For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ബംഗ്ലാ കടുവകളെ തീര്‍ത്തു, ഇനി കിവികള്‍!! ഇന്ത്യ അനായാസം ജയിക്കും, ഈ കാരണങ്ങള്‍

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിക്കഴിഞ്ഞ ടീം ഇന്ത്യയുടെ റെഡ് ബോളിലെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലാന്‍ഡാണ്. 2-0നാണ് ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാ കടുവകളെ ഇന്ത്യന്‍ ടീം കെട്ടുകെട്ടിച്ചത്. അടുത്ത ബുധനാഴ്ച മുതല്‍ ബെംഗളൂരുവിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കാനിരിക്കുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്കു ഏറെ പ്രധാനപ്പെട്ട പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. കിവികളെ തൂത്തുവാരാനായാല്‍ ഡബ്ല്യുടിസി ഫൈനലിനു കൈയെത്തുംദൂരത്ത് എത്താന്‍ ഇന്ത്യക്കു കഴിയും. ബംഗ്ലാദേശിനു പിന്നാലെ ഈ പരമ്പരയും രോഹിത് ശര്‍മയും സംഘവും തൂത്തുവാരാന്‍ സാധ്യത കൂടുതലാണ്. ഇതിനു പിന്നിലെ കാരണങ്ങളറിയാം.

INDIAN TEST TEAM

നാട്ടിലെ തകര്‍പ്പന്‍ റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയാണ് ആദ്യത്തെ കാരണം. തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പരകള്‍ ജയിച്ച് കടിഞ്ഞാണില്ലാതെ മുന്നേറുകയാണ് ടീം ഇന്ത്യ. നാട്ടില്‍ ഇന്ത്യയെ വീഴ്ത്തുകയെന്നത് എല്ലാ ടീമുകള്‍ക്കും അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. 2012ലാണ് നാട്ടില്‍ അവസാനമായി ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു കൈവിടേണ്ടതായി വന്നത്. അതിനു ശേഷം 12 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ മണ്ണില്‍ ഒരു ടീമും റെഡ് ബോള്‍ പരമ്പരയില്‍ വിജയം നേടിയിട്ടില്ല.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരടക്കം വമ്പന്‍ ടീമുകള്‍ക്കു പോലും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയില്‍ നിന്നും തലകുനിച്ച് മടങ്ങിപ്പോവേണ്ടതായി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ന്യൂസിലാന്‍ഡിനും ഇത്തവണ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ കിവി ടീം കടലാസില്‍ ദുര്‍ബലരായിട്ടാണ് കാണപ്പെടുന്നത്. അതിനാല്‍ തന്നെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരാന്‍ തന്നെയാണ് സാധ്യത.

ന്യൂസിലാന്‍ഡിന്റെ എവേ റെക്കോര്‍ഡ്

റെഡ് ബോള്‍ ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡ് ടീം സ്വന്തം നാട്ടില്‍ ഏറെ ശക്തരാണ്. എന്നാല്‍ പുറത്തു പോയി കളിക്കുമ്പോള്‍ ഈ ആധിപത്യം പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കാറില്ല. 2021നു ശേഷം സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയൊന്നും അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ കിവികള്‍ക്കായിട്ടില്ല. അവസാനമായി പുറത്ത് അവര്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചത് ജോ റൂട്ട് നയിച്ച ഇംഗ്ലണ്ടിനെതിരേയാണ്.

അതിനു ശേഷം വിദേശത്തെ ടെസ്ശറ്റുകളില്‍ കിവികള്‍ക്കു തിരിച്ചടികള്‍ സ്ഥിരം കാഴ്ചയാണ്. ഏറ്റവും അവസാനമായി ശ്രീലങ്കയില്‍ പര്യടനം നടത്തിയ അവര്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ടിരുന്നു. ന്യൂസിലാന്‍ഡ് ടീമിലെ ഭൂരിഭാഗം കളിക്കാരും വിദേശത്തു നടക്കുന്ന ടെസ്റ്റുകളില്‍ പതറുന്നവരാണ്. ഇന്ത്യന്‍ മണ്ണിലും ഇതാവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത.

KANE WILLIAMSON

കിവി താരങ്ങളുടെ ഫോം

ന്യൂസിലാന്‍ഡിന്റെ പല മുന്‍നിര താരങ്ങളുടെയും മോശം ഫോമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മൂന്നാമത്തെ കാരണം. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണിന്റെ ഇന്ത്യയിലെ ടെസ്റ്റ് ശരാശരി 33 ആണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ ശരാശരിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇതു മാത്രമല്ല പരിക്കു കാരണം ആദ്യ ടെസ്റ്റില്‍ നിന്നും വില്ല്യംസണ്‍ ഇതിനകം പിന്‍മാറുകയും ചെയ്തിരിക്കുകയാണ്.

കിവി നിരയിലെ മറ്റൊരു പ്രധാന താരമായ ഇടംകൈയന്‍ ബാറ്റര്‍ ഡെവന്‍ കോണ്‍വേയും ഇപ്പോള്‍ മോശം ഫോമിലാണ്. ശ്രീലങ്കയിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യവും തുറന്നു കാണിക്കപ്പെട്ടു. ഏഷ്യന്‍ പിച്ചുകളില്‍ കോണ്‍വേയുടെ ടെസ്റ്റ് ശരാശരി 33.63 മാത്രമാണ്. ടേണിങ് പിച്ചില്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസ് ഇതില്‍ നിന്നും വ്യക്തമാണ്.

ബാറ്റര്‍മാര്‍ മാത്രമല്ല ന്യൂസിലാന്‍ഡിന്റെ ബൗളര്‍മാരും അത്ര ഭീഷണിയുയര്‍ത്തുന്നവരല്ല. ഇന്ത്യയേക്കാള്‍ ദുര്‍ബലമായ ബാറ്റിങ് ലൈനപ്പുള്ള ശ്രീലങ്ക പോലും കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 600ന് മുകളില്‍ റണ്‍സ് ഒരിന്നിങ്‌സില്‍ വാരിക്കൂട്ടിയിരുന്നു. ബാറ്റിങ് കരുത്തിന്റെ കാര്യത്തില്‍ ലങ്കയേക്കാള്‍ ഏറെ മുകളിലാണ് ഇന്ത്യ. അതുകൊണ്ടു തന്നെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്‌തേക്കും.

Story first published: Saturday, October 12, 2024, 14:07 [IST]
Other articles published on Oct 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+