Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: അവസാന ടി20യില്‍ 297, ടെസ്റ്റില്‍ 46!! ടീം ഇന്ത്യക്കു ഇതെന്ത് പറ്റി? ഈ ദുരന്തം ഇതാദ്യം

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വലിയ ബാറ്റിങ് ദുരന്തത്തിലേക്കു വീണിരിക്കുകയാണ് ഇന്ത്യന്‍ ടീം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് ടീമിനെ തള്ളിയിട്ടത്. ലഞ്ച് ബ്രേക്കിനു പിന്നാലെ 31.2 ഓവറില്‍ വെറും 46 റണ്‍സിനു ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ കൂടാരം കയറി.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കത്തിലെത്തിയത് വെറും രണ്ടു പേര്‍ മാത്രമാണ്. 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 13 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍. നാണക്കേടിന്റെ ചില റെക്കോര്‍ഡുകളും ഇതോടെ ഇന്ത്യ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ROHIT SHARMA

ഏറ്റവും ചെറിയ ടീം ടോട്ടല്‍

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നാട്ടിലെ ഏറ്റലും ചെറിയ ടീം ടോട്ടലെന്ന നാണക്കേടാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ബെംഗളൂരുവില്‍ കുറിച്ചത്. നാട്ടില്‍ മുമ്പൊരിക്കലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇത്ര ദയനീയമായൊരു പ്രകടനം ഇന്ത്യന്‍ ടീം കാഴ്‌വച്ചിട്ടില്ല. അവസാനമായി ബംഗ്ലാദേശുമായി കളിച്ച മൂന്നാം ടി20യില്‍ ആറു വിക്കറ്റിനു 297 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ അടിച്ചെടുത്ത ശഷമാണ് ഇത്ര വലിയൊരു ദുരന്തത്തിലേക്കു ടീം വീണത്.

നേരത്തേ ടെസ്റ്റില്‍ വെറും രണ്ടു തവണ മാത്രമേ ഒരിന്നിങ്‌സിസില്‍ 50ല്‍ താഴെ സ്‌കോറിനു ഇന്ത്യന്‍ ടീം പുറത്തായിട്ടുള്ളൂ. 2020ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ 36നു പുറത്തായതാണ് ഇന്ത്യയുടെ എക്കാലത്തെയും മോശം പ്രകടനം.

1974ല്‍ ലോര്‍ഡ്‌സില്‍ വച്ച് ഇംഗ്ലണ്ടിനെതിരേ 42 റണ്‍ലിനും ഇന്ത്യ ഓള്‍ഔട്ടായിട്ടുണ്ട്. അതിനു ശേഷമുളള ഏറ്റവും ചെറിയ ടോട്ടലായി ബെംഗളൂരു ടെസ്റ്റിലേതു മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ 58 (1947), ഇംഗ്ലണ്ടിനെതിരേ 58 (1952), സൗത്താഫ്രിക്കയ്‌ക്കെതിരേ 66 (1996), ഓസ്‌ട്രേലിയക്കെതിരേ 67 (1948) എന്നിവയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റുള്ള മോശം സ്‌കോറുകള്‍.

അതു മാത്രമല്ല ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള ടെസ്റ്റ് മല്‍സരങ്ങളെടുത്താല്‍ ഒരു ടീം 50ല്‍ താഴെ റണ്‍സിനു ഓള്‍ഔട്ടായതും ഇതാദ്യമായിട്ടാണ്. 2021ല്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് 62 റണ്‍സിനു പുറത്തായതായിരുന്നു നേരത്തേയുള്ള ഏറ്റവും മോശം പ്രകടനം. ഇപ്പോള്‍ അതേ കിവീസ് തന്നെ ഇന്ത്യയെ 46 റണ്‍സിനു എറിഞ്ഞിട്ട് കണക്കുതീര്‍ത്തിരിക്കുകയാണ്.

അഞ്ചു പേര്‍ ഡെക്ക്

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ അഞ്ചു ബാറ്റര്‍മാരാണ് പൂജ്യത്തിനു ക്രീസ് വിട്ടത്. വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെഎല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍ അശ്വിന്‍ (0) എന്നിവരാണ് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയത്. ഇവരില്‍ അശ്വിന്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു.

NEWZEALAND

ടെസ്റ്റ് ചരിത്രത്തില്‍ ഇതു നാലാമത്തെ തവണ മാത്രമാണ് ഇന്ത്യയുടെ അഞ്ചു ബാറ്റര്‍മാര്‍ ഡെക്കായി മടങ്ങിയത്. ഇതിനു മുമ്പ് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേയും (1948) ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേയും (1952) മൊഹാലിയില്‍ ന്യൂസിലാന്‍ഡിനെതിരേയും (1999) മാത്രമേ ഇന്ത്യയുടെ അഞ്ചു പേര്‍ ഡെക്കായിട്ടുള്ളൂ.

ഇതു മാത്രമല്ല മറ്റൊരു വലിയൊരു നാണക്കേട് കൂടി ബെംഗളൂരുവില്‍ ഇന്ത്യന്‍ ടീം കുറിച്ചിട്ടുണ്ട്. നാട്ടില്‍ കളിച്ച ഒരു ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ്പ് സെവനിലെ നാലു പേര്‍ ഡെക്കായതും ചരിത്രത്തിലാദ്യമായിട്ടാണ്. നേരത്തേ ഇംഗ്ലണ്ടിനെിരേ മാത്രമേ രണ്ടു തവണ ഇത്ര വലിയൊരു തിരിച്ചടി ഇന്ത്യക്കു നേരിട്ടിട്ടുള്ളൂ. രണ്ടു തവണ ഇതു സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Thursday, October 17, 2024, 14:02 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+