രാജ്‌കോട്ട്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാമങ്കത്തില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിയുടടെ ഞെട്ടലിലാണ് ടീം ഇന്ത്യ. ചില മുന്‍ നിര താരങ്ങളില്ലാതെ എത്തിയ കിവികളില്‍ നിന്നും ഇങ്ങനെയൊരു തിരിച്ചടി ഇന്ത്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാാര്‍ഥ്യം. വഡോദരയിലെ ആദ്യ കളിയില്‍ ഇന്ത്യ അല്‍പ്പം ബുദ്ധിമുട്ടി ജയിച്ചപ്പോള്‍ രാജ്‌കോട്ടില്‍ കിവികള്‍ ഏകപക്ഷീയ ജയമാണ് ആഘോഷിച്ചത്.
കളിയുടെ ഒരു ഘട്ടത്തില്‍ പോലും കാര്യമായ വെല്ലുവിളി നേരിടാതിരുന്ന ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് സ്വന്തമാക്കിയത്. ഈ തോല്‍വി ഇന്ത്യന്‍ ക്യാംപിനെയാകെ ഉലച്ചപ്പോള്‍ മാനസികമായി ഏറ്റവും തകര്‍ന്ന് കാണപ്പെട്ടത് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. രണ്ടാം ഏകദനത്തിലെ പരാജയത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതിരണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Photocredit/ X
രോഹിത് ചെയ്തതറിയാം
രാജ്‌കോട്ട് ഏകദിനത്തില്‍ ഹര്‍ഷിത് റാണയെറിഞ്ഞ 48ാം ഓവറിലാണ് ന്യൂസിലാന്‍ഡ് വിജയറണ്‍സ് കുറിച്ചത്. ഓവറിലെ മൂന്നാമത്തെ ബോള്‍ സ്‌കൂപ്പ് ഷോട്ടിലൂടെവിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ തലയ്ക്കു മുകളിലൂടെ ഡാരില്‍ മിച്ചെല്‍ ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. ഇതോടെ കിവികള്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയവും പിടിച്ചെടുത്തു.
ഈ സമയത്തു രോഹിത് ശര്‍മ ഗ്രൗണ്ടില്‍ ഇല്ലായിരുന്നു. പുറത്ത് ഡഗൗട്ടിലായിരുന്നു അദ്ദേഹം. അല്‍പ്പം മുമ്പ് രോഹിത് ചെറിയൊരു ബ്രേക്ക് എടുത്തതായിരിക്കാം. കിവികള്‍ വിജയറണ്‍സ് കുറിച്ച ശേഷം അദ്ദേഹം വളരെ അസ്വസ്ഥനും ദുഖിതനുമായിട്ടാണ് കാണപ്പെട്ടത്. മല്‍സരശേഷം ഹസ്തദാനത്തിനായി ഉടന്‍ തന്നെ ഗ്രൗണ്ടിലേക്കു വരാതെ ഡഗൗട്ടിലെ റിസര്‍വ് താരങ്ങള്‍ക്കരികെ രോഹിത് അല്‍പ്പസമയം ഇരിക്കുകയായിരുന്നു.
രണ്ടാം ഏകദിനത്തിലെ തോല്‍വിക്കു ശേഷം രോഹിത് ശര്‍മയുടെ പ്രതികരണം, വീഡിയോ കാണാം
ആരുമായും സംസാരിക്കാതെ വളരെ ഒറ്റപ്പെട്ട് അല്‍പ്പസമയം മാറിനിന്ന ശേഷമാണ് അദ്ദേഹം ഗ്രൗണ്ടിലിറങ്ങകയും മറ്റുള്ളവഹരുമായി ഹസ്തദാനം നടത്തുകയും ചെയ്തത്. ഈ പരാജയം ഹിറ്റ്മാനെ വല്ലാതെ അലട്ടുന്നതായി അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നുമെല്ലാം വ്യക്തവുമായിരുന്നു. നേരത്തേ താന്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോയ ടീമിനെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഈ അസ്ഥയിലാക്കിയതിന്റെ ദുഖവും രോഷവുമെല്ലാം രോഹിത്തിന് ഉണ്ടായിരിക്കാം.
അതേസമയം, രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അവസാനമായി കളിച്ച എട്ടു ഏകദിന മല്‍സരങ്ങളിലും ഇന്ത്യ തോല്‍വിയറിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍ന്‍സ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി ടീമിനെ നയിച്ചത്. അന്നു ഒരു മല്‍സരം പോലും തോല്‍ക്കാതെ ഇന്ത്യയെ അദ്ദേഹം ജേതാക്കളാക്കുകയും ചെയ്തു.

ഇവയൊന്നും പരിഗണിക്കാതെയാണ് ഓസ്‌ട്രേലിയക്കെതിരായ അടുത്ത ഏകദിന പരമ്പയ്ക്കു മുമ്പ് നായകസ്ഥാനത്തു നിന്നും രോഹിത് പുറത്താക്കപ്പെട്ടത്. പകരം ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയുമായിരുന്നു. 2027ലെ അടുത്ത ലോകകപ്പിന് മുമ്പ് ടീമിനെ തയ്യാറാക്കി നിര്‍ത്താന്‍ ഗില്ലിനു സമയം ആവശ്യമാണെന്നായിരുന്നു ബിസിസിഐയുടെ ന്യായീകരണം.
പക്ഷെ ഗില്ലിനെ ചുമതലയേല്‍പ്പിച്ച ഈ തീരമാനം മണ്ടത്തകരമായി പോയെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. രോഹിത്തിന് കീഴില്‍ അവസാനത്തെ എട്ട് ഏകദിനങ്ങളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം പതറുകയാണ്. അവസാത്തെ എട്ടു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ഇന്ത്യയെ ജയിപ്പിക്കാനായത്. ശേഷിച്ച നാലിലും ടീമിനു പരാജയം നേരിടുകയും ചെയ്തു.