Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 'ആളാവാന്‍' നോക്കി ഹര്‍ഷിത്, പക്ഷെ കോമാളിയായി!! കിവികള്‍ ഹാപ്പി; സംഭവമറിയാം

വഡോദര: ആദ്യ ഏകദിനത്തില്‍ 301 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഡാരില്‍ മിച്ചെല്‍ (84), ഹെന്‍ട്രി നിക്കോള്‍സ് (62), ഡെവന്‍ കോണ്‍വേ (56) എന്നിവരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ കൃഷ്ണ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

അതിനിടെ കളിയില്‍ ബൗളിങിനിടെ അമിത ആത്മവിശ്വാസം കാണിച്ച് വലിയൊരു മണ്ടത്തരം കാണിച്ച ഹര്‍ഷിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈലാവുന്നത്. ഹര്‍ഷിത്തിന്റെ ഓവറില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാം.

HARSHIT RANA

ഹര്‍ഷിത്തിന്റെ പിഴവെന്ത്?

ന്യൂസിലാന്‍ഡ്് ഇന്നിങ്‌സിലെ 24ാമത്തെ ഓവറിലായിരുന്നു അമിത ആത്മവിശ്വാസം കാരണം ഹര്‍ഷിത് റാണയ്ക്കു പണി കിട്ടിയത്.കളിയില്‍ തന്റെ രണ്ടാമത്തെ സ്‌പെല്‍ എറിയാന്‍ താരമെത്തിയപ്പോഴായിരുന്നു സംഭവം.

22 ഓവറിനു ശേഷം കിവികള്‍ ഒരു വിക്കറ്റിന് 122 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നാണ് ഹര്‍ഷിത്തിന്റെ വരവ്. തൊട്ടുമുമ്പത്തെ ഓവറില്‍ ഹെന്‍ട്രി നിക്കോള്‍സിനെ അദ്ദേഹം മടക്കിയിരുന്നു. 24ാം ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത് ഡെവന്‍ കോണ്‍വേയാണ്. 141. കിമി വേഗതയുള്ള ഷോര്‍ട്ട് ഓഫ് എ ഗുഡ്‌ലെങ്ത്ത് ബോളാണ് ഹര്‍ഷിത് പരീക്ഷിച്ചത്.

കോണ്‍വേ ഇതു ബൗളര്‍ക്കു നേരെ കളിക്കുകയും ചെയ്തു. അവിടെ യഥാര്‍ഥത്തില്‍ റണ്ണുണ്ടായിരുന്നില്ല. കാരണം വേഗത കുറഞ്ഞ ഷോട്ട് അദ്ദേഹത്തിന്റെ കൈളിലേക്കാണ് വന്നത്. പക്ഷെ ബോള്‍ കൈയിലെത്തിയതിനു പിന്നാലെ തികച്ചും അനാവശ്യമായി ഹര്‍ഷിത് തിരഞ്ഞ് പോലും നോക്കാതെ ബോള്‍ നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് എറിയുകയും ചെയ്തു.

ഹര്‍ഷിത് റാണയുടെ ത്രോ പാളിയപ്പോള്‍ കിവി താരങ്ങള്‍ സിംഗിളെടുക്കുന്നു. വീഡിയോ കാണാം.

പക്ഷെ ഹര്‍ഷിത്തിന്റെ ഓവര്‍ കോണ്‍ഫിഡന്‍സ് ദയനീയമായി പാളി. ബോള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റുകളില്‍ കൊണ്ടില്ലെന്നു മാത്രമല്ല ഫീല്‍ഡര്‍മാര്‍ ആരുമില്ലാത്ത ഏരിയയിലേക്കു പോവുകയും ചെയ്തു. ഇതു കണ്ട കോണ്‍വേയും വില്‍ യങും വളരെ പെട്ടെന്നു സിംഗിള്‍ ഓടി പൂര്‍ത്തിയാക്കി. തലയില്‍ കൈ വച്ച് ഒരു ചിരിയോടെയാണ് ഹര്‍ഷിത് ഇതിനോടു പ്രതികരിച്ചത്.

ഹര്‍ഷിത്തിന്റെ ഇരട്ട പ്രഹരം

വഡോരയില്‍ വമ്പന്‍ സ്‌കോറിലേക്കു കുതിച്ച ന്യൂസിലാന്‍ഡിനെ പിടിച്ചുകെട്ടി ഇന്ത്യയെ കളിയിലേക്കു തിരികെ വരാന്‍ സഹായിച്ചത് ഹര്‍ഷിത് റാണയുടെ ഇരട്ട പ്രഹരമാണ്. തന്റെ രണ്ടാമത്ത സ്‌പെല്ലില്‍ രണ്ടോവറിനിടെ കിവികളുടെ രണ്ട് ഓപ്പണര്‍മാരെയും അദ്ദേഹം മടക്കി.

ഹെന്‍ട്രി നിക്കോള്‍സിനെ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ് എഡ്ജാക്കി കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു ഹര്‍ഷിത്. അടുത്ത ഓവറില്‍ 56 റണ്‍സെടുത്ത കോണ്‍വേയെ അദ്ദേഹം ബൗള്‍ഡാക്കുകയും ചെയ്തു. വെറും ഒമ്പത് റണ്‍സിന്റെ വ്യത്യാസത്തിലാണ് കിവികളുടെ രണ്ടു വിക്കറ്റുകളും ഹര്‍ഷിത് ടീമിനു സമ്മാനിച്ചത്.

Story first published: Sunday, January 11, 2026, 19:10 [IST]
Other articles published on Jan 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+