For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന് പരിക്കെങ്ങനെ? ഗംഭീറിന്റെ കള്ളക്കളി! എല്ലാം സഞ്ജുവിനു വേണ്ടി; വിമര്‍ശനം

വിശാഖപട്ടണം: ന്യൂൂസിലാന്‍ഡുമായുള്ള നാലാം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇഷാന്‍ കിഷന്റെ (Ishan Kishan) അഭാവം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലുള്ള അദ്ദേഹം പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ കൂടി ഉറപ്പായും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ ടോസിനു ശേഷം ഈ മല്‍സരത്തില്‍ ഇഷാനില്ലെന്നു നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞപ്പോള്‍ ആരാധകര്‍ ശരിക്കും വണ്ടറടിച്ചു. പേശിവലിന് കാരണം ഈ കളിയില്‍ തിലകിനു വിശ്രമം നല്‍കിയെന്നും പകരം അര്‍ഷ്ദീപ് സിങാണ് കളിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

പക്ഷെ ഇഷാന്റെ ആരാധകര്‍ ഇഷാന്റെ ഈ അപ്രതീക്ഷിത പരിക്കില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.

ISHAN KISHAN

വന്‍ ആരാധകരോഷം

രണ്ടു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവില്‍ ഈ പരമ്പരയിലൂടെ തിരിച്ചെത്തിയ ശേഷം അവിസ്മരണീയ ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഇഷാന്‍ കിഷന് പെട്ടെന്നു ഈ പരിക്ക് എവിടെ നിന്നു വന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ഇഷാന്‍ കിഷന് യഥാര്‍ഥത്തില്‍ പരിക്കൊന്നുമില്ല. എല്ലാം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ കള്ളക്കളിയാണ്. വന്‍ ഫ്രോഡയായ സഞ്ജു സാംസണിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഫേവറിറ്റിസവും സഞ്ജുവിന്റെ പിആര്‍ കളികളും കാരണം പണി കിട്ടിയ താരമാണ് ഇഷാന്‍. യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ജിതേഷ് ശര്‍മ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.

സൂര്യകുമാര്‍ യാദവിന് സഞ്ജു സാംസണിനെ ഒരുപാടിഷ്ടമാണ്. 2024ല്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമം നല്‍കിയപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനെ പരിഗണിക്കാതെ സഞ്ജുവിനെ സൂര്യ ടീമിലേക്കു കൊണ്ടുവന്നു. ഇപ്പോഴിതാ നല്ല ഫോമില്‍ കളിച്ചുകൊണ്ടിരിക്കവെ ഇഷാന്‍ കിഷനെ പുറത്താക്കിയിരിക്കുകയാണ്. കാരണം ഇഷാന്‍ ഫോം തുടര്‍ന്നാല്‍ മോശം ഫോമിലുള്ള സഞ്ജുവിനെ തഴയേണ്ടി വരും. അതു തടയാനാണ് ഈ നീക്കം.

ഈ ടി20 പരമ്പരിയില്‍ മോശം ഫോമിലൂടെ കടന്നു പോവുന്ന സഞ്ജു സാംസണ്‍ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ടീമിലെ ബാക്കപ്പ് കീപ്പറായ ഇഷാന്‍ കിഷന്റെ ഗംഭീര ഫോം അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും ഇലവനില്‍ നിലനിര്‍ത്താനും ഒരു വഴി മാത്രമേയുള്ളൂ, ഇത് ഇഷാനെ ഒഴിവാക്കുകയാണ്. ഗൗതം ഗംഭീര്‍ ഇതു തന്നെയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ISHAN KISHAN

ഇഷാന്‍ കിഷന്‍ 300നു മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നത്. ഇതു പിആര്‍ കളിയിലൂടെ ടീമിലെത്തിയ ഫ്രോഡായ സഞ്ജു സാംസണിന്റെ സ്ഥാനത്തിനു ഭീഷണിയായിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ വ്യാജ പരിക്ക് പറഞ്ഞ് ഇഷാനെ ഒഴിവാക്കാനുള്ള പ്രധാന കാരണം.

സഞ്ജു സാംസണിനെ ഫോം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സഹായിക്കുന്നത് മനസ്സിലാവും. ടി20 ലോകകപ്പിനു മുമ്പ് അദ്ദേഹം താളം വീണ്ടെടുക്കേണ്ടതും ആവശ്യമാണ്. പക്ഷെ അതിനു വേണ്ടി ഇഷാന്‍ കിഷനെ ഒതുക്കിയത് ശരിയായില്ല. ഇനി ബ്രേക്ക് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന്റെ താളവും നഷ്ടമാവാനിടയുണ്ട്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.

Story first published: Wednesday, January 28, 2026, 20:05 [IST]
Other articles published on Jan 28, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+