Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ജഡ്ഡു ടീമില്‍ വേണ്ട!! ഇനി ബെഞ്ചിലിക്കട്ടെ, ഈ കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തെ ഏറ്റവും മികച്ച മാച്ച് വിന്നറായി ചൂണ്ടിക്കാണിക്കപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇപ്പോള്‍ ടീമിനു ബാധ്യതയായി തീര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തെ എന്തിനാണ് കളിപ്പിക്കുന്നതെന്നു ടീം മാനേജ്‌മെന്റിനു പോലു വലിയ പിടിയില്ല. കാരണം ബാറ്റിങിലും ബൗളിങിലും ജഡ്ഡു വന്‍ തോല്‍വിയാണ്. ആകെയുള്ള സംഭാവന ഫീല്‍ഡിങില്‍ മാത്രം.

ന്യൂസിലാന്‍ഡുമായി ബുധനാഴ്ച രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ അദ്ദേഹം ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഈ മല്‍സരത്തില്‍ ജഡേജയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായിരിക്കും ഇന്ത്യക്കു നല്ലത്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

RAVINDRA JADEJA

എന്തുകൊണ്ട് ഒഴിവാക്കണം?

ആദ്യത്തെ കാരണം ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ രവീന്ദ്ര ജഡേജയുടെ മോശം റെക്കോര്‍ഡാണ്. ഇതിനകം 208 ഏകദിനങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 208 ഇന്നിങ്‌സുകളിലായി 232 വിക്കറ്റുകളെടുക്കുകയും ചെയ്തു.

എന്നാല്‍ ചരിത്രമെടുത്താല്‍ കിവികള്‍ക്കെതിരേ ജഡ്ഡു എല്ലായ്‌പ്പോഴും പതറിയിട്ടുണ്ട്. 17 മല്‍സരങ്ങളിലാണ് അവര്‍ക്കെതിരേ അദ്ദേഹം പന്തെറിഞ്ഞത്. നേടിയതാവട്ടെ വെറും 10 വിക്കറ്റുകള്‍ മാത്രം. 77.60 എന്ന ഉയര്‍ന്ന ശരാശരിയിലും 91.2 സ്‌ട്രൈക്ക് റേറ്റിലുമാണിത്.

കിവികള്‍ക്കെതിരേ ബൗൡങില്‍ നനഞ്ഞ പടക്കമാണെങ്കിലും ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം ജഡേജ കാഴ്ചവച്ചിട്ടുണ്ട്. 14 ഇന്നിങ്‌സുകളില്‍ നിന്നും 43.33 ശരാശരിയില്‍ നേടിയത് 390 റണ്‍സാണ്. നാലു ഫിഫ്റ്റിയടക്കമാണിത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഇപ്പോള്‍ തന്നെ ശക്തമായതിനാല്‍ ജഡ്ഡുവിന്റെ സേവനം ടീമിന് ആവശ്യമായി വരില്ല.

ഒരു ബൗളറെന്ന നിലയില്‍ വിക്കറ്റുകളെടുക്കാനുള്ള ജഡേജയുടെ കഴിവ് കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നതാണ് ടീമില്‍ നിന്നൊഴിവാക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം. ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. മാത്രമല്ല വളരെ അനായാസമാണ് കിവി ബാറ്റര്‍മാര്‍ നേരിടുകയും ചെയ്തത്.

RAVINDRA JADEJA

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതലുള്ള കണക്കുകളെടുത്താല്‍ 11 ഏകദിനങ്ങളിലാണ് ജഡേജ ഇതിനകം കളിച്ചത്. പക്ഷെ 38.08 ശരാശരിയില്‍ വീഴ്ത്താനായത് വെറും 12 വിക്കറ്റുകളാണ്. ഇതൊരിക്കലും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല. അവസാന നാല് ഏകദിനങ്ങള്‍ നോക്കിയാല്‍ ലഭിച്ചത് ഒരേയൊരു വിക്കറ്റാണ്. പ്രായം കൂടവെ അദ്ദേഹത്തിന്റെ ബൗളിങിലെ മൂര്‍ച്ചയും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നു ഇതു തെളിയിക്കുന്നു.

ബാറ്റിങിലും ജഡേജയുടെ പ്രകടനത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നതാണ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതിന്റെ മൂന്നാമത്തെ കാരണം. സാധാരണയായി ഏഴാം നമ്പറിലാണ് എകദിനത്തില്‍ അദ്ദേഹം ബാറ്റ് ചെയ്യാറുള്ളത്. എന്നാല്‍ അടുത്തിടെയായി എട്ടാം നമ്പറിലും താരത്തിന് ബാറ്റ് ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

പക്ഷെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ജഡേജയ്ക്കു കഴിയുന്നില്ല. 2023 മുതലെടുത്താല്‍ 37 ഏകദിനങ്ങളിലാണ് അദ്ദേഹം കളിച്ചത്. 32.33 ശരാശരിയില്‍ 82.48 എന്ന മോശം സ്്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 419 റണ്‍സുമാണ്. ഈ കാലയളവില്‍ അദ്ദേഹം പായിച്ചത് വെറും അഞ്ചു സിക്‌സറുകള്‍ മാത്രമാണ്.

Story first published: Tuesday, January 13, 2026, 18:30 [IST]
Other articles published on Jan 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+