For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഗില്‍ റിട്ടേണ്‍സ്, തെറിക്കുക ഈ 4 പേര്‍!! കിവികള്‍ക്കെതിരേ ഇന്ത്യന്‍ ഏകദിന 11 റെഡി

സൗത്താഫ്രിക്കന്‍ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു സൂപ്പര്‍ ടീമായ ന്യൂസിലാന്‍ഡാണ്. അടുത്ത വര്‍ഷാദ്യമാണ് വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി കിവികള്‍ ഇന്ത്യയിലെത്തുക. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

ജനുവരി 11 മുതലാണ് ഏകദിന പരമ്പരയാരംഭിക്കുക. ടി20 പരമ്പര 21നും തുടങ്ങും. ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ അവസാനമായി കളിക്കുന്ന പരമ്പരയും ഇതായിരിക്കും.

സൗത്താഫ്രിക്കയുമായുമായുള്ള ഏകദിന പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കിയെങ്കിലും മറ്റൊരു ലുക്കിലുള്ള ടീമിനെയാവും കിവികള്‍ക്കെതിരേ കാണുക. സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.

ROHIT GILL

നയിക്കാന്‍ ഗില്‍

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യന്‍ നായകനായി യുവ സൂപ്പര്‍ താരവും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുമെന്നതാണ്. കഴുത്തിനേറ്റ പരിക്കു കാരണം സൗത്താഫ്രിക്കയുമായുള്ള പരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു. കെഎല്‍ രാഹുലിനു ക്യാപ്റ്റനായി നറുക്കുവീഴാനുള്ള കാരണവും ഇതാണ്.

ഗില്‍ തിരിച്ചെത്തുന്നതോടെ സൗത്താഫ്രിക്കയുമായുള്ള മൂന്നാം ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു സ്ഥാനം നഷ്ടമാവുകയും ചെയ്യും. ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്നായിരിക്കും കിവികള്‍ക്കെതിരേ ഓപ്പണിങില്‍ കളിക്കുക.

മൂന്നാം നമ്പറില്‍ പതിവുപോലെ റണ്‍മെഷീന്‍ വിരാട് കോലിയുണ്ടാവും. സൗത്താഫ്രക്കയ്‌ക്കെതിരേ അവസാനിപ്പിച്ച ഇടത്തു തുടങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം അടിച്ചെടിത്ത് പ്ലെയര്‍ ഓഫ് ദി സീരീസായത് കോലിയായിരുന്നു.

നാലാമനായി വൈസ് ക്യാപ്റ്റനു സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരെ അടുത്ത പരമ്പരയിലും പ്രതീക്ഷിക്കേണ്ടതില്ല. വാരിയെല്ലിനു പരിക്കേറ്റ ശേഷം വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവിനു ഇനിയും മാസങ്ങള്‍വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രേയസിനു പകരം വീണ്ടും ഈ റോളില്‍ റുതുരാജ് ഗെയ്ക്വാദിനെ കാണാം. സൗത്താഫ്രിക്കയക്കെതിരേ കന്നി സെഞ്ച്വറി കുറിച്ചതോടെ അദ്ദേഹം സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്.

അഞ്ചാമനായി സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിന്റെ ഊഴമായിരിക്കും. ശ്രേയസിന്റെ അഭാവത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിച്ചേക്കും. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു.

HARDIK PANDYA

ഏഴാമനായി കളിക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. കഴിഞ്ഞ പരമ്പരയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി തഴയപ്പെട്ട താരമാണ് അദ്ദേഹം. ഹാര്‍ദിക്കും അക്ഷറും മടങ്ങിയെത്തുന്നതോടെ സ്ഥാനം നഷ്ടമാവുക രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനുമായിരിക്കും. ഇരുവരും കഴിഞ്ഞ പരമ്പരയില്‍ വന്‍ ഫ്‌ളോപ്പുകളുമായിരുന്നു.

എട്ടാം നമ്പറില്‍ പേസര്‍ ഹര്‍ഷിത് റാണയാവും. ബൗളിങിനൊപ്പം ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. സപിന്‍ ബൗളിങിന്റെ കടിഞ്ഞാണ്‍ ഒരിക്കല്‍ക്കൂടി കുല്‍ദീപ് യാദവിനാവും. പേസ് നിരയില്‍ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി പകരം മുഹമ്മദ് സിറാജിനെ തിരികെ കൊണ്ടു വന്നേക്കുകയും ചെയ്യും. ടീമിലെ മറ്റൊരു പേസര്‍ അര്‍ഷ്ദീപ് സിങുമായിരിക്കും,

ഇന്ത്യയുടെ സാധ്യതാ ഏകദിന 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Monday, December 8, 2025, 7:31 [IST]
Other articles published on Dec 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+