For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇരട്ട തൂത്തുവാരല്‍ നടത്തി ഹിറ്റ്മാന്റെ ഇന്ത്യ, മിതാലിയുടെ പെണ്‍പട തൂത്തുവാരലിനരികെ!

63 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി

1

ക്വീന്‍സ്ടൗണ്‍: രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ പുരുഷ ടീം ഇരട്ട തൂത്തുവാരലുകള്‍ നടത്തിയ പടയോട്ടം തുടരുമ്പോള്‍ വനിതാ ടീം തൂത്തുവാരല്‍ ഭീഷണിയിലാണ്. മിതാലി രാജിനു കീഴില്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന വനിതാ ടീം അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരവും തോറ്റു. മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ടി20യായി മാറിയ മല്‍സരത്തില്‍ 64 റണ്‍സിനാണ് സോഫി ഡിവൈനിന്റെ കിവികള്‍ ഇന്ത്യയെ വാരിക്കളഞ്ഞത്.

മഴ കാരണം മല്‍സരം 20 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 191 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. അമേലിയ ഖേറിന്റെ (68*) വെടിക്കെട്ട് പ്രകടനമാണ് കിവികളെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 33 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൂസി ബേറ്റ്‌സ് (41), ക്യാപ്റ്റന്‍ ഡിവൈന്‍ (32), ആമി സാറ്റര്‍വൈറ്റ് (32) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി രേണുക സിങ് രണ്ടു വിക്കറ്റെടുത്തു.

2

റണ്‍ചേസില്‍ കിവികളുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. നിശ്ചിത ഓവര്‍ പോലും ബാറ്റ് ചെയ്യാനാവാതെയാണ് ഇന്ത്യ കീഴടങ്ങിയത്. 17.5 ഓവറില്‍ 128 റണ്‍സിനു ഇന്ത്യ കൂടാരംകയറുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത് മൂന്നു പേര്‍ മാത്രമാണ്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 52 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ക്യാപ്റ്റന്‍ മിതാലി (30), സ്മൃതി മന്ദന (13) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യ റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നു കാണാം. വെടിക്കെട്ട് താരം ഷഫാലി വര്‍മ (0), മൂന്നാം നമ്പറിലെ യാസ്തിക ഭാട്ടിയ (0) എന്നിവര്‍ ഡെക്കായതോടെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ടിന് എട്ടു റണ്‍സിലേക്കു വീണിരുന്നു. 11 റണ്‍സിനിടെ അടുത്ത രണ്ടു വിക്കറ്റുകളും കൈവിട്ട ഇന്ത്യ നാലിന് 19ലേക്കു കൂപ്പുകുത്തി. പിന്നീട് മധ്യനിരയില്‍ മിതാലിയും റിച്ചയും പൊരുതിയെങ്കിലും ടീം സ്‌കോര്‍ 96ല്‍ വച്ച് റിച്ച പുറത്തായതോടെ ഇന്ത്യക്കു വീണ്ടും തകര്‍ച്ച നേരിടുകയും 128ല്‍ ഇന്നിങ്‌സ് അവസാനിക്കുകയുമായിരുന്നു. ന്യൂസിലാന്‍ഡ് താരം അമേലിയ ഖേറാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

3

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തോറ്റ് പരമ്പര നേരത്തേ തന്നെ കൈവിട്ടതിനാല്‍ ശേഷിച്ച രണ്ടു കളികളെങ്കിലും ജയിച്ച്് മാനംകാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. പക്ഷെ നാലാമങ്കും തോറ്റതോടെ തൂത്തുവാരലെന്ന വലിയ നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നേരത്തേ നടന്ന ഏക ടി20യിലും ഇന്ത്യ തോറ്റിരുന്നു. ഇനി അഞ്ചാമത്തെയും അവസാനത്തെയും ഏകദിനവും കൂടി തോറ്റാല്‍ സമ്പൂര്‍ണ പരാജയമെന്ന നാണക്കെടുമായി മിതാലി രാജിനും സംഘത്തിനും നാട്ടിലേക്കു മടങ്ങേണ്ടി വരും.

ഈ മാസം ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏക ടി20 മല്‍സരം. ഈ കളിയില്‍ 18 റണ്‍സിനു ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. 62 റണ്‍സിന് ആദ്യ കളിയില്‍ ഇന്ത്യ കീഴടങ്ങി. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും മൂന്നു വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡ് ജയിച്ചുകയറിയത്. ഒടുവില്‍ നാലാം ഏകദിനത്തില്‍ 63 റണ്‍സിനും കിവികള്‍ ജയം പിടിച്ചെടുത്തു. അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച നടക്കും.

Story first published: Tuesday, February 22, 2022, 12:21 [IST]
Other articles published on Feb 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+