വഡോദര: ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കെപ്പട്ട ശേഷം രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ അത്ര നല്ല ബന്ധമല്ലയുള്ളത്. യാതൊരു കാരണവുമില്ലാതെയാണ് കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് രോഹത്തിനെ നീക്കി പകരം ശുഭ്മന്‍ ഗില്ലിനെ നായകസ്ഥാനമേല്‍പ്പിച്ചത്.
അതിനു മുമ്പ് കളിച്ച, ഐസിസി ചാംപന്‍സ് ട്രോഫിയില്‍ ഒരു കളി പോലും തോല്‍ക്കാതെ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് രോഹിത്. ഇതു പോലും പരിഗണിക്കാതെയായിരുന്നു അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റിയത്. സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തില്‍ രോഹിത്തിന് കടുത്ത അതൃപ്തിയും രോഷവുമുണ്ട്.

ഇരുവരും തമ്മിലുള്ള ബന്ധം വഷളായ ഈ സാഹചര്യത്തില്‍ ഇന്ത്യയും ന്യൂലാന്‍ഡും തമ്മിലുള്ള ആദ്യ ഏകദിനത്തിനിടെയുണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അതിന്റെ ദൃശ്യങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
വഡോദരയില്‍ സംഭവിച്ചതെന്ത്?
ഇന്ത്യ നാലു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ റണ്‍ചേസില്‍ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സ് കളിച്ചാണ് രോഹിത് ശര്‍മ ക്രീസ് വിട്ടത്. മറുഭാഗത്ത് ക്യാപ്റ്റനും ഒാപ്പണിങ് പങ്കാളിയുമായ ശുഭ്മന്‍ ഗില്‍ തപ്പിത്തടയവെ ടീമിനെ തുടക്കത്തില്‍ ട്രാക്കിലേക്കു കൊണ്ടു വന്നത് രോഹിത്താണ്. അല്ലെങ്കില്‍ റണ്‍ചേസില്‍ ഇന്ത്യ കൂടുതല്‍ ബുദ്ധിമുട്ടിയേനെ.
29 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 26 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം മടങ്ങിയത്. ഇതില്‍ രോഹിത്തിന്റെ ആദ്യത്ത സിക്‌സിനു ശേഷമുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കളി കാണാന്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായും അജിത് അഗാര്‍ക്കറും ബിസിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല തുടങ്ങിയവരെല്ലാം സറ്റേഡിയത്തിലെത്തിയിരുന്നു. മൂന്നു പേരും ഒരുമിച്ച് ഇരുന്നാണ് മല്‍സരം ആസ്വദിക്കുകയും ചെയ്തത്.
കളിയുടെ ആറാമത്തെ ഓവറിലായിരുന്നു രോഹിത്തിന്റെ ആദ്യത്തെ സിക്‌സര്‍ പിറന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ സിക്‌സും ഇതായിരുന്നു. സക്കാരി ഫോക്‌സാണ് ഈ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് ഗില്ലായിരുന്നു. ആദ്യ ബോളില്‍ റണ്ണില്ല, അടുത്തതില്‍ അദ്ദേഹം സിംഗിളെടുത്തു. തുടര്‍ന്ന് സ്‌ട്രൈക്ക് രോഹിത്തിന്. മൂന്നാമത്തെ ബോള്‍ അദ്ദേഹം സിക്‌സറിലേക്കു പറത്തുകയും ചെയ്തു.
ഒരു ഷോര്‍ട്ട് ബോളായിരുന്നു ഫോക്‌സ് എറിഞ്ഞത്. രോഹിത് അതു തന്റെ ട്രേഡ്മാര്‍ക്കായ പുള്‍ ഷോട്ടിലൂടെ സിക്‌സറിലേക്കു പറത്തി. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയായിരുന്നു ഹിറ്റ്മാന്റെ കണ്ണഞ്ചിക്കുന്ന ഷോട്ട്. പിന്നാലെയായിരുന്നു അഗാര്‍ക്കറും ജയ് ഷായുമെല്ലാം ഒരുമിച്ചിരുന്ന ഗാലറിയിലേക്കു ക്യാമറാക്കണ്ണുകള്‍ പോയത്.

photocredit/ Jiohotstar
രോഹിത്തിന്റെ ആ കിടിലന്‍ സിക്‌സ് ശരിക്കും ആസ്വദിച്ച് ജയ് ഷാ കൈയടിച്ച ചിരിച്ചപ്പോള്‍ തൊട്ടടുത്തുള്ള അഗാര്‍ക്കറുടെ മുഖത്ത് പ്രത്യേകിച്ചും ഭാവങ്ങളൊന്നുമില്ലായിരുന്നു. കൈയടിക്കുകയോ, ചിരിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, ടീമിന്റെ വിക്കറ്റ് നഷ്ടമായതു പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രോഹിത് ആ സിക്‌സറടിച്ചത് അത്ര പിടിക്കാത്തത് പോലെയായിരുന്നു അഗാര്‍ക്കറുടെ മുഖഭാവം. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന് രോഹിത് അതിയായി ആഗ്രഹിക്കുമ്പോഴും ഇതിനോടു അത്ര യോജിക്കാത്തയാളാണ് അഗാര്‍ക്കര്‍.
ആ തരത്തിലുള്ള പ്രതികരണങ്ങള്‍ അദ്ദേഹം നേരത്തേ നടത്തുകയും ചെയ്തിട്ടുണ്ട്. മികച്ച ഫോം തുടര്‍ന്നാല്‍ രോഹിത്തിനെ ലോകകപ്പ് ടീമിലെടുക്കേണ്ടി വരുമന്ന ചിന്ത കൊണ്ടാവാം സിക്‌സറിനു ശേഷം അഗാര്‍ക്കറുടെ മുഖം വിളറിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.