IND vs NZ: റിഷഭ് ഏകദിനത്തില്‍ വേണ്ടാത്തവനോ? ഇന്ത്യയുടേത് മണ്ടത്തരം!! ഈ കാരണങ്ങള്‍
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. അടുത്ത മാസം 11 മുതല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കില്ല.
റിഷഭിനു പകരം മറ്റൊരു ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാണ് ബാക്കപ്പായി ടീമിലെത്തിയേക്കുക. ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ നേരത്തേ തന്നെ കെഎല്‍ രാഹുലാണ്. സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ റിഷഭ് ടീമിന്റെ ഭാഗമയിരുന്നു. പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചില്ല.
കിവികള്‍ക്കെതിരേ റിഷഭിനെ ഒഴിവാക്കി ഇഷാനെ ടീമിലേക്കു കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം അത്ര മികച്ചതല്ലെന്നു തന്നെ പറയേണ്ടി വരും. ഇതിന്‍െ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ കാരണം
ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും റിഷഭ് പന്തിനെ ഒഴിവാക്കരുത് എന്നതിന്റെ ആദ്യത്തെ കാരണം ഈ ഫോര്‍മാറ്റിലെ ഭേദപ്പെട്ട റെക്കോര്‍ഡാണ്. 2021 മുതലുള്ള കണക്കുകളെടുത്താല്‍ അദ്ദേഹം 15 ഏകദിനങ്ങളിലാണ് കളിച്ചത്. പരിക്കുകള്‍ കാരണം ഒരുപാട് മല്‍സരങ്ങള്‍ റിഷഭിനു നഷ്്ടമായി. അവസാനത്തെ കുറിച്ച് പരമ്പരകളെടുത്താല്‍ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു അവസരവും ലഭിച്ചില്ല.
2021ല്‍ രണ്ടു ഏകദിനങ്ങളില്‍ മാത്രം കളിച്ച റിഷഭ് 77.50 ശരാശരിയില്‍ 151 സ്‌ട്രൈക്ക് റേറ്റോടെ 155 റണ്‍സ് സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികളടക്കമാണിത്. 2022ല്‍ 10 ഇന്നിങ്‌സുകളില്‍ റിഷഭ് കളിച്ചിരുന്നു.
336 റണ്‍സും നേടി. 37.33 ശരാശരിയില്‍ 96.55 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 2024ല്‍ ഒരു ഏകദിനം മാത്രമ കളിച്ച റിഷഭ് ആറു റണ്‍സാണ് നേടിയത്. ഈ വര്‍ഷം ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചതുമില്ല.
രണ്ടാമത്തെ കാരണം
ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ റിഷഭ് പന്ത് തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നതാണ് രണ്ടാമത്തെ കാരണം. 2024, 25 വര്‍ഷങ്ങളില്‍ ഒരേയൊരു ഏകദിനം മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
പക്ഷെ ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും റിഷഭ് ടീമിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ ഫൈനലടക്കം ടൂര്‍ണമെന്റിലെ അഞ്ചു കളിയിലും ബെഞ്ചിലിരിക്കേണ്ടി വന്നു.
അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ ടീമില്‍ നിന്നും റിഷഭ് ഒഴിവാക്കപ്പെട്ടു. അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തിരിച്ചുവിളിക്കപ്പെട്ടെങ്കിലും ബെഞ്ചില്‍ ഒതുങ്ങേണ്ടിവന്നു.

മൂന്നാമത്തെ കാരണം
ഐസിസി ഏകദിന ലോകകപ്പ് 2027ല്‍ നടക്കാനിരിക്കവെ റിഷഭ് പന്തിനെപ്പോലെയൊു മാച്ച് വിന്നറെ തഴയുകയാണെങ്കില്‍ അതൊരിക്കലും മികച്ച തീരുമാനമായിരിക്കില്ല. ഫസ്റ്റ് ചോയ്‌സ് കീപ്പറായി കെഎല്‍ രാഹുലുണ്ടെങ്കിലും ലോകകപ്പിനു മുമ്പ് കീപ്പിങില്‍ ടീമിന് ബാക്കപ്പുകളായി കൂടുതല്‍ ഓപ്ഷുകള്‍ ആവശ്യമാണ്.
ഇഷാന്‍ കിഷനോടൊപ്പം തന്നെ റിഷഭും തീര്‍ച്ചയായും മികച്ചൊരു ഓപ്ഷന്‍ തന്നെയാണ്. ഇഷാന്‍ കൂടുതലായും മുന്‍നിരയിലാണ് കളിച്ചിട്ടുള്ളത്. പക്ഷെ ഇന്ത്യക്കു ആവശ്യം മധ്യനിരയില്‍ കളിക്കാന്‍ സാധിക്കുന്ന കീപ്പറെയാണ്. അതിനാല്‍ റിഷഫിനാണ് ഈ റോള്‍ കൂടുതല്‍ യോജിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications