Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍

1

ഹാമില്‍ട്ടന്‍: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ 1 വിക്കറ്റിന് 89 എന്ന മികച്ച നിലയില്‍ നില്‍ക്കവെ മഴ ശക്തമാവുകയും മഴ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് ന്യൂസീലന്‍ഡ് തോല്‍പ്പിക്കുകയും ചെയ്തതോടെ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് പിന്നാലെ. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിന്ന് രണ്് മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്.

ഇതില്‍ ആരാധകരെ നിരാശപ്പെടുത്തിയത് സഞ്ജു സാംസണെ ഒഴിവാക്കി ദീപക് ഹൂഡയെ പരിഗണിച്ചത്. സമീപകാലത്തായി മികച്ച ഫോമിലാണ് സഞ്ജു. 11 മത്സരത്തില്‍ നിന്ന് 66 ശരാശരിയില്‍ കളിച്ചിട്ടും സഞ്ജുവിന് വേണ്ടത്ര അവസരം നല്‍കാതെ തഴയുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കവെയാണ് വീണ്ടും ഇത്തരമൊരു തഴയല്‍. വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സഞ്ജു സാംസണെ രണ്ടാം മത്സരത്തില്‍ നിന്ന് തഴഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശിഖര്‍ ധവാന്‍.

1

ആറാം ബൗളര്‍ ടീമിനാവശ്യം

ഇന്ത്യക്ക് അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ലെന്നും ആറാം ബൗളര്‍ ആവിശ്യമായി വന്നതുകൊണ്ടാണ് സഞ്ജുവിന് പകരം ദീപക് ഹൂഡയെ പരിഗണിച്ചതെന്നാണ് ധവാന്‍ പറയുന്നത്. ദീപക് ഹൂഡ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇന്ത്യയുടെ ടോപ് ഓഡറിലെ മറ്റ് ബാറ്റ്‌സ്മാന്‍മാരൊന്നും പന്തെറിയാത്തതിനാല്‍ ഹൂഡയെ പരിഗണിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു.

'ഞങ്ങള്‍ക്ക് ആറാം ബൗളറെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് സഞ്ജു സാംസണിന് പകരം ഹൂഡയെ പരിഗണിച്ചു. ശര്‍ദുലിന് പകരം ദീപക്കിനെ പരിഗണിച്ചത് ദീപക് സ്വിങ് ചെയ്യാന്‍ കഴിവുള്ള ബൗളറായതിനാലാണ്. ചിലര്‍ക്ക് വിശ്രമം നല്‍കിയെങ്കിലും ഇന്ത്യ ശക്തമായ നിരയാണ്. അത് തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ധവാന്‍ പറഞ്ഞു.

ഇന്ത്യക്ക് മികച്ച ഓള്‍റൗണ്ടര്‍മാര്‍ വേണം

ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും നേരിടുന്ന പ്രധാന പ്രശ്‌നം മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ഇന്ത്യക്ക് ബാറ്റ് ചെയ്യുന്നതോടൊപ്പം പന്തെറിയാനും സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാരെ അത്യാവശ്യമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും സുരേഷ് റെയ്‌നയുമെല്ലാം ചെയ്തിരുന്നതുപോലെ ഇപ്പോള്‍ ചെയ്യാന്‍ ഇന്ത്യക്ക് ആളില്ല. വിരാട് കോലിയും രോഹിത് ശര്‍മയും പന്തെറിയുന്നവരാണെങ്കിലും സീനിയര്‍ താരങ്ങള്‍ അതിന് തയ്യാറാവുന്നില്ല.

1

റിഷഭിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല

ഇന്ത്യ റിഷഭ് പന്തിനെ എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്നതാണ് പ്രധാനമായും സഞ്ജു ആരാധകര്‍ ചോദിക്കുന്നത്. കണക്കുകളില്‍ റിഷഭിനെക്കാള്‍ മികച്ചവനാണ് സഞ്ജു. സമീപകാലത്തെ ഫോം പരിശോധിച്ചാലും മുന്‍തൂക്കം സഞ്ജുവിന് തന്നെ. എന്നാല്‍ റിഷഭിന് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണം ഇടം കൈയനാണെന്ന കാരണത്താലാണ്. പ്ലേയിങ് 11ന്റെ സംതുലിതാവസ്ഥക്ക് ഇടം കൈയന്‍മാരെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മോശം ഫോമില്‍ തുടരുന്ന റിഷഭിന് വീണ്ടും വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്ജു തഴയപ്പെടുന്നത് അംഗീകരിക്കാനാവില്ല.

പരമ്പരയില്‍ ഇന്ത്യ പിന്നില്‍

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20 മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് പരമ്പര പിടിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ആദ്യ മത്സരം ജയിച്ച ന്യൂസീലന്‍ഡ് പരമ്പരയില്‍ 1-0ന് മുന്നിലാണ്. മൂന്നാം മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില പിടിക്കാനാവും. എന്നാല്‍ തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. മൂന്നാം മത്സരത്തിലും സഞ്ജുവിന് പ്ലേയിങ് 11 പ്രതീക്ഷ വേണ്ട. രണ്ടാം മത്സരത്തിലെ അതേ പ്ലേയിങ് 11 നിലനിര്‍ത്തി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ സഞ്ജുവിന് പകരം ഹൂഡ തന്നെ ടീമില്‍ ഇടം പിടിച്ചേക്കും.

Story first published: Sunday, November 27, 2022, 15:08 [IST]
Other articles published on Nov 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+