Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇഷാന് പരിക്കില്ല!! എല്ലാം പച്ചക്കള്ളം? ഒതുക്കിയത് തന്നെ; വമ്പന്‍ തെളിവ് പുറത്ത്

വിശാഖപട്ടണം: ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ (India) വിജയക്കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഹാട്രിക്ക് വിജയങ്ങളുമായി കുറിച്ച സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഒടുവില്‍ കിവികള്‍ മൂക്കുകയറിട്ടു. 50 റണ്‍സിന്റെ ആധികാരിക ജയമാണ് ന്യൂസിലാാന്‍ഡ് ആഘോഷിച്ചത്.

ഐസിസി ടി20 ലോകകപ്പ് അടുത്തുനിലക്കവെ ഇന്ത്യന്‍ ടീമിന്റെ കണ്ണുതുറപ്പിക്കുന്ന പരാജയം കൂടിയാണിത്. ഇപ്പോഴും ചില പോരായ്മകള്‍ ടീമിനുണ്ടെന്നും അവയ്ക്കു ഉത്തരം ആവശ്യമാണെന്നും ഈ മല്‍സരം കാണിച്ച് തന്നിരിക്കുകയാണ്.

അതിനിടെ ഈ കളിയില്‍ മിന്നുന്ന ഫോമിലുള്ള മുന്‍നിര വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിക്കാതിരുന്നതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചെറിയ പേശീവലിവ് അനുഭവപ്പെട്ടത് കാരണമാണ് ഇഷാന് ഈ കളിയില്‍ ബ്രേക്ക് നല്‍കിയതെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസിനിടെ പറഞ്ഞത്. പക്ഷെ ഇതു സത്യമല്ലെന്ന ചില തെളിവുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ISHAN KISHAN

ഇഷാന്‍ ഫാന്‍സ് കലിപ്പില്‍

ഇന്ത്യക്കു വേണ്ടി ഈ പരമ്പരയില്‍ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. രണ്ടു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവില്‍ ടീമിലേക്കു മടങ്ങിയെത്തിയ അദ്ദേഹം നല്ല ആത്മവിശ്വാസത്തിലുമാണ് കാണപ്പെട്ടത്.

ഇതിനിടെയാണ് ഇഷാന് തികച്ചും അപ്രതീക്ഷിതമായി 'പരിക്കേല്‍ക്കുന്നത്'. നാലാം ടി20യിലെ ടോസിനു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇക്കാര്യം പറഞ്ഞപ്പോള്‍ എല്ലാവരും ശരിക്കും ഞെട്ടുകയും ചെയ്തു. ഇഷാന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായാണ് ടീം മാനേജ്‌മെന്റിനെയും കോച്ച് ഗൗതം ഗംഭീറിനെയുമെല്ലാം വിമര്‍ശിച്ചത്.

മോശം ഫോമിലൂടെ കടന്നു പോവുന്ന ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ബാക്കപ്പ് കീപ്പറായ ഇഷാനെ മനപ്പൂര്‍വ്വം ഒതുക്കിയതെന്നും പലരും ആരോപിച്ചു. എന്നാല്‍ ഇതില്‍ ഏറെക്കുറെ കഴമ്പുണ്ടെന്നു തന്നെയാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ഇഷാന്റെ പരിക്ക് നാടകം?

ഇന്ത്യന്‍ ഇന്നിങ്‌സിനിടെ 14 ഓവറുകള്‍ക്കു ശേഷം ചെറിയൊരു ഡ്രിങ്ക്‌സ് ബ്രേക്ക് വന്നപ്പോള്‍ വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലെത്തിയത് ഇഷാന്‍ കിഷനായിരുന്നു. കുപ്പിയും കൈയിലേന്തി അതിവേഗം അദ്ദേഹം ഗ്രൗണ്ടിലേക്കു ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കാണെന്നു പറഞ്ഞ് ഇന്ത്യ കളിപ്പിക്കാതിരുന്ന ഇഷാന്റെ ഓട്ടം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

പരിക്കിന്റെ യാതൊരു സൂചനകളും ഇഷാന്റെ ശരീരഭാഷയില്‍ കാണാനില്ലായിരുന്നു. ഇതോടെയാണ് ടീം മാനേജ്‌മെന്റിന്റെ വാദം കള്ളത്തരായിരുന്നുവെന്നു പലരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രൗണ്ടിലേക്കുള്ള ഇഷാന്റെ വരവ് കണ്ട് കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും പരിക്കിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

ISHAN KISHAN

Photocredit/Jiohotstar

ഇഷാന്‍ കിഷന്റെ ഗ്രൗണ്ടിലൂടെയുള്ള ഓട്ടം കാണുമ്പോള്‍ അദ്ദേഹത്തിനു ഏതെങ്കിലും തരത്തിലുള്ള പരിക്കോ, പേശീവലിവോ ഉള്ളതായി തോന്നുന്നില്ല. ചിലപ്പോള്‍ അതു വളരെ നിസാരമായ എന്തെങ്കിലും ആയിരിക്കാം. അടുത്ത മല്‍സത്തില്‍ ഇഷാനെ ഗ്രൗണ്ടില്‍ കാണുമെന്നുറപ്പാണ്. അങ്ങനെയാണ് കാര്യങ്ങളെന്നുമായിരുന്നു ചോപ്രയുടെ വാക്കുകള്‍.

തകര്‍പ്പന്‍ ഫോമില്‍

പരിക്കു കാരണം തിലക് വര്‍മയ്ക്ക് ഈ പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നത് പകരം മൂന്നാം നമ്പറിലേക്കു ഇഷാന്‍ കിഷന് നറുക്കുവീഴുകയായിരുന്നു. തനിക്കു ലഭിച്ച ഈ അവസരം അദ്ദേഹം ശരിക്കും മുതലാക്കുകയും ചെയ്തു.

മൂന്നിങ്‌സുകളില്‍ നിന്നും 37.33 ശരാശരിയില്‍ 224 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെ ഇഷാന്‍ അടിച്ചെടുത്തത് 112 റണ്‍സാണ്. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. രണ്ടാം ടി20യില്‍ നേടിയ 76 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.

Story first published: Thursday, January 29, 2026, 7:11 [IST]
Other articles published on Jan 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+