Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വില്ലനായി മഴ, രണ്ടാം ഏകദിനം ഉപേക്ഷിച്ചു, പരമ്പരയില്‍ കിവീസ് മുന്നില്‍

1

ഹാമില്‍ട്ടന്‍: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 12.5 ഓവറില്‍ 1 വിക്കറ്റിന് 89 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ മഴ ശക്തമാവുകയായിരുന്നു. 6 ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മഴയെത്തിയതോടെ കളി നിര്‍ത്തുവെച്ചു. പിന്നീട് മഴ തോര്‍ന്നപ്പോള്‍ 29 ഓവറായി പുനര്‍ നിശ്ചയിച്ച് മത്സരം ആരംഭിച്ചു. എന്നാല്‍ 12.5 ഓവറായപ്പോള്‍ മഴ വീണ്ടും ശക്തമായതോടെ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 7 വിക്കറ്റിന് ന്യൂസീലന്‍ഡ് ജയിച്ചിരുന്നു. രണ്ടാം മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് കിവീസ് മുന്നിട്ട് നില്‍ക്കുകയാണ്. പരമ്പരയിലെ അവസാന മത്സരം 30ന് നടക്കും. മൂന്നാം മത്സരത്തില്‍ ജയിച്ചാല്‍ പരമ്പര പങ്കിടാന്‍ ഇന്ത്യക്കാവും. മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യയായിരുന്നു സ്വന്തമാക്കിയത്.

ഹാമില്‍ട്ടണില്‍ ടോസ് ഭാഗ്യം ഇന്ത്യയെ വീണ്ടും ചതിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. നായകനും ഓപ്പണറുമായ ശിഖര്‍ ധവാന്റെ (3) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാറ്റ് ഹെന്‍ റിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ശുബ്മാന്‍ ഗില്‍ 45 റണ്‍സും സൂര്യകുമാര്‍ യാദവ് 34 റണ്‍സുമായി മികച്ച നിലയില്‍ നില്‍ക്കവെ മഴ ശക്തമാവുകയായിരുന്നു. 42 പന്ത് നേരിട്ട് നാല് ഫോറും 1 സിക്‌സുമാണ് ഗില്‍ നേടിയത്. നാലാമനായി എത്തിയ സൂര്യ 25 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെ മിന്നും ഫോമില്‍ നില്‍ക്കവെയാണ് മഴയെത്തിയത്.

1

രണ്ടാം മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ മൂന്നാം മത്സരം ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കുകയാണ്. തോറ്റാല്‍ പരമ്പര നഷ്ടമാവും. അതുകൊണ്ട് തന്നെ ഇന്ന് ജയിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നം. രണ്ടാം ഏകദിനതത്തിലെ പ്ലേയിങ് 11ല്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. സഞ്ജു സാംസണിന് പകരം ദീപക് ഹൂഡയും ശര്‍ദുല്‍ ഠാക്കൂറിന് പകരം ദീപക് ചഹാറും പ്ലേയിങ് 11ലെത്തി.

ഇന്ത്യയുടെ ബാറ്റിങ് നിര മെച്ചപ്പെട്ട് നില്‍ക്കുമ്പോഴും ബൗളിങ്ങാണ് മെച്ചപ്പെടേണ്ടതെന്ന് പറയാം. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ശിഖര്‍ ധവാന്റെയും ശുബ്മാന്‍ ഗില്ലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സമീപകാലത്തായി ഇരുവരും ഒന്നിച്ചിറങ്ങിയപ്പോഴെല്ലാം മികച്ച തുടക്കം നല്‍കാനായിട്ടുണ്ട്. ആദ്യ മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്കായി. എന്നാല്‍ അധിവേഗം റണ്‍സുയര്‍ത്താന്‍ ഫിനിഷര്‍മാര്‍ക്ക് സാധിക്കേണ്ടതായുണ്ട്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഫിനിഷിങ്ങില്‍ വാഷിങ്ടണ്‍ സുന്ദര്‍ നടത്തിയ പ്രകടനമാണ് ടീം സ്‌കോര്‍ 300 കടത്തിയത്. എന്നാല്‍ ന്യൂസീലന്‍ഡിനെപ്പോലെ കരുത്തരായ എതിരാളികള്‍ക്കെതിരേ 350ലധികം റണ്‍സ് ഇന്ത്യക്ക് പടുത്തുയര്‍ത്താന്‍ സാധിക്കണം. സൂര്യകുമാര്‍ യാദവിന് ടി20യിലെ വെടിക്കെട്ട് ഏകദിനത്തില്‍ കാട്ടാന്‍ സാധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

1

ഇന്ത്യയുടെ സ്പിന്‍ നിര പഴയതുപോലെ ക്ലിക്കാവുന്നില്ല. വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സാധിക്കാത്തത് മധ്യനിരയില്‍ ഇന്ത്യ കളി നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ഹാമില്‍ട്ടന്‍ പിച്ച് പൊതുവേ റണ്ണൊഴുകുന്ന പിച്ചാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. തട്ടകത്തില്‍ അവസാന 13 ഏകദിനവും തോല്‍ക്കാത്ത നിരയാണ് കിവീസ്.

പ്ലേയിങ് 11: ഇന്ത്യ-ശിഖര്‍ ധവാന്‍ (ര), ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, യുസ്വേന്ദ്ര ചഹാല്‍.

ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (ര), ഡാരില്‍ മിച്ചല്‍, ടോം ലാദം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, മിച്ചല്‍ ബ്രേസ്വെല്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍

Story first published: Sunday, November 27, 2022, 6:57 [IST]
Other articles published on Nov 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+