For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജു സ്‌ട്രൈക്ക് നേരിടവെ ഭാര്യ ചാരു ചെയ്തതിങ്ങനെ!! പിന്നാലെ ഫോര്‍, വീഡിയോ വൈറല്‍

തിരുവനന്തപുരം: ഇന്ത്യക്കു വേണ്ടി സ്വന്തം നാട്ടില്‍ കളിക്കുകയെന്ന മോഹം പൂവണിഞ്ഞെങ്കിലും അതു അവിസ്മരണീയമാക്കി മാറ്റാന്‍ മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസണിനു കഴിഞ്ഞില്ല. മുന്‍ മല്‍സരങ്ങളിലതു പോലെ ഈ കളിയിലും ഫോമില്ലാതെ കാണപ്പെട്ട അദ്ദേഹത്തിനു നേടാനായത് വെറും ആറു റണ്‍സ് മാത്രം.

പരമ്പരയില്‍ അഞ്ചാം തവണയും പവര്‍പ്ലേയില്‍ തന്നെ സഞ്ജുവിനു വിക്കറ്റും നഷ്ടമായി. ഇത്തവണ ലോക്കി ഫെര്‍ഗൂസനാണ് അദ്ദേഹത്തെ മടക്കിയത്. അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തി വലിയൊരു ഇന്നിങ്‌സ് കളിക്കുന്നത് കാണാനെത്തിയ മലയാളി ആരാധകര്‍ മുഴുവന്‍ സ്തബ്ധരായ നിമിഷം കൂടിയായിരുന്നു ഇത്.

CHARULATHA SAMSON- IND vs NZ

photocredit/X

മല്‍സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായതിനാല്‍ തന്നെ സഞ്ജുവിന്റെ കുടുംബാംഗങ്ങളും മല്‍സരം കാണാന്‍ ഇവിടെയെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രിയ പത്‌നി ചാരുലതയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബാറ്റിങിനായി സഞ്ജു ക്രീസിലെത്തിയപ്പോഴുള്ള ചാരുലതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചാരുലത ചെയ്തതെന്ത്?

സാധാരണയായി ഇന്ത്യന്‍ ടീമിന്റെ മല്‍സര വേദികൡ സഞ്ജു സാംസണിന്റെ പ്രകടനം കാണുന്നതിനായി ചാരുലത എത്താറില്ല. പക്ഷെ ഇത്തവണ പ്രിയതമന്‍ സ്വന്തം നാട്ടില്‍, അതും കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം കളിക്കാനിറങ്ങിയപ്പോള്‍ പിന്തണയും പ്രാര്‍ഥനനകളുമായി അവരുണ്ടായിരുന്നു.

പതിവുപോലെ അഭിഷേക് ശര്‍മയോടൊപ്പമാണ് ഈ മല്‍സരത്തില്‍ സഞ്ജു ഓപ്പണിങിനായി ക്രീസിലെത്തിയത്. പക്ഷെ ജേക്കബ് ഡഫിയെറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത് അഭിഷേകായിരുന്നു. ഒരു സിക്‌സറും രണ്ടു ഫോറുമടക്കം 14 റണ്‍സും അദ്ദേഹം അടിച്ചെടുത്തു.

സഞ്ജു സാംസണിന്റെ ബാറ്റിങ് കാണുന്ന ഭാര്യ ചാരുലത. വീഡിയോ കാണാം

രണ്ടാം ഓവറിലാണ് സഞ്ജുവിനു സ്‌ട്രൈക്ക് ലഭിച്ചത്. ഈ ഓവര്‍ എറിഞ്ഞത് കൈല്‍ ജാമിസണുമായിരുന്നു. ആദ്യ ബോള്‍ കവര്‍ ഏരിയയിലേക്കാണ് സഞ്ജു കളിച്ചത്. ഇതിനു ശേഷുള്ള ചാരുലതയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തത്.

ഗാലറിയില്‍ കളി കണ്ടു കൊണ്ടിരുന്ന അവര്‍ ഗ്രൗണ്ടിലേക്കു നോക്കുക പോലും ചെയ്യുന്നില്ലായിരുന്നു. പകരം കണ്ണടിച്ചരുന്ന് പ്രാര്‍ഥിച്ച് കൊണ്ടിയിരിക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ബോളില്‍ സഞ്ജു പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് മാത്രമല്ല ഒരു ബൗണ്ടറി കൂടി ലഭിക്കുകയും ചെയ്തു.

SANJU- CHARULATHA SAMSON- IND vs NZ

ലെഗ് സൈഡിലേക്കാണ് അദ്ദേഹം ഷോട്ടിനു ശ്രമിച്ചത്. പക്ഷെ എഡ്ജായ ബോള്‍ നേരെ പോയത് ഫസ്റ്റ് സ്ലിപ്പിലേക്കും. പക്ഷെ അവിടെ വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ടല്ലാതെ ആരുമില്ലായിരുന്നു. ഇതോടെ ബോള്‍നേരെ ബൗണ്ടറിയിലെത്തുകയും ചെയ്തു.

പക്ഷെ ചാരുലതയുടെ മനസുരുകിയുള്ള പ്രാര്‍ഥനയും സഞ്ജുവിനെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ സഹായിച്ചില്ല. തൊട്ടടുത്ത ഓവറിലെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു.

ലോക്കി ഫെര്‍ഗൂസനെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. സഞ്ജു ഒരു ഡ്രൈവിനു തുനിഞ്ഞെങ്കിലും എഡ്ജായ ബോള്‍ നേരെ ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റില്‍ ബെവന്‍ ജേക്കബ്‌സിന്റെ കൈകളില്‍ അവസാനിച്ചു.

സഞ്ജുവിന്റെ ഭാവിയെന്ത്?

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണിന്റെ ഭാവി എന്തായിരിക്കുമെന്ന് ഇനി കാത്തിരുന്നു തന്നെ കാണണം. ടൂര്‍ണമെന്റില്‍ ഇനി അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് സംശയമാണ്. കാരണം ന്യൂസിലാന്‍ഡുമായുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പരിയില്‍ വെറും 46 റണ്‍സ് മാത്രമേ സഞ്ജു നേടിയിട്ടുള്ളൂ.

ടീമിലെ ബാക്കപ്പ് കീപ്പറും മുന്‍നിര ബാറ്ററുമായ ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത് 200ന് മുകളില്‍ റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇത്ര മികച്ച ഫോമില്‍ നില്‍ക്കവെ അദ്ദേഹത്തെ ഇനി മാറ്റി നിര്‍ത്തുക അസാധ്യമാണ്.

Story first published: Sunday, February 1, 2026, 15:24 [IST]
Other articles published on Feb 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+