Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇന്ത്യ തോല്‍വി ഉറപ്പിച്ചോ? എങ്ങനെ തിരിച്ചുവരാം? ഇക്കാര്യം ശ്രദ്ധിച്ചാല്‍ ജയിക്കാം

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ അപ്രതീക്ഷിത തകര്‍ച്ച നേരിട്ടിരിക്കുകയാണ് ഇന്ത്യ. പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം നിറം മങ്ങിയപ്പോള്‍ ഇന്ത്യ വെറും 46 റണ്‍സിനാണ് ഓള്‍ഔട്ടായത്. അഞ്ച് സൂപ്പര്‍ താരങ്ങള്‍ ഡെക്കിന് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചതോടെ ആദ്യ ദിനം തന്നെ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ സന്ദര്‍ശകരായ ന്യൂസീലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം ബംഗളൂരുവില്‍ തകിടം മറിയുന്നതാണ് കണ്ടത്.

ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിനാല്‍ ഇനി തിരിച്ചുവരവ് പ്രയാസമാണെന്ന് തന്നെ പറയാം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ 134 റണ്‍സ് ലീഡ് ഇതിനോടകം ന്യൂസീലന്‍ഡിനുണ്ട്. ന്യൂസീലന്‍ഡ് ഇത്രയും ശക്തമായി നില്‍ക്കവെ ഇന്ത്യക്ക് തിരിച്ചുവരവ് എളുപ്പമാവില്ലെന്നുറപ്പ്. എന്നാല്‍ തിരിച്ചുവരാനുള്ള അവസരം ഇന്ത്യക്കുണ്ട്. എങ്ങനെയാണെന്ന് പരിശോധിക്കാം.

ന്യൂസീലന്‍ഡിനെ 300നുള്ളില്‍ ഒതുക്കണം

ന്യൂസീലന്‍ഡിനെ ഇന്ത്യക്ക് 300നുള്ളില്‍ ഒതുക്കാന്‍ സാധിക്കേണ്ടത് അത്യാവശ്യമാണ്. 260വരെ പരമാവധി ലീഡ് പോകാന്‍ അനുവദിക്കാവൂ. അതിനുള്ളില്‍ സന്ദര്‍ശക ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ കൂടാരം കയറ്റണം. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പാണ്. 300നുള്ളില്‍ ന്യൂസീലന്‍ഡിനെ ഒതുക്കാന്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ആദ്യ ദിനം പിച്ചില്‍ നല്ല ബൗണ്‍സും വേഗവുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനം പിച്ച് സ്പിന്നിനെ കൂടുതല്‍ പിന്തുണച്ചേക്കും.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി ഇറങ്ങിയത് കൃത്യമായ ധാരണയോടെയാണ്. വരുന്ന ദിവസങ്ങളില്‍ പിച്ച് കൂടുതല്‍ സ്പിന്‍ സൗഹൃദമാവും. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെ വമ്പന്‍ സ്‌കോറിലേക്ക് പോകാന്‍ അനുവദിക്കാതെ 300 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അങ്ങനെ സാധിച്ചാല്‍ ഇന്ത്യക്ക് തിരിച്ചുവരവ് പ്രതീക്ഷ സജീവമായുണ്ട്. പക്ഷെ സ്പിന്നര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരിക്കും.

virat kohli

ആക്രമണ ബാറ്റിങ് നടത്തണം

ബംഗ്ലാദേശിനെതിരേ മഴ വില്ലനായ മത്സരത്തില്‍ ഇന്ത്യ വിജയം പിടിച്ചത് ആക്രമണോത്സക ബാറ്റിങ്ങിലൂടെയാണ്. തുടക്കം മുതല്‍ വാലറ്റംവരെ നടത്തിയ ആക്രമണോത്സക ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകര്‍ന്നത്. ഇതേ ശൈലി ഇന്ത്യ ന്യൂസീലന്‍ഡിനെതിരേയും ആവര്‍ത്തിക്കേണ്ടതായുണ്ട്. ആദ്യ ദിനം മഴ നശിപ്പിച്ചതിനാല്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയിക്കാന്‍ ആക്രമണ ശൈലിയില്‍ കളിക്കേണ്ടതായുണ്ട്.

രണ്ടാം ദിനം ഇന്ത്യയുടെ ബാറ്റിങ് നിര സമ്മര്‍ദ്ദത്തിലായതാണ് കൂട്ടത്തകര്‍ച്ചക്ക് കാരണമായത്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കണം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള നിരവധി താരങ്ങളുണ്ട്. ആദ്യ ഇന്നിങ്‌സില്‍ പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഈ ബാറ്റിങ് നിരക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിജയ സാധ്യത തള്ളിക്കളയാനാവില്ല.

ഇന്ത്യ ആത്മവിശ്വാസത്തോടെ കളിക്കണം

ഇന്ത്യയെ സംബന്ധിച്ച് തിരിച്ചുവരാന്‍ പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. മാനസികമായി നിലവില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് തിരിച്ചടിക്കുക പ്രയാസമാണ്. ഗൗതം ഗംഭീര്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും വരുന്ന ദിവസങ്ങളില്‍ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിക്കും.

അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കും. ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ മൂന്ന് ജയം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ എന്ത് വിലകൊടുത്തും ടെസ്റ്റ് ജയിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനമാവും നിര്‍ണ്ണായകമാവുകയെന്ന് പറയാം.

Story first published: Thursday, October 17, 2024, 21:03 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+