For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യ പാക് ടീമിനെ കണ്ട് പഠിക്കൂ, ബാബറിനെപ്പോലെ കോലിയെ പുറത്താക്കൂ! വിമര്‍ശനം

പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിലും തോല്‍വിയോട് അടുക്കുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ നാണക്കേടാണ്. 2012ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ ടീമായി കിവീസ് മാറാന്‍ പോവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഈ തോല്‍വിയെന്ന് പറയാം.

ഇന്ത്യയുടെ ഇത്തരമൊരു കൂട്ടത്തകര്‍ച്ചയുടെ ഉത്തരവാദിത്തം നായകന്‍ രോഹിത് ശര്‍മക്കും സീനിയര്‍ താരം വിരാട് കോലിക്കുമാണെന്ന് പറയാം. രണ്ട് പേരും പ്രതീക്ഷക്കൊത്ത് ഉയരാത്തതും മുന്നില്‍ നിന്ന് നയിക്കാത്തതും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ഇന്ത്യക്ക് മുന്നില്‍ ഓസീസ് പര്യടനം വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ ടീമിന് ബാധ്യതയാകുന്ന അവസ്ഥയാണുള്ളത്. ഇപ്പോഴിതാ ഇന്ത്യ പാകിസ്താനെ മാതൃകയാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ബാബറിനെപ്പോലെ കോലിയേയും മാറ്റൂ

പാകിസ്താന്‍ ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ ധീരമായ തീരുമാനമെടുത്തിരുന്നു. ആദ്യ മത്സരത്തിലെ ഫ്‌ളോപ്പിന് ശേഷം ബാബര്‍ അസമിനെ പാകിസ്താന്‍ പുറത്താക്കി. സൂപ്പര്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയെയടക്കം പുറത്താക്കി ഫോമിലുള്ള താരങ്ങളെ കൊണ്ടുവന്നു. ഇതിന് ശേഷം കളിച്ച രണ്ട് മത്സരത്തിലും പാകിസ്താന് വിജയം നേടാനായി. ഇന്ത്യയുടെ ഇതേ മാതൃകയിലേക്ക് വരേണ്ടതാണ്. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് താരങ്ങളെ തള്ളിപ്പറയാനാവില്ല.

എന്നാല്‍ കോലിയുടേയും രോഹിത്തിന്റേയും സമീപകാല പ്രകടനങ്ങളെല്ലാം പ്രതീക്ഷിച്ച നിലവാരത്തിലല്ല. മികച്ച സാങ്കേതികത ഇവര്‍ക്ക് ഇപ്പോഴില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇന്ത്യ സീനിയേഴ്‌സെന്ന തലക്കനം മാറ്റിവെച്ച് ഇവര്‍ക്ക് വിശ്രമം നല്‍കേണ്ടതാണ്. ഫോം കണ്ടെത്തി തിരിച്ചുവരാനുള്ള അവസരമാണ് ഇന്ത്യ നല്‍കേണ്ടത്. മികച്ച താരങ്ങള്‍ കാത്തിരിക്കവെ സീനിയര്‍ താരങ്ങള്‍ മോശം ഫോമില്‍ ടീമില്‍ തുടരുന്നത് അനീതിയാണെന്ന് പറയാം.

virat kohli ind vs nz test

വിരമിക്കാന്‍ സമയമായിരിക്കുന്നു?

ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയും വിരാട് കോലിയും പടിയിറങ്ങേണ്ട സമയം എത്തിയിരിക്കുകയാണെന്ന് പറയാം. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ രോഹിത് ശര്‍മക്കാവുന്നില്ല. അവസാനം കളിച്ച എട്ട് ഇന്നിങ്‌സില്‍ ഏഴിലും ഒറ്റ സംഖ്യയിലാണ് രോഹിത് പുറത്തായത്. എന്നാല്‍ നായകനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലും രോഹിത് ഇന്ത്യന്‍ ടീമില്‍ തുടരുകയാണ്. ഇത് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന യുവതാരങ്ങളുടെ വഴിയടക്കുകയാണ്.

വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫോം കണ്ടെത്താനാവാത്തതില്‍ ന്യായം പറയാമെങ്കിലും ഇത്തരത്തില്‍ തട്ടകത്തില്‍ പോലും തിളങ്ങാനാവാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. ജയിക്കാനുള്ള ഒരു ശ്രമമോ ആത്മവിശ്വാസത്തോടെയുള്ള ശരീര ഭാഷ കാട്ടാനോ സീനിയര്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. കോലിയും രോഹിത്തും ഫീല്‍ഡിങ്ങിലും നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വിശ്രമം നല്‍കുന്നതാണ് നല്ലതെന്ന് പറയാം.

ഇന്ത്യ വലിയ നാണക്കേടിലേക്ക്

ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടാണ് കാത്തിരിക്കുന്നത്. സ്വന്തം മണ്ണില്‍ എതിരാളികള്‍ക്ക് ടെസ്റ്റ് പരമ്പര നേടാന്‍ അവസരം നല്‍കാതെ ഇന്ത്യ കെട്ടിപ്പടുത്ത കോട്ടയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സൂപ്പര്‍ താരങ്ങള്‍ക്കായില്ല. യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് അല്‍പ്പം ആത്മാര്‍ത്ഥമായി ശ്രമം നടത്തിയത്. ശുബ്മാന്‍ ഗില്‍ ഭേദപ്പെട്ട് നിന്നു.

റിഷഭ് പന്തിന് താളം കണ്ടെത്താനാവാതെ പോയത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ താരങ്ങള്‍ മാനസികമായി പിന്നോട്ട് പോയതാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണമെന്ന് പറയാം. എന്തായാലും തികച്ചും അപ്രതീക്ഷിതമായ കുതിപ്പാണ് ന്യൂസീലന്‍ഡ് കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Saturday, October 26, 2024, 15:15 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+