Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിലക് വന്നാല്‍ പുറത്താവേണ്ടത് സഞ്ജുവല്ല!! ഒഴിവാക്കേണ്ടത് ഇഷാനെ, ഞെട്ടിച്ച് രഹാനെ; കാരണമറിയാം

ഇന്ത്യന്‍ കുപ്പായത്തില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണെങ്കിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു (SANJU SAMSON) പിന്തുണയുമായി മുന്‍ മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെ. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു കളിയിലും ഫ്‌ളോപ്പായെങ്കിലും സഞ്ജുവിന് ഇനിയും അവസരങ്ങള്‍ നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ടി20 പരമ്പരയിലെ ആദ്യ കളിയില്‍ 10 റണ്‍സിനും രണ്ടാമത്തേതില്‍ ആറു റണ്‍സിനും ക്രീസ് വിട്ട സഞ്ജു മൂന്നാമത്തെ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. ഇതോടെ തിലക് വര്‍മ ടീമിലേക്കു മടങ്ങിയെത്താനിരിക്കെ ഇഷാന്‍ കിഷന്‍ ഓപ്പണിങിലേക്കു വരുമെന്നും സഞ്ജു പുറത്താവുകയും ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

SANJU SAMSON

ഇഷാനല്ല, കളിക്കേണ്ടത് സഞ്ജു

ഇന്ത്യന്‍ ടി20 ടീമിലേക്കു തിലക് വര്‍മ തിരിച്ചെത്തിയാലും സഞ്ജു സാംസണ്‍ തന്നെ ഓപ്പണിങ് റോളില്‍ തുടരണമെന്നും ഒഴിവാക്കേണ്ടത് ഇഷാന്‍ കിഷനെയാണെന്നുമാണ് അജിങ്ക്യ രഹാനെയുടെ അഭിപ്രായം. മൂന്നാം ടി20ക്കു ശേഷം ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലക് വര്‍മ മടങ്ങിയെത്തുകയാണെങ്കില്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കണമെന്നായിരിക്കും ഞാന്‍ പറയുക. ന്യൂസിലാന്‍ഡിനെതിരായ ഇനിയുള്ള രണ്ടു ടി20കളിലും സഞ്ജു സാംസണ്‍ കാര്യമായ റണ്ണെടുത്തില്ലെങ്കിലും ഞാന്‍ അദ്ദേഹത്തെ തന്നെ പിന്തുണയ്ക്കും.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ക്യാപ്റ്റനുമെല്ലാം സഞ്ജുവിനെ തന്നെ പിന്തുണയ്ക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹം ശരിക്കും കഴിവുറ്റ കളിക്കാരന്‍ തന്നെയാണ്. സ്വന്തം കഴിവില്‍ വിശ്വസിക്കുക മാത്രമാണ് സഞ്ജു ചെയ്യേണ്ടത്. അദ്ദേഹത്തിനു സ്വന്തമായൊരു ഗെയിമും ശേഷിയുമുണ്ട്.

ടി20 ഫോര്‍മാറ്റില്‍ ചില സമയങ്ങളില്‍ നിങ്ങള്‍ വളരെയധികം മോശമായി കാണപ്പെടാം, പക്ഷെ അതില്‍ കുഴപ്പമൊന്നുമില്ല. എല്ലായ്‌പ്പോഴും സ്വയം വിശ്വസിക്കുകയും സ്വാതന്ത്ര്യത്തോടെ സ്വന്തം തന്നെ പിന്തുണച്ച് കളിക്കുകയാണ് വേണ്ടതെന്നും രഹാനെ വിശദമാക്കി.

അഭിഷേകുമായി താരതമ്യം വേണ്ട

ഇന്ത്യയുടെ മറ്റൊരു ഓപ്പണിങ് ബാറ്ററും ലോക ഒന്നാം നമ്പര്‍ താരവുമായ അഭിഷേക് ശര്‍മയുമായി സഞ്ജു സാംസണിനെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അജിങ്ക്യ രഹാനെയുടെ അഭിപ്രായം. ഓപ്പണിങ് റോളില്‍ മറുശത്തുള്ള അഭിഷേക് ശര്‍മയുമായി സഞ്ജു സാംസണിനെ താരമ്യം ചെയ്യാതിരിക്കൂ. സഞ്ജുവിനു വ്യത്യസ്ത കഴിവുകളാണുള്ളത്.

SANJU ABHISHEK

സഞ്ജു തന്റെ പഴയ ഇന്നിങ്‌സുകളെ കുറിച്ചും രാജസ്ഥാന്‍ റോയല്‍സിനായി കാഴ്ചവച്ചിട്ടുള്ള പ്രകടനങ്ങളെ കുറിച്ചുമെല്ലാം ചിന്തിക്കണം. ബാറ്റിങിനായി ക്രീസിലെത്തിയാല്‍ സ്വയം പ്രകടിപ്പിക്കാനായിരിക്കണം അദ്ദേഹം ശ്രമിക്കേണ്ടത്. ഇതു ഫോം വീണ്ടെടുക്കാനും സഹായിക്കും.

15 ബോളില്‍ 25 റണ്‍സ്, 20 ബോളില്‍ 35 എന്നിങ്ങനെ സ്‌കോര്‍ ചെയ്താലും അതു ഓക്കെയാണ്. ക്രീസില്‍ അല്‍പ്പസമയം ചെലവഴിച്ച് ആദ്യത്തെ കുറച്ച് ഓവറുകള്‍ക്കു ശേഷം തന്റെ ഗെയിം പുറത്തെടുക്കുന്നതായിരിക്കും നല്ലതെന്നും രഹാനെ ഉപദേശിക്കുന്നു.

അതേസമയം, സഞ്ജുവിന്റെ അവസാനത്തെ 14 ടി20 മല്‍സരങ്ങളെടുത്താല്‍ തീര്‍ത്തും പരിതാപകരമാണ് പ്രകടനമെന്നു കാണാം. ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. 17 എന്ന ദയനീയ ശരാശരിയും 126 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്.

ഈ 14 ഇന്നിങ്‌സുകളില്‍ ഒമ്പതെണ്ണത്തില്‍ അദ്ദേഹം ഓപ്പണറാവുകയും ചെയ്തു. ഇവയിലെ ഏക ഫിഫ്റ്റി കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഒമാനെതിരേ മൂന്നാം നമ്പറില്‍ കളിച്ചപ്പോഴാണ്. 26 റണ്‍സ് (20 ബോള്‍), 5 (7), 3 (6), 1 (3), 16 (7), 56 (45), 13 (17), 39 (23), 24 (21), 2 (4), 37 (22), 10 (7), 6 (5), 0 (1) എന്നിങ്ങനെയാണ് 14 ഇന്നിങ്‌സുകളില്‍ സഞ്ജുവിന്റെ സ്‌കോറുകള്‍.

Story first published: Monday, January 26, 2026, 8:49 [IST]
Other articles published on Jan 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+