Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രാഹുലും ഇഷാനും ഒരുമിച്ചിറങ്ങും!! സൂപ്പര്‍ താരം ഔട്ട്; ഏകദിനത്തിലെ കിടു 11

ഇന്ത്യന്‍ ടീം ചെറിയൊരു ബ്രേക്കിനു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുക അടുത്ത മാസം 11നാണ്. കരുത്തരായ ന്യൂസിലാന്‍ഡുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം 3, 4 തിയ്യതികളിലൊന്നില്‍ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരിക്കു കാരണം സൗത്താഫ്രിക്കയുമായുള്ള അവസാന ഏകദിന പരമ്പര നഷ്ടമായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കിവികള്‍ക്കെതിരേ നായകസ്ഥാനത്തേക്കു മടങ്ങിയെത്തും. ടി20 ലോകകപ്പ് തൊട്ടിരികെയെത്തിയതിനാല്‍ സൂപ്പര്‍ ജോടികളായ ഹാര്‍ദിക് ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. ഏകദിനത്തില്‍ ഇന്ത്യയുടെ ശക്തമായ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ROHIT GILL

ഇന്ത്യന്‍ ഇലവനില്‍ ആരെല്ലാം?

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ രോഹിത് ശര്‍മയുമായിരിക്കും. ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ ബെസ്റ്റ് ഓപ്പണിങ് കോമ്പിനേഷനും ഇതു തന്നെയാണ്. 2023ലെ അവസാന ഏകദിന ലോകകപ്പ് മുതല്‍ ടീമിനായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഈ ജോടിയാണ്.

ഇവര്‍ക്കു ശേഷം മൂന്നാംനമ്പറില്‍ കളിക്കുക റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയ ശേഷം അവിസ്മരണീയ ഫോമിലാണ് കോലി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

കോലി കഴിഞ്ഞാല്‍ നാലാമനായി ആരെന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന സ്റ്റാര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ ശ്രേയസ്
അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് വിവരം. അങ്ങനെയെങ്കില്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ അദ്ദേഹം മടങ്ങിയെത്തിയേക്കും. എന്നാല്‍ ശ്രേയസിനു വീണ്ടും വിശ്രമം നല്‍കാന്‍ തീരുമാനിക്കുകയാണെങ്കില്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ റോളില്‍ ബാറ്റ് ചെയ്യുക,

സൗത്താഫ്രിക്കക്കെതിരായ അവസാന പരമ്പരയില്‍ ശ്രേയസിന്റെ അഭാവത്തില്‍ മൂന്നു മല്‍സരങ്ങളിലും നാലാം നമ്പറിലാണ് റുതുവാണ് കളിച്ചത്. അവസാന മല്‍സരത്തില്‍ കന്നി സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെ പരീക്ഷിക്കണം.

കാരണം വിവിധ ഫോര്‍മാറ്റുകളിലായി കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ വെറും 33 ബോളില്‍ സെഞ്ച്വറിയടിക്കാന്‍ ഇഷാന് സാധിച്ചിരുന്നു. അതിനു മുമ്പ് സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും താരം വമ്പന്‍ റണ്‍വേട്ട നടത്തി. ഇഷാന്‍ കഴിഞ്ഞാല്‍ ആറാമന്‍ സ്റ്റാര്‍ ബാറ്ററും വിക്ക്റ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്.

ISHAN KISHAN

ഏഴ്, എട്ട് സ്ഥാനങ്ങൡല്‍ ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഇലവനിലുണ്ടാവുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ടീമില്‍ വേണ്ടയാള്‍ അക്ഷറാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് നിതീഷിനു ഇലവനിലേക്കു വഴി തുറക്കുക. അതിനു ശേഷം സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവിനെ കാണാം

ബുംറയ്ക്കു വിശ്രമം നല്‍കിയാല്‍ പേസാക്രമണത്തിന്റെ കടിഞ്ഞാണ്‍ അര്‍ഷ്ദീപ് സിങിനായിരിക്കും. പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളി മറ്റൊരു യുവതാരം ഹര്‍ഷിത് റാണയാണ്. ബൗളിങിനൊപ്പം ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്നയാള്‍ കൂടിയാണ് അദ്ദേഹം.

ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍/ റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, December 27, 2025, 13:08 [IST]
Other articles published on Dec 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+