For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സര്‍ഫറാസിന്റെ സെഞ്ച്വറി, കോളടിച്ചത് സഞ്ജുവിനും സൂര്യക്കും! രാഹുലിന് പണികിട്ടും

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഗൗതം ഗംഭീറിന് കീഴില്‍ ആക്രമണോത്സക ക്രിക്കറ്റ് കളിച്ച് ഞെട്ടിക്കുകയാണ്. ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് ടീം ബാസ്‌ബോള്‍ ശൈലിയിലേക്കെത്തിയതോടെ ഗംഭീറിന് കീഴില്‍ ഇന്ത്യ പുതിയ ശൈലി കൈവരിച്ചിരിക്കുകയാണ്. പരമ്പരാഗത ക്ലാസിക് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കടന്നാക്രമിച്ച് കളിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെതിരേ രണ്ട് ദിവസം മഴകൊണ്ടുപോയിട്ടും ഇന്ത്യ അടിച്ചു കളിച്ച് ജയിച്ചത് എല്ലാവരും കണ്ടതാണ്.

ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരേയും ഇന്ത്യ വെടിക്കെട്ട് പ്രകടനംകൊണ്ട് കൈയടി നേടുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്താവുകയും 356 റണ്‍സ് ലീഡ് വഴങ്ങുകയും ചെയ്തിട്ടും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. സര്‍ഫറാസ് ഖാന്റെ സെഞ്ച്വറി പ്രകടനത്തിന് കീഴിലാണ് ഇന്ത്യ പൊരുതുന്നത്. കിവീസ് ബൗളര്‍മാരെ ഭയമില്ലാതെ കടന്നാക്രമിക്കുന്ന സര്‍ഫറാസിന്റെ സെഞ്ച്വറി പ്രകടനം ഇന്ത്യയുടെ യുവതാരങ്ങള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ്. എങ്ങനെയാണെന്ന് അറിയാം.

സഞ്ജുവിന് വിളി വൈകില്ല

സര്‍ഫറാസ് ഖാന്റെ സെഞ്ച്വറി ഗൗതം ഗംഭീറിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ആക്രമിച്ച് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സാധിക്കുന്ന താരങ്ങളെ ടീമിലേക്കെടുക്കാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ സര്‍ഫറാസ് സെഞ്ച്വറി നേടിയത് ഈ നീക്കം നടത്താന്‍ ഗംഭീറിന് കൂടുതല്‍ ധൈര്യം നല്‍കും. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം ടെസ്റ്റിലും അവസരം നല്‍കാന്‍ ഗംഭീര്‍ പദ്ധതിയിടുന്നുണ്ട്. ഇത് നല്ല നീക്കമാവുമെന്ന് തെളിയിക്കുന്നതാണ് നിലവില്‍ യുവതാരങ്ങള്‍ നടത്തുന്ന പ്രകടനം.

സര്‍ഫറാസിന്റെ പ്രകടനത്തോടെ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാന്‍ ഗംഭീര്‍ തയ്യാറായേക്കും. സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം സഞ്ജു തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ സര്‍ഫറാസ് മിന്നിച്ചത് സഞ്ജുവിന് ടെസ്റ്റ് ടീമിലേക്കുള്ള വിളി വേഗത്തിലാക്കുമെന്ന് പറയാം. എന്തായാലും സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ കൂടുതലായി ടീമിലേക്ക് പരിഗണിക്കാന്‍ സര്‍ഫറാസിന്റെ സെഞ്ച്വറി ഗംഭീറിനെ പ്രേരിപ്പിക്കുമെന്നുറപ്പ്.

sarfaraz khan ind vs nz

രാഹുലിന്റെ ചീട്ടുകീറാന്‍ സാധ്യത

നിലവില്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരം കെ എല്‍ രാഹുലാണ്. ഒരു കാലഘട്ടത്തില്‍ ടി20യില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയിരുന്ന രാഹുലിന് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ രാഹുലിന്റെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്. ബംഗ്ലാദേശിനെതിരേ ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ രാഹുലിനായിരുന്നു.

എന്നാല്‍ പൊതുവേ രാഹുല്‍ ക്ലാസിക് ശൈലിയാണ് പിന്തുടരുന്നത്. ഗംഭീറിന്റെ ആക്രമണോത്സക ടീമിലെ കല്ലുകടിയായി രാഹുല്‍ മാറിയിട്ടുണ്ട്. ശൈലി മാറ്റുകയെന്നത് രാഹുലിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ വൈകാതെ രാഹുലിന്റെ സീറ്റ് തെറിക്കാന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

വിദേശ പര്യടനത്തിന് കാലിടറുമോ?

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം നാട്ടിലാണ്. ഇന്ത്യയുടെ ശരിയായ പരീക്ഷണം ഓസ്‌ട്രേലിയയില്‍ വരാനിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ അവിടെ ഈ പ്രകടനം ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തില്ലാത്ത സര്‍ഫറാസിന് ഇതേ മികവ് കാട്ടാനാവുമോയെന്നതാണ് ചോദ്യം. ശുബ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് സര്‍ഫറാസ് പ്ലേയിങ് 11ലേക്കെത്തിയത്.

ഗില്‍ തിരിച്ചെത്തുമ്പോള്‍ സര്‍ഫറാസ് കളിക്കണമെങ്കില്‍ രാഹുല്‍ വഴി മാറണം. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയയിലും രാഹുലിനെ പുറത്തിരുത്തി സര്‍ഫറാസിനെ കളിപ്പിക്കുമോയെന്നതാണ് പ്രധാന ചോദ്യം. എന്തായാലും നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് നിസംശയം പറയാം.

Story first published: Saturday, October 19, 2024, 13:07 [IST]
Other articles published on Oct 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+