Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോ, ഗില്‍ ഹാപ്പിയോ? ഇഷാന്റെ സെഞ്ച്വറിയോട് പ്രതികരിച്ചതിങ്ങനെ

ന്യൂസിലാന്‍ഡുമായുള്ള അവസാന ടി20യിലെ ഇടിവെട്ട് സെഞ്ച്വറിയോടെ മിന്നിച്ച ഇന്ത്യന്‍ ഹീറോ ഇഷാന്‍ കിഷനെ പ്രശംസിച്ചിരിക്കുകയണ് മുന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്‍. ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡില്‍ നിന്നും അവസാന നിമിഷം തീര്‍ത്തും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടയാളാണ് അദ്ദേഹം.

ഇതിനു കാരണക്കാരനാവട്ടെ മലയാളി സൂപ്പര്‍ കാരം സഞ്ജു സാംസണുമായിരുന്നു. ഓപ്പണിങ് ബാറ്ററെന്ന നിലയിലുളള അദ്ദേഹത്തിന്റെ കഴിവും റെക്കോര്‍ഡുമെല്ലാം പരിഗണിച്ചാണ് ഗില്ലിനെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. പക്ഷെ ഗില്ലിനു പകരം ഓപ്പണിങിലെത്തിയ സഞ്ജു അതിലും വലിയ ദുരന്തമായിരിക്കുകയാണ്.

SHUBMAN GILL- IND vs NZ

കിവികള്‍ക്കെതിരേ കളിച്ച അഞ്ചിന്നിങ്‌സുകളിലും ഫ്‌ളോപ്പായ അദ്ദേഹം നേടിയതാവട്ടെ വെറും 46 റണ്‍സ് മാത്രം. എന്നാല്‍ ടീമിലെ ബാക്കപ്പ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ ഓരോ സെഞ്ച്വറിയും ഫോറുമടക്കം നേടി മിന്നിക്കുകയും ചെയ്തു. ഇപ്പോള്‍ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം ഇഷാന്‍ തട്ടിയെടുക്കുമെന്നും ഉറപ്പായിട്ടുണ്ട്. അതിനിടെയാണ് താരത്തിന്റെ സെഞ്ച്വറിയില്‍ ഗില്‍ സന്തോഷം പ്രകടിപ്പിച്ചത്.

ഇഷാന് പ്രശംസ

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വണ്‍ഡൗണായി ഇറങ്ങി 103 റണ്‍സോടെയാണ് ഇഷാന്‍ കിഷന്‍ മിന്നിച്ചത്. കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയിലെത്താന്‍ 42 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. 10 കൂറ്റന്‍ സിക്‌സറും ആറു ഫോറുകളുമുള്‍പ്പെട്ടതാണ് ഇഷാന്റെ ഇന്നിങ്‌സ്.

എന്നാല്‍ സ്വന്തം നാട്ടില്‍ ആദ്യമായി കളിച്ച സഞ്ജു സാംസണ്‍ ആറു ബോളില്‍ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. ഈ കളിയിലെ മാച്ച് വിന്നിങ് സെഞ്ച്വറിയോടെ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ഓപ്പണറും കീപ്പറുമാവുമെന്നും ഉറപ്പായിട്ടുണ്ട്. ഇതിന്റെ സന്തോഷത്തിലാണോ ഇഷാന്റെ സെഞ്ച്വറിയില്‍ ഗില്‍ ഇത്ര മാത്രം സന്തോഷിക്കുന്നതെന്നു സംശയിക്കേണ്ടിയുമിരിക്കുന്നു.

LFFFGGGG, അവിശ്വസനീയ ഇന്നിങ്‌സ്, മൂന്നോട്ട് പോയിക്കൊണ്ടിക്കൂ സഹോരായെന്നാണ് ഇഷാന്റെ പോസ്റ്റിനു താഴെ ഗില്‍ കുറിച്ചത്. ലെറ്റ്‌സ് ഫ**ങ് ഗോയെന്ന അര്‍ഥത്തില്‍ ഹൈപ്പും ആവേശവും പ്രകടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് LFFFGGGG.

ഇഷാന്റെ ഈ സെഞ്ച്വറി നേട്ടത്തില്‍ ഗില്‍ എത്ര മാത്രം സന്തോഷത്തിലും ആവേശത്തിലുമാണെന്നത് ഈ പോസ്റ്റില്‍ നിന്നും വളരെ വ്യക്തമാവുമാണ്. സഞ്ജുവുമായി അദ്ദേഹത്തിനു അത്ര വലിയ സൗഹൃദമൊന്നുമില്ല. കളിക്കളത്തിനകത്തോട, പുറത്തോ ഇവര്‍ തമ്മില്‍ അധികം സംസാരിക്കുന്നതോ, തമാശകള്‍ പങ്കിടുന്നതോയൊന്നും കാണാറുമില്ല.

ഇഷാന്‍ എലൈറ്റ് ക്ലബ്ബില്‍

ന്യൂസിലാന്‍ഡിനെതിരേ നേടിയ സെഞ്ച്വറിയോടെ എലൈറ്റ് ബാറ്റര്‍മാരുടെ ലിസ്റ്റിലും ഇഷാന്‍ കിഷന്‍ ഇടം നേടിയിരിക്കുകയാണ്. വെറും 42 ബോളുകള്‍ മാത്രമേ മൂന്നക്കത്തിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ടി20യില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറി കൂടിയാണ് ഇഷാന്‍ കുറിച്ചത്.

IISHAN KISHAN - ND vs NZ

മാത്രമല്ല ന്യൂസിലാന്‍ഡിനെതിരേ ടി20യില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. നായകന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. കൂടാതെ സിക്‌സര്‍ നേട്ടത്തിലും ഇഷാന്‍ വമ്പന്‍ നേട്ടത്തിന് അവകാശിയായി. ഒരിന്നിങ്‌സില്‍ 10 അല്ലെങ്കില്‍ അതിനു മുകളില്‍ സിക്‌സറടിച്ച അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് നിലവിലെ ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ മുംബൈയിലെ വാംശഡെയില്‍ 135 റണ്‌സ് അടിച്ചെടുത്ത ഇന്നിങ്‌സില്‍ അദ്ദേഹം വാരിക്കൂട്ടിയത് 13 സിക്‌സറുകളാണ്.

Story first published: Sunday, February 1, 2026, 16:48 [IST]
Other articles published on Feb 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+