For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: റിഷഭിനൊപ്പം ആര് വിക്കറ്റ് കീപ്പറാവും? രാഹുലില്ല; മത്സരിച്ച് ഈ മൂന്ന് പേര്‍

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സര ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിന് ശേഷം ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കെ ഇന്ത്യക്ക് കിവീസ് പരമ്പര അലമാരയില്‍ എത്തിക്കേണ്ടതായുണ്ട്. എന്നാല്‍ കിവീസ് പരമ്പരയില്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്.

അതിലൊന്ന് വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തിനൊപ്പം ആരെന്നതാണ്. റിഷഭ് പന്താവും ഒന്നാം നമ്പര്‍ കീപ്പറെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടാം നമ്പറില്‍ ആരെന്നതാണ് ചോദ്യം. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരാണ് ഈ റോളില്‍ നോട്ടമിടുന്നത്. ഇതില്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് പരിഗണിച്ചാല്‍ ഇഷാനും ജുറേലും സഞ്ജുവും ടീമിലിടം നേടില്ലെന്ന കാര്യം ഉറപ്പാണ്. സമീപകാലത്തെ പ്രകടനം വിലയിരുത്തി ഇവരില്‍ ആരാണ് കൂടുതല്‍ അവസരം അര്‍ഹിക്കുന്നതെന്ന് നോക്കാം.

ഇഷാന്‍ ഗംഭീര ഫോമില്‍

ഇഷാന്‍ കിഷന്റെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ സെഞ്ച്വറി നേടി. ദുലീപ് ട്രോഫിയിലും ഇഷാന്‍ സെഞ്ച്വറിയോടെ മിന്നിച്ചു. ആകെയുള്ള താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ മികച്ചതായിരുന്നുവെന്ന് തന്നെ പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇഷാന് സാധിക്കുന്നുണ്ട്. വിക്കറ്റിന് പിന്നിലെ താരത്തിന്റെ സമീപകാല പ്രകടനങ്ങളും വളരെ മികച്ചതാണ്.

റിഷഭ് പന്തിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യാക്കവശ്യം ഇഷാനെപ്പോലൊരു താരത്തെയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുണ്ടെന്നതും ഇടം കൈയനാണെന്നതും ഇഷാന് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു. ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് കുറച്ചുനാളായെങ്കിലും ഇഷാന്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. അതുകൊണ്ടുതന്നെ ഇഷാനാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നതെന്ന് പറയാം.

rishabh pant

സഞ്ജു സാംസണ് വിളി പ്രതീക്ഷിക്കേണ്ട

ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടി മികവ് കാട്ടാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. നാല് ഇന്നിങ്‌സില്‍ നിന്ന് 196 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ ഈ പ്രകടനംകൊണ്ട് സഞ്ജുവിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളിക്കാന്‍ യാതൊരു സാധ്യതയുമില്ല. സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലെ പ്രകടനവും ശരാശരി മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളിക്കാന്‍ യാതൊരു സാധ്യതയുമില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ടെസ്റ്റിലേക്ക് അദ്ദേഹത്തിന് വിളി ലഭിക്കാന്‍ സാധ്യതയില്ല.

ജുറേലിനേയും പരിഗണിച്ചേക്കും

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ദ്രുവ് ജുറേലിനെ പരിഗണിക്കാനും സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് ജുറേലിനെയാണ്. ഇന്ത്യയുടെ നാട്ടിലെ പരമ്പരയില്‍ ജുറേലിനെ രണ്ടാം കീപ്പറായി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. സമ്മര്‍ദ്ദ ഘട്ടത്തിലടക്കം നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് ജുറേല്‍.

അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ ജുറേലിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ജുറേലിനെ ന്യൂസീലന്‍ഡ് പരമ്പരയില്‍ പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. ജുറേല്‍ നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. രണ്ടാം മത്സരത്തില്‍ റിഷഭിന് വിശ്രമം നല്‍കി ജുറേലിന് കളിക്കാന്‍ അവസരം നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്.

എന്തായാലും ഓസ്‌ട്രേലിയന്‍ പരമ്പര മുന്നില്‍ക്കണ്ടാവും ഇന്ത്യ ടീം തിരഞ്ഞെടുപ്പ് നടത്തുകയെന്ന കാര്യം ഉറപ്പാണ്. ആരൊക്കായാവും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയെന്നും ആരൊക്കെയാവും തഴയപ്പെടുകയെന്നും കാത്തിരുന്ന് കാണാം.

Story first published: Tuesday, September 24, 2024, 15:42 [IST]
Other articles published on Sep 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+