For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിഷേക് വെറുതെയല്ല ബോള്‍ മിസ്സാക്കാത്തത്!! കൂറ്റനടിയുടെ രഹസ്യം പുറത്ത്, വീഡിയോ വൈറല്‍

ലോക ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരെന്നു ചോദിച്ചാല്‍ ആദ്യത്തെ ഉത്തരങ്ങളിലൊന്ന്് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടേതായിരിക്കും. വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററെന്ന പദവിയിലെത്തി നില്‍ക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍.

ഏതു പിച്ചിലും, എത്ര ശക്തമായ ബൗളിങ് നിരയയെയും തന്റെ സ്‌ഫോടനാത്മക ബാറ്റിങിലൂടെ ബാക്ക്ഫൂട്ടിലാക്കാന്‍ അഭിഷേകിനു കഴിയും. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലും അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടം തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാന്‍ അഭിഷേകിനായിരുന്നു.

ABHISHEK SHARMA

photocredit/X

ക്രീസിലെത്തിയാല്‍ നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്‌സറുമായി തുടങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. യഥാര്‍ഥത്തില്‍ ഇത്ര അനായാസം ബോളുകള്‍ അടിച്ചുപറത്താന്‍ അഭിഷേകിനു സാധിക്കുന്നതെങ്ങനെയാണ്?

അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഓരോ ഇന്നിങ്‌സിനു മുമ്പുമുള്ള തയ്യാറെടുപ്പുമാണ് ഇതിനു പിന്നില്‍. ബാറ്റിങിനായി ക്രീസില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള അഭിഷേകിന്റെ തയ്യാറെടുപ്പ് എങ്ങനെയാണെന്നു നോക്കാം.

അഭിഷേകിന്റെ പടയൊരുക്കം

ടീം ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായതിനാല്‍ തന്നെ പവര്‍പ്ലേയില്‍ എതിര്‍ ടീം ബൗളര്‍മാരുടെ അതിവേഗ ബോളുകളെ സമര്‍ഥമായി നേരിടുന്നതിനു മികച്ച ഏകാഗ്രത കൂടിയേ തീരൂ. ഓരോ മല്‍സരത്തിലും ബാറ്റിങിനായി ഗ്രൗണ്ടിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ചെയ്യുന്നത് ഏകാഗ്രതയ്‌ക്കൊപ്പം ബോളും ബാറ്റും തമ്മിലുള്ള ബാലന്‍സ് കൃത്യമാക്കാനുള്ള പരിശീലനവുമാണ്.

ന്യൂസിലാന്‍ഡുമായി കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ റണ്‍ചേസിനായി ഗ്രൗണ്ടിലിറങ്ങും മുമ്പുള്ള അഭിഷേകിന്റെ തയ്യാറെടുപ്പ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഹെല്‍മറ്റും പാഡമെല്ലാം ധരിച്ച ശേഷം ബൗണ്ടറി ലൈനിന് തൊട്ടരികെ കാല്‍മുട്ടിലൂന്നി നിന്നാണ് അഭിഷേകിന്റെ പരിശീലനം.

ബാറ്റിങിനിറങ്ങുന്നതിന് മുമ്പുള്ള അഭിഷേകിന്റെ തയ്യാറെടുപ്പ് വീഡിയോ കാണാം

ബോളിന്‍ മേലുള്ള ഏകാഗ്രത കൂട്ടുന്നതിനായി ബാറ്റ് ഇരുകൈകള്‍ കൊണ്ടും നീട്ടിപ്പിടിച്ച് ഇതിന്റെ ഫേസ് ഭാഗത്ത് ബോള്‍ കൊള്ളിച്ച് മുകളിലേക്കും താഴേക്കും അല്‍പ്പനേരം തട്ടിയാണ് താരം പരീലിനം നടത്തിയത്.

ബോള്‍ അല്‍പ്പം പോലു തെന്നി പുറത്തേക്കു പോവാതെ അഭിഷേക് കൃത്യമായ ബാലന്‍സ് കാത്തുസൂക്ഷിക്കുകയും ചെയ്തു. അതിനു ശേഷം ബോളിന്റെ അരിക് വശം കൊണ്ടാണ് അദ്ദേഹം ഈ തരത്തില്‍ ബോള്‍ തട്ടിക്കളിച്ച് ഒരേ രീതിയില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയത്.

ABHISHEK SHARMA

അതിനിടെ ഓപ്പണിങ് പങ്കാളിയായ മലയാളി താരം സഞ്ജു സാംസണ്‍ പിറകില്‍ തയ്യാറായി നില്‍ക്കുന്നത് കാണാമെങ്കിലും അതൊന്നും അഭിഷേകിന്റെ ഏകാഗ്രതയെ ബാധിച്ചില്ല. അല്‍പ്പസമയം ഈ പരിശീലനം നടത്തി.

ശേഷം അദ്ദേഹം അടുത്തതായി ചെയ്തത് ബോള്‍ കൈയിലെടുത്ത് അത് ഇരുകൈയിലേക്കു മാറി മാറിയിട്ട ശേഷം ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഈ തരത്തിലുള്ള പരിശീലനത്തിനു ശേഷമാണ് ബാറ്റിങിനായി അഭിഷേക് ക്രീസിലേക്കു നടന്നത്.

അഭിഷേക് മിന്നും ഫോമില്‍

പ്രതീക്ഷകള്‍ തെറ്റിക്കാതെ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും മാരക ഫോമിലാണ് അഭിഷേക് ശര്‍മ ബാറ്റ് വീശുന്നത്.

മൂന്നു മല്‍സരങ്ങളില്‍ നിന്നും 76 ശരാശരിയില്‍ 271.42 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 152 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ആദ്യ മല്‍സരത്തില്‍ അടിച്ചെടുത്ത 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, January 26, 2026, 16:48 [IST]
Other articles published on Jan 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+