For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവീസ് ജയിച്ചാല്‍ ഇന്ത്യക്ക് പണി കിട്ടുമോ? ഡബ്ല്യുറ്റിസി ഫൈനലിലെത്തില്ലേ? അറിയാം

പൂനെ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ് പൂനെയില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണിത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ കിവീസ് ശക്തമായ പോരാട്ടം നടത്തവെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്നതാണ് വസ്തുത. തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും.

എന്നാല്‍ ഇതിനെക്കാള്‍ ഇന്ത്യക്ക് തലവേദനയാവുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റ് നേടാനാവാതെ പോകുമെന്നതാണ്. രണ്ടാം ടെസ്റ്റ് സമനിലയാവുകയോ തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കാതെ പോകുമോ?. ഇന്ത്യയെ അത് എങ്ങനെ പ്രതികൂലമായി ബാധിക്കും?. പരിശോധിക്കാം.

ഫൈനല്‍ സാധ്യത മങ്ങും

ഇന്ത്യക്ക് ഫൈനലില്‍ ആരേയും ആശ്രയിക്കാതെ എത്താന്‍ മൂന്ന് ജയം കൂടിയാണ് ആവശ്യമുള്ളത്. ഇനി ഇന്നത്തെ മത്സരം ഉള്‍പ്പെടെ 7 മത്സരങ്ങള്‍ ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്. എന്നാല്‍ നാട്ടില്‍ ഇന്നത്തേത് ഉള്‍പ്പെടെ വെറും രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ഇൗ രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് ജയിച്ചാല്‍ വലിയ പ്രയാസമില്ലാതെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത സജീവമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റു.

ശേഷിക്കുന്ന രണ്ട് മത്സരവും തോറ്റാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടി നല്‍കുമെന്നുറപ്പാണ്. കാരണം പിന്നീടുള്ള അഞ്ച് മത്സരങ്ങള്‍ എവേയാണ്. അതും ഓസ്‌ട്രേലിയക്കെതിരേ അവരുടെ തട്ടകത്തില്‍. ഇന്ത്യയെ സംബന്ധിച്ച് ഒരു ജയം ഓസീസില്‍ നേടുകയെന്നത് പോലും വളരെ പ്രയാസമാവും. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരേ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ind vs nz test

ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഭയക്കണം

ഓസ്‌ട്രേലിയ ഫൈനലിനുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യയോട് ഞെട്ടിക്കുന്ന തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങാത്ത പക്ഷം ഓസ്‌ട്രേലിയ ഫൈനലിലേക്കെത്തുമെന്ന് ഉറപ്പാണ്. ന്യൂസീലന്‍ഡിനെതിരേ രണ്ട് മത്സരം ജയിച്ചാലും ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഒരു ജയമെങ്കിലും നേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ യോഗ്യത നേടിയെടുക്കുക പ്രയാസമായി മാറും. ഇന്ത്യക്ക് വലിയ ഭീഷണി ദക്ഷിണാഫ്രിക്കയാണ്.

നിലവില്‍ ബംഗ്ലാദേശിനെതിരേ എവേ ടെസ്റ്റ് കളിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇതിന് ശേഷം ശ്രീലങ്ക, പാകിസ്താന്‍ എന്നിവരോട് ഹോം ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. എല്ലാ മത്സരവും ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തലപ്പത്തെത്താനുള്ള അവസരമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുകളില്‍ വലിയ ഭീഷണിയാണുള്ളത്. ഇതിനെ മറികടക്കാന്‍ ഇന്ത്യക്ക് എങ്ങനെ സാധിക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

ഗംഭീറിനും രോഹിത്തിനും സമ്മര്‍ദ്ദം

കഴിഞ്ഞ രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇത്തവണയും ടീമിന് വലിയ പ്രതീക്ഷയാണ് മുന്നിലുള്ളത്. എന്നാല്‍ ഇന്ത്യ തിരിച്ചടികള്‍ നേരിട്ട് ഇത്തവണ ഫൈനല്‍ കളിക്കാന്‍ സാധിക്കാതെ പോയാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20യിലെ പ്രകടനം ഗംഭീരമാണെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഇനിയുമേറെ മെച്ചപ്പെടേണ്ടതായുണ്ട്.

ടെസ്റ്റിലെ ഗംഭീറിന്റെ പല നീക്കങ്ങള്‍ക്കെതിരേയും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിപ്പിക്കേണ്ടത് നിലവില്‍ ഗംഭീറിന്റെ അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം. എന്തായാലും കിവീസിനെ വീഴ്ത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യ കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Thursday, October 24, 2024, 13:45 [IST]
Other articles published on Oct 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+