജുവിനെതിരേയുള്ള അവഗണനകള്‍ക്കൈതിരേ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഗംഭീര്‍ കോച്ചായി വന്ന ശേഷം റിഷഭ് പന്ത്, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നീ കീപ്പര്‍മാരെല്ലാം ടി20 ടീമിലേക്കു വന്നുപോയെങ്കിലും ഇപ്പോഴും സ്ഥാനം നിലനിര്‍ത്തുന്നത് സഞ്ജു മാത്രമാണ്. ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായെല്ലാം അദ്ദേഹത്തെ കോണ്ടുവന്നതും കോച്ചിന്റെ പ്രത്യേക താല്‍പ്പര്യം കൊണ്ടാണ്.

പക്ഷെ ഇപ്പോള്‍ സഞ്ജുവിന്റെ മോശം ഫോമും ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകളുമെല്ലം ഗംഭീറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് സഞ്ജുവിനെ ഫോമിലേക്കു തിരിച്ചെത്താന്‍ സഹായിക്കുന്നതായി കോച്ച് പുതിയൊരു നീക്കത്തിനൊരുങ്ങുന്നത്.

ഉജ്ജ്വല ഫോമിലുള്ള ഇഷാനെ ബെഞ്ചിലിരുത്തിയുള്ള ടീം കോമ്പിനേഷനാവും ഗംഭീര്‍ നാലാം ടി20യില്‍ പരീക്ഷിച്ചേക്കുകയെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകീട്ട് വിശാഖപട്ടണം സ്്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയിരുന്നു.

ഇതില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ടീം കോമ്പിനേഷനെ കുറിച്ച് നിര്‍ണായക സൂചന നല്‍കിയത്. നെറ്റ്‌സില്‍ ബാറ്റിങിനിട സഞ്ജുവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ഉപദേശങ്ങള്‍ നല്‍കാനും ഗംഭീര്‍ തയ്യാറായിരുന്നു.

ടീമില്‍ മാറ്റങ്ങള്‍

ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ സഞ്ജു സാംസണ്‍ ഏറെ നേരെ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. ഈ പരമ്പരയില്‍ ഇനിയും അവസരം ലഭിക്കാതെ പുറത്തിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരും നെറ്റ്‌സില്‍ ബാറ്റിങിലേര്‍പ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

SHREYAS IYER

സഞ്ജുവിനൊപ്പം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം തുടങ്ങിയ അദ്ദേഹം പിന്നീട് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനൊപ്പവും ഇതു തുടര്‍ന്നു. ടീമിന്റെ നെറ്റ് സെഷനിലെ ഇക്കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.

നാലാം ടി20യില്‍ ശ്രേയസ് പ്ലെയിങ് ഇലവിലുണ്ടാവുക തന്നെ ചെയ്യും. പരിക്കു കാരണം കഴിഞ്ഞ രണ്ടു മല്‍സരങ്ങളും മിസ്സായ അക്ഷറും മടങ്ങിയെത്തും. ശ്രേയസ് ടീമിലേക്കു വന്നാല്‍ പണി കിട്ടാന്‍ പോവുന്നത് ഇഷാന്‍ കിഷനായിരിക്കും. മൂന്നാം നമ്പറില്‍ അദ്ദേഹത്തിനു പകരം ബാറ്റ് ചെയ്‌തേക്കുക ശ്രേയസായിരിക്കും.

അല്ലെങ്കില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നിലേക്കു വന്ന ശേഷം നാലാം നമ്പര്‍ ശ്രേയസിനും നല്‍കിയേക്കും. ഇഷാന്‍ ബെഞ്ചിലിരിക്കുകയും സഞ്ജു ബാറ്റിങില്‍ ഫോമാവുകയും ചെയ്താല്‍ കാര്യങ്ങള്‍ സഞ്ജുവിനു അനുകൂലമായി മാറും. ഗംഭീര്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാവും.

Story first published: Wednesday, January 28, 2026, 11:14 [IST]
Other articles published on Jan 28, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+