For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാ വന്നു, ദേ പോയി!! നാണം കെട്ട് കോലി, മണിക്കൂറിനകം ഒന്നാംറാങ്ക് തെറിച്ചു; സംഭവമിങ്ങനെ

രാജ്‌കോട്ട്: ഇന്ത്യന്‍ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ പോലെ ഗതി കെട്ടവന്‍ വേറെ കാണുമോ? അദ്ദേഹത്തിന്റെ ആരാധകരുടെ മനസ്സിലുയരുന്ന ചോദ്യമായിരിക്കും ഇത്. കാരണം അത്ര വലിയൊരു നാണക്കേടാണ് കോലിക്കു നേരിട്ടത്.

ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ തലപ്പത്തേക്കു കയറിയ അദ്ദേഹത്തിനു പക്ഷെ ഒരു ദിവസം പോലും കാത്തുസൂക്ഷിക്കാനായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അഞ്ചു വല്‍ഷത്തോളം നീണ്ട ഗ്യാപ്പിനൊടുവില്‍ നമ്പര്‍ വണ്‍ ബാറ്ററായ കോലിക്കു മണിക്കൂറുകള്‍ക്കകം തന്നെ അതു നഷ്ടമാവുകയും ചെയ്തു.

VIRAT KOHLI

ന്യൂസിലാന്‍ഡ് മധ്യനിര ബാറ്ററായ ഡാരില്‍ മിച്ചെലാണ് മണിക്കൂറുകള്‍ക്കിടെ അദ്ദേഹത്തിന്റെ ഒന്നംസ്ഥാനം തട്ടിയെടുത്തത്. എങ്ങനെയാണ് കോലിയുടെ സിംഹാസനം തെറിച്ചതെന്നു നോക്കാം.

കോലി തെറിച്ചതെങ്ങനെ?

കഴിഞ്ഞ ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരേ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിരാട് കോലി 93 റണ്‍സുമായി കസറിയിരുന്നു. ഇതാണ് ഇന്ന് (ബുധന്‍) പുറത്തുവന്ന പുതിയ ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോലിയെ നമ്പര്‍ വണ്ണാക്കിയത്.

ഡാരില്‍ മിച്ചെല്‍ രണ്ടാംസ്ഥാനത്തും രോഹിത് ശര്‍മ മൂന്നാമതുമാണ് പുതിയ റാങ്കിങിലുണ്ടായിരുന്നത്. പക്ഷെ കോലിയും മിച്ചെലും തമ്മില്‍ വെറുമൊരു പോയിന്റിന്റെ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ.

കോലിക്ക് 785ഉം മിച്ചെലിന് 784ഉം പോയിന്റാണുണ്ടായിരുന്നത്. തന്റെ പോയിന്റ് മെച്ചപ്പെടുത്തണമെങ്കില്‍ ന്യൂസിലാന്‍ഡുമായുള്ള രണ്ടാമങ്കത്തില്‍ വലിയൊരു ഇന്നിങ്‌സ് കോലിക്ക് ആവശ്യമായിരുന്നു. പക്ഷെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി.

29 ബോളില്‍ 23 റണ്‍സ് മാത്രം നേടി കോലി ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു. ഇതോടെ കിവികളുടെ രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സിന് മുകളില്‍ നേടിയാല്‍ മിച്ചെലിന് ഒന്നാം റാങ്കും ഉറപ്പായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. 80 പ്ലസ് റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇതോടെ കോലിയെ പിന്തള്ളി പുതിയ നമ്പര്‍ വണ്‍ ബാറ്ററായി മിച്ചെല്‍ മാറുകയും ചെയ്തു.

Daryl Mitchell

അതേസമയം, കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍ന്‍സ് ട്രോഫിക്കു മുമ്പ്് ഏകദിന റാങ്കിങില്‍ ആദ്യ അഞ്ചില്‍ പോലുമില്ലാതിരുന്നയാളാണ് കോലി. പക്ഷെ ഐപിഎല്ലിനു ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച പരമ്പരയിലൂടെ അദ്ദേഹം ഒന്നാം റാങ്കിലേക്കുള്ള യാത്രയ്ക്കു തുടക്കമിട്ടു. പരമ്പരയിലെ മൂന്നം ഏകദിനത്തില്‍ അപരാജിത ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാന്‍ കോലിക്കു കഴിഞ്ഞു.

അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും അടിച്ചെടുത്തു. പിന്നാലയാണ് ന്യൂസിലാന്‍ഡിനെതിരേ ആദ്യ കളിയില്‍ 93 റണ്‍സും കോലി നേടിയത്. ഇതോടെ കരിയറില്‍ 11ാം തവണയും അദ്ദേഹം നമ്പര്‍ വണ്ണാവുകയും ചെയ്തു. പക്ഷെ അതിന്റെ ആയുസ് അധികമുണ്ടായില്ലെന്നു മാത്രം.

Story first published: Wednesday, January 14, 2026, 20:48 [IST]
Other articles published on Jan 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+