Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിന് പുല്ലുവില? പരിക്കേറ്റത് കണ്ടിട്ടും ഗംഭീറും ഗില്ലും ചെയ്തതിങ്ങനെ!! വീഡിയോ

വഡോദര: ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് പിന്‍മാറിയിരിക്കുകയാണ്. പരിശീലനത്തിനിടെയേറ്റ പരിക്കാണ് മൂന്നു മല്‍സങ്ങളുടെ പരമ്പര അദ്ദേഹത്തിനു നഷ്ടമാക്കിയത്. എന്നാല്‍ റിഷഭിന്റെ അഹഭാവം ടീമിനെ കാര്യമായി ബാധിച്ചേക്കില്ല. കാരണം നേരത്തേ തന്നെ അദ്ദേഹത്തിനുപ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ല.

കാരണം കെഎല്‍ രാഹുലാണ് നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. അതുകൊണ്ടു തന്നെ ബെഞ്ചിലായിരിക്കും റിഷഭിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ രാഹുലിനു പരിക്കേറ്റാല്‍ മാത്രമേ റിഷഭിനു പ്രതീക്ഷയ്ക്കു വകയുമുണ്ടായിരുന്നുള്ളൂ. അതിനിടെ റിഷഭിനു പരിശീലനത്തിനിടെ പരിക്കേറ്റപ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

GAMBHIR GILL

റിഷഭിന് വിലയില്ല?

ഇന്ത്യന്‍ ഏകദിന ടീമില്‍ റിഷഭ് പന്തിന് ഇപ്പോള്‍ യാതൊരു വിലയുമില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോ. കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയുമെല്ലാം പ്രതികരണവും ഇതു തന്നെ ശരിവയ്ക്കുകയാണ്.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനു മുന്നോടിയായി വഡോദരയില്‍ വച്ച് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയാണ് റിഷഭ് പരിക്കേറ്റ് വീണത്. ഷോട്ട് കളിച്ചതിനു ശേഷം റിഷഭ് മുന്നോട്ടു നടക്കവെ ഇടതു കാലില്‍ പേശീവലിവ് അനുഭവപ്പെടുകയും അല്‍പ്പം മുടന്തിയ ശേഷം താഴെയിരിക്കുകയും ചെയ്യുകയായിരുന്നു.

പരിശീലനത്തിനിടെ പരിക്കേറ്റ റിഷഭ് താഴെ ഇരിക്കുന്നു. വീഡിയോ കാണാം

കാലില്‍ കടുത്ത വേദനയനുഭവപ്പെടുന്നതായി അപ്പോള്‍ റിഷഭിന്റെ പ്രവര്‍ത്തിയില്‍ നിന്നു വളരെ വ്യക്തവുമായിരുന്നു. റിഷഭ് പരിക്കേറ്റ് നിലത്തിരിക്കെ ഇതെല്ലം കണ്ട് നെറ്റ്‌സിനു പുറത്ത്് ഗംഭീറും ഗില്ലും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമെല്ലാം നില്‍പ്പുണ്ടായിരുന്നു.

മൂന്നു പേരും കൂടി കാര്യമായ ചില ചര്‍ച്ചകളിലുമായിരുന്നു. റിഷഭ് പരിക്കേറ്റ് വീണത് കണ്ടിട്ടും ഗംഭീറിന്റെയും ഗില്ലിന്റെയും മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല. വെറുമൊരു സാധാരണ കാഴ്ചപോലെ അവര്‍ അതു നോക്കിയ ശേഷം സംസാരവും തുടര്‍ന്നു.

ടീമിനെ സംബന്ധിച്ച് റിഷഭ് നിര്‍ണായക താരമായിരുന്നെങ്കില്‍ ഇരുവരും ഇങ്ങനെയാവല്ല പ്രതികരിക്കുക. ഉടന്‍ അദ്ദേഹത്തിനു അടുത്തേക്ക് എത്തിയ ശേഷം എന്താണ് പറ്റിയത് എന്നെങ്കിലും തിരക്കുമായിരുന്നു. പക്ഷെ ഇതിനൊന്നും തുനിയാതെ റിഷഭ് പരിക്കേറ്റ് പുറത്താവുകയാണെങ്കില്‍ പോട്ടയെന്ന തരത്തിലായിരുന്നു അവരുടെ പ്രതികരണം.

RISHABH PANT

ഗംഭീറുമായുള്ള ബന്ധം

റിഷഭ് പന്തും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദിന ടീമില്‍ നിന്നും റിഷഭിനെ നിരന്തരം അവഗണിക്കുന്നതില്‍ താരത്തിനു കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഐസിസി ചാംപ്യന്‍സ് ട്രോഫിയടക്കം കഴിഞ്ഞ വര്‍ഷം പല ഏകദിന പരമ്പരയിലും റിഷഭ് ടീമിന്റെ ഭാഗമായിരുന്നു.

പക്ഷെ അദ്ദേഹത്തിന് ഒറ്റ അവസരം പോലും നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല. ഒരു ഏകദിനത്തില്‍ പോലും കളിക്കാതെയാണ് കഴിഞ്ഞ വര്‍ഷം റിഷഭ് അവസാനിപ്പിച്ചത്. സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ നാലാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ ശ്രേയസ് അയ്യര്‍ പരിക്കു കാരണം പിന്‍മാറിയിട്ടും അദ്ദേഹത്തെ കോച്ച് ളകളിപ്പിച്ചില്ല. പകരം റുതുരാജ് ഗെയ്ക്വാദിനാണ് കോച്ച് അവസരം നല്‍കിയത്.

ടി20ക്കു പിന്നാലെ ഏകദിനത്തിലും ടീമില്‍ നിന്ന് റിഷഭ് പതിയെ പുറത്തായി കൊണ്ടിരിക്കുകയാണന്നു കാണാം. ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും അദ്ദേഹം ഒഴിവാക്കപ്പെട്ടേക്കുമെന്നും പകരം ഇഷാന്‍ കിഷനെ ടീമിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ റിഷഭ് തന്നെ ടീമില്‍ മതിയെന്ന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അഭിപ്രായപ്പെട്ടതോടെ സെലക്ഷന്‍ കമ്മിറ്റി പിന്‍ാറിയതാണെന്നാണ് വിവരം.

Story first published: Sunday, January 11, 2026, 11:32 [IST]
Other articles published on Jan 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+