Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇത് ടി20യല്ല, ഇന്ത്യയെ തകര്‍ത്തത് ഗംഭീറിന്റെ മണ്ടത്തരം! രോഹിത്തും കൂട്ടുനിന്നു

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വലിയ നാണക്കേടിലേക്ക് ഇന്ത്യന്‍ ടീം പോയിരിക്കുകയാണ്. മഴ പെയ്ത് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ആറ് വിക്കറ്റിന് 34 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയുടെ ടോസ് നേടി ബാറ്റിങ് ചെയ്യാനുള്ള തീരുമാനം വന്നപ്പോള്‍ത്തന്നെ ഇത്തരമൊരു അപകടനം എല്ലാവരും പ്രതീക്ഷിച്ചരുന്നു. മഴയെത്തുടര്‍ന്ന് മൂടി ഇട്ടിരുന്ന പിച്ചിന്റെ സ്വഭാവം നന്നായി മാറിയിട്ടുണ്ട്.

ബംഗളൂരുവില്‍ കാണാത്ത തരത്തിലുള്ള ബൗണ്‍സും സ്വിങ്ങുമാണ് പിച്ചിലുള്ളത്. ഇത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം കൂടാരം കയറിയതിനാല്‍ ഇനി എത്രത്തോളം റണ്‍സ് നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ ഇന്ത്യയുടെ തകര്‍ച്ചക്ക് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മണ്ടത്തരമാണെന്ന് നിസംശയം പറയാം. ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

rohit sharma virat kohli ind vs nz

മൂന്നാം നമ്പറില്‍ കോലിയെ എന്തിന് കളിപ്പിച്ചു

ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. പരിക്കേറ്റ ഗില്ലിന്റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ആരാവും ഇന്ത്യക്കായി കളിക്കുകയെന്നതായിരുന്നു പ്രധാന പ്രശ്‌നം. കെ എല്‍ രാഹുലിനെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാലാം നമ്പറില്‍ കളിപ്പിച്ചിരുന്ന വിരാട് കോലിയെയാണ് മൂന്നാം നമ്പറില്‍ ഇന്ത്യ ഇറക്കിയത്. പരിമിത ഓവറില്‍ കോലി മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്.

എന്നാല്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കോലിക്ക് മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് കളിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചിരുന്നത്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കോലിയെ കളിപ്പിക്കുന്നത് തീര്‍ത്തും തെറ്റായ തീരുമാനമായിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ 16 മാത്രം ശരാശരിയുള്ള കോലിയെ വീണ്ടും ഇതേ റോളിലേക്ക് പരിഗണിച്ചത് ഇന്ത്യയുടെ തകര്‍ച്ചക്ക് വേഗം കൂട്ടി. കോലിയുടെ സമീപകാല ഫോം മോശമാണെന്നതും ഗംഭീര്‍ കാര്യമാക്കിയില്ലെന്നതാണ് എടുത്തു പറയേണ്ടത്.

കോലിയുടെ വിക്കറ്റ് കളി മാറ്റി

തുടക്കത്തിലേ ഇന്ത്യയുടെ നായകന്‍ പുറത്തായതോടെ രണ്ടാം വിക്കറ്റില്‍ ഇന്ത്യക്ക് മികച്ച കൂട്ടുകെട്ട് അത്യാവശ്യമായിരുന്നു. എന്നാല്‍ കോലി പുറത്തായതോടെ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരും സമ്മര്‍ദ്ദത്തിലായി. പിന്നാലെ എത്തിയ സര്‍ഫറാസ് ഖാനും മടങ്ങിയതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. സര്‍ഫറാസ് ഖാനെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനവും ലോക മണ്ടത്തരമായിരുന്നു. കാരണം സര്‍ഫറാസ് ഖാന്‍ ക്ഷമയോടെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുന്നവനല്ല.

ഇന്ത്യയുടെ പ്രധാന രണ്ട് വിക്കറ്റ് വീണതിനാല്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെയോ റിഷഭിനെയോ കളിപ്പിക്കണമായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെ ഇരുന്നതാണ് ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. രാഹുല്‍ ആറാം നമ്പറിലെത്തിയപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത വിധം വലിയ സമ്മര്‍ദ്ദത്തിന് മുകളിലായിരുന്നു. ഇത് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ കാരണമായി മാറിയെന്ന് പറയാം. ബാറ്റിങ് ഓഡറിലെ പൊളിച്ചെഴുത്ത് ഇന്ത്യയെ കാര്യമായി ബാധിച്ചു.

കോലിക്ക് വന്‍ നാണക്കേട്

സൂപ്പര്‍ താരമായ വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. മികച്ചൊരു ഇന്നിങ്‌സ് കോലിയില്‍ നിന്ന് കണ്ടിട്ട് നാളുകളേറെയായി. കോലിക്ക് വലിയ അനുഭവസമ്പത്തുള്ള പിച്ചായിരുന്നിട്ടും അക്കൗണ്ട് തുറക്കാനാവാതെയാണ് അദ്ദേഹം മടങ്ങിയത്. ഇത് 38ാം തവണയാണ് കോലി ഡെക്കിന് പുറത്താവുന്നത്. ബംഗളൂരുവില്‍ ഇത് നാലാം തവണയാണ് കോലി ഡെക്കാവുന്നത്.

കോലിയെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണോയെന്ന ചോദ്യം പോലും പ്രസക്തമാവുന്ന നിലയിലേക്കാണ് താരത്തിന്റെ പ്രകടനം. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കോലിയുടെ മോശം ഫോം വലിയ തലവേദനയായിട്ടുണ്ടെന്ന് തന്നെ പറയാം.

Story first published: Thursday, October 17, 2024, 12:59 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+