For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ബിസിസിഐ കലിപ്പില്‍, ഫൈനല്‍ യോഗ്യതയില്ലെങ്കില്‍ 4 പേര്‍ തെറിക്കും!! ആരൊക്കെ?

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ സമ്പൂര്‍ണ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ ഉലച്ചിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ കിവികള്‍ തൂത്തുവാരുകയായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഇന്ത്യയെ നാട്ടില്‍ വച്ച് തൂത്തുവാരിയത്. പരമ്പരയില്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ദയനീയ പ്രകടനത്തെ തുടര്‍ന്നു ബിസിസിഐയും കലിപ്പിലാണ്. കടുത്ത ചില നീക്കങ്ങള്‍ക്കു അവര്‍ തയ്യാറെടുക്കുന്നതായാണ് പുറത്തു വരുന്ന വിവരം.

ചില വമ്പന്‍ താരങ്ങളെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കി വലിയൊരു അഴിച്ചുപണിക്കാണ് ബിസിസിഐ ഒരുങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരായ സമ്പൂര്‍ണ പരാജയം വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

നേരത്തേ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്തേക്കു വീഴുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചു ടെസ്റ്റുകളില്‍ നാലെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഇനി ഫൈനല്‍ സാധ്യതയുള്ളൂ.

INDIAN TEST TEAM

സീനിയേഴ്‌സ് പുറത്താവും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ വലിയൊരു അഴിച്ചുപണി തന്നെയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ടീമിനു ഇപ്പോള്‍ വലിയ ബാധ്യതയായി മാറിയിരിക്കുന്ന ചില സീനിയര്‍ കളിക്കാരെ പുറത്താക്കി പകരം അവസരം കാത്തിരിക്കുന്ന യുവതാരങ്ങളെ ടീമിലേക്കു കൊണ്ടുവരാനാണ് പ്ലാന്‍.

പ്രധാനമായും നാലു കളിക്കാരുടെയാണ് ചീട്ട് കീറാന്‍ പോവുന്നത്. നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെയാണ് പുറത്താക്കുക. ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പര ജയിച്ച് ഇന്ത്യന്‍ ടീം ഡബ്ല്യുടിസി ഫൈനലിലു ടിക്കറ്റെടുത്തില്ലെങ്കില്‍ ഇവരെയൊന്നും പിന്നീട് ടീമില്‍ കാണില്ല.

ടീമില്‍ മാറ്റം വരുത്തില്ല

ഓസ്ട്രലിയക്കെതിരായ ബോര്‍ഡര്‍- ഗവാസര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ദുരന്തം പരിഗണിച്ച് ഈ ടീമില്‍ തല്‍ക്കാലം മാറ്റങ്ങളൊന്നും തന്നെ വരുത്തേണ്ടെന്നാണ് തീരുമാനമെന്നു ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ന്യൂസിലാന്‍ഡമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം തീര്‍ച്ചയായും വിലയിരുത്തുക തന്നെ ചെയ്യും. പക്ഷെ ഈ മാസം 10ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിക്കുകയാണ്. പരമ്പര തൊട്ടരികില്‍ എത്തി നില്‍ക്കുന്നതിനാാലും ടീമിനെ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തതിനാലും അതില്‍ ഇനി മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

ROHIT SHARMA VIRAT KOHLI

ഇംഗ്ലണ്ടിലേക്കു പറക്കില്ല

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടുകയെന്നതാണ് ഇന്ത്യന്‍ ടീമിനു മുന്നിലുള്ള ഇപ്പോഴത്തെ പ്രധാനപ്പെട്ട ചാലഞ്ചെന്നു ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഡബ്ല്യുടിസി ഫൈനലിലേക്കു ഇന്ത്യന്‍ ടീമിനു യോഗ്യത ലഭിച്ചില്ലെങ്കില്‍ ഒരു കാര്യമുറപ്പാണ്.

ഇംഗ്ലണ്ടുമായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകള്‍ക്കായി യുകെയിലേക്കു പറക്കുന്ന വിമാനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ സീനിയര്‍ കളിക്കാരുണ്ടാവില്ല. നാലു പേരും നാട്ടില്‍ ഒരുമിച്ചു കളിച്ച അവസാനത്തെ ടെസ്റ്റായിരിക്കാം ഇപ്പോള്‍ കഴിഞ്ഞതെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ രവീന്ദ്ര ജഡേജയൊഴികെ മറ്റു മൂന്നു സീനിയര്‍ കളിക്കാരും സമ്പൂര്‍ണ പരാജയമായിരുന്നു. രോഹിത് ശര്‍മയ്ക്കു ആറിന്നിങ്‌സുകളില്‍ നിന്നും വെറും 91ഉം വിരാട് കോലിക്കു 93ഉം റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. ആര്‍ അശ്വിനു 51 റണ്‍സും ഒമ്പതു വിക്കറ്റുകളും മാത്രമേ പരമ്പരയില്‍ ലഭിച്ചള്ളൂ. ജഡേജയ്ക്കു ബാറ്റിങില്‍ 105 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും ബൗളിങില്‍ 16 വിക്കറ്റുകള്‍ പിഴുതിരുന്നു.

Story first published: Monday, November 4, 2024, 6:32 [IST]
Other articles published on Nov 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+