Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ എന്തിന് ഇത്ര താഴെ കളിക്കുന്നു? ശരിക്കുള്ള കാരണം ഇര്‍ഫാന്‍ പറയും!! ഗംഭീര്‍ മണ്ടനല്ല

വഡോദര: ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നയാളാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. അഞ്ച്, ആറ് സ്ഥാനങ്ങളിലെല്ലാം അദ്ദേഹത്തെ നമ്മള്‍ കാണാറുണ്ട്.

ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം ഇന്ത്യ ജയിച്ച ഒന്നാമങ്കത്തില്‍ ആറാമനായിരുന്നു രാഹുല്‍. രവീന്ദ്ര ജഡേജയ്ക്കും ശേഷമാണ് അദ്ദേഹം ക്രീസിലെത്തിയത്. പുറത്താവാതെ 29 റണ്‍സുമായി ടീമിന്റെ ത്രില്ലിങ് ജയത്തില്‍ രാഹുല്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

KL RAHUL

ഈ തരത്തില്‍ അദ്ദേഹത്തെ ലോവര്‍ ഇറക്കുന്നതിനെതിരേ മുന്‍ താരങ്ങളടക്കം പലരും വിമര്‍ശിക്കുകയുംചെയ്തിട്ടുണ്ട്. കോച്ച് ഗൗതം ഗംഭീറിന്റെ ഈ പരീക്ഷങ്ങള്‍ മണ്ടത്തരമാണെന്നും ഇവരെല്ലാം ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ രാഹുലിനെ ഈ തരത്തില്‍ ലോവര്‍ ഓര്‍ഡറില്‍ ഇറക്കാന്‍ കാരണമുണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇതേക്കുറിച്ച് അറിയാം.

രാഹുലിനെ ആവശ്യം

ഏകദിനത്തില്‍ കെഎല്‍ രാഹുലിനെ പോലെ ബാറ്റിങില്‍ സാങ്കേതിക മികവുള്ള ബാാറ്ററെ ലോവര്‍ ഓര്‍ഡറില്‍ തീര്‍ച്ചയായും ഇന്ത്യക്കു ആവശ്യമുണ്ടെന്നാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം. കെഎല്‍ രാഹുല്‍ ബാറ്റ്‌ചെയ്യുമ്പോള്‍ അദ്ദേഹം ഇത്ര താഴെ കളിക്കുന്നതെന്നു ആളുകള്‍ പപല്ലോഴും ചോദിക്കാറുണ്ട്.

പക്ഷെ നമ്മള്‍ ഒരു കാര്യം മനസ്സില്‍ വയ്ക്കണം. കാരണം നിയമത്തില്‍ ഇപ്പോള്‍ മാറ്റം വന്നു കഴിഞ്ഞു. ഇപ്പോള്‍ 34 ഓവറുകള്‍ക്കു ശേഷം ബോള്‍ അല്‍പ്പം റിവേഴ്‌സ് സ്വിങ് ചെയ്യാറുണ്ട്. പക്ഷെ ബോള്‍ റിവേഴ്‌സ് ചെയ്യുന്നുല്ലെങ്കില്‍ സ്ലോയാവുകയും ചെയ്യും. ഇത്തരം ഘ്ട്ടങ്ങളില്‍ സാങ്കേതികമായി മികവുള്ള ഒരു ബാറ്റര്‍ക്കു വ്യത്യാസമുണ്ടാക്കാന്‍ കഴിയും.

മറ്റു ബാറ്റര്‍മാരെല്ലാം ന്യൂസിലാന്‍ഡുമായുള്ള ആദ്യ കളിയില്‍ അല്‍പ്പം ബുദ്ധിമുട്ടിയപ്പോള്‍ രാഹുലിന് അത്ര പ്രശ്‌നങള്‍ നേരിട്ടില്ല. കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു.

കളിയില്‍ തന്റെ സമീപനം എന്താണെന്നു സിംഗിളുകള്‍ എടുത്തു കൊണ്ടിരുന്നതിലൂടെ രാഹുല്‍ കാണിച്ചു തരികയും ചെയ്തു. 49ാം ഓവറായിരിക്കും അദ്ദേഹം ലക്ഷ്യമിടുകയെന്നും പ്രവചിക്കപ്പെട്ടിരുന്നു. രണ്ടു ഫോറും ഒരു സിക്‌സറും പായിച്ച് രാഹുല്‍ കളി ജയിപ്പിച്ചതായും ഇര്‍ഫാന്‍ വിശദമാക്കി.

HRSHIT RANA

29 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ ഹര്‍ഷിത് റാണയെയും അദ്ദേഹം പ്രശംസിച്ചു. ഹര്‍ഷിത് റാണയുടെ സംഭാവനയും വളരെ നിര്‍ണായകമാണ്. പ്രതിഭയുള്ളതു കൊണ്ടു തന്നെയാണ് അവനെ ടീമിലെടുത്തതെന്നു ബൗളിങും ബാറ്റിങുമെല്ലാം കണ്ടതോടെ ആളുകളും ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഹര്‍ഷിത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ഇന്നിങ്‌സായിരുന്നു ഈ കളിയിലേത്. ആ 37 റണ്‍സിന്റെ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടിയേനേയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

കളിയില്‍ ഹര്‍ഷിത് തന്റെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു. 65 റണ്‍സിന് രണ്ടു വിക്കറ്റുഖകളാണ് അദ്ദേഹത്തിനു ലഭിച്ചത്. രണ്ടാമത്തെ സ്‌പെല്ലില്‍ രണ്ടോവറിനിടെ ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരായ ഹെന്‍ട്രി നിക്കോള്‍സ്, ഡെഡന്‍ കോണ്‍വേ എന്നിവരെ മടക്കി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ഹര്‍ഷിത്താണ്.

അതിനു ശേഷമായിരുന്നു ബാറ്റിങിലും അദ്ദേഹം സാന്നിധ്യമറിയിച്ചത്. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 29 റണ്‍സെടുക്കുന്നതിനൊപ്പം രാഹുലിന്റെ കൂടെ 37 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഹര്‍ഷിത്തിനു സാധിക്കുകയും ചെയ്തു.

Story first published: Monday, January 12, 2026, 10:36 [IST]
Other articles published on Jan 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+