Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇഷാനെ എടുത്തേനെ, തടഞ്ഞത് ഗില്‍!! എല്ലാം ആ താരത്തിന് വേണ്ടി; ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ത്യന്‍ ഏകദിന ടീമിലേക്കു ഉറപ്പായും തിരിച്ചുവിളിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ടയാളാണ് വിക്കറ്റ് കീപ്പറും ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍. പക്ഷെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. പകരം റിഷഭ് പന്തിനെ തന്നെ ബാക്കപ്പ് കീപ്പറായി നിലനിര്‍ത്തുകയായിരുന്നു.

യഥാര്‍ഥത്തില്‍ ഇഷാനെ ടീമിലേക്കു കൊണ്ടു വരാന്‍ സെലക്ഷന്‍ കമ്മിറ്റിക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പക്ഷെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇതിനെ എതിര്‍ത്തുവെന്നും റിഷഭ് തന്നെ ടീമില്‍ മതിയെന്നും അദ്ദേഹം വാദിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്.

ISHAN KISHAN

എന്തുകൊണ്ട് ഗില്ലിനെയെടുത്തില്ല?

ഇന്ത്യന്‍ ഏകദിന ടീമിലേക്കു ഇഷാന്‍, കിഷനെ തിരികെ വിളിക്കുന്ന കാര്യം സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് വ്യക്തമാവുന്നത്. കാരണ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അത്രയും ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മികച്ച സ്ഥിരതയോടെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ മിന്നിക്കാന്‍ ഇഷാന് സാധിച്ചു. ഇന്ത്യന്‍ ടി20 ടീമിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടതും കാരണത്താലാണ്.

റിഷഭ് പന്തിനെ ഒഴിവാക്കി ഇഷാനെ ഏകദിന ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ക്കു പ്ലാനുണ്ടായിരുന്നു. പക്ഷെ പിന്നീട് അവര്‍ അതു വേണ്ടെന്നു വച്ചു. കെഎല്‍ രാഹുലിന്റെ ബാക്കപ്പായി റിഷഭിനെ തന്നെ നിലനിര്‍ത്താന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ പ്രധാന കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് റെവ്‌സ്‌പോര്‍ട്‌സ് (Revsportz).

ഏകദിനത്തില്‍ ബാക്കപ്പായി റിഷഭ് തന്നെ മതിയെന്ന ഗില്ലിന്റെ അഭിപ്രായത്തോടു അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പൂര്‍ണമായി യോജിക്കുകയും ചെയ്തു. റിഷഭിനു പിന്തുണച്ച് ഗില്‍ സംസാരിച്ചുവെന്നണ് വ്യക്തമാവുന്നത്. ഏകദിനത്തില്‍ ബാക്കപ്പായി മതിയെന്ന കാര്യത്തില്‍ ക്യാപ്റ്റും സെലക്ഷന്‍ കമമിറ്റിക്കും ഒരേ അഭിപ്രായമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ഏകദിനത്തില്‍ പോലും റിഷഭ് കളിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ചില പരമ്പരകളില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാതെ ബെഞ്ചിലിരിക്കേണ്ടിയും വന്നു. 2024 ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേയിരുന്നു റിഷഭ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

ടി20യെപ്പോലെ ഈ ഫോര്‍മാറ്റില്‍ അത്ര മികച്ച ബാറ്റിങ് റെക്കോര്‍ഡല്ല അദ്ദേഹത്തിനുള്ളത്. 32 ഏകദിനങ്ങളില്‍ കളിച്ച റിഷഭിന്റെ ബാറ്റിങ് ശരാശരി 33.5 മാത്രമാണ്. അദ്ദേഹം നേടിയതാട്ടെ 871 റണ്‍സ് മാത്രം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ദേശീയ ടീമിനൊപ്പം മല്‍സരങ്ങളില്ലാത്തതില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഇപ്പോള്‍ ഡല്‍ഹിക്കായി കളിക്കുകയാണ് റിഷഭ്. ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെ. പക്ഷെ ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷം റിഷഭിന്റെ പ്രകടനം അത്ര ഗംഭീരമല്ല. 47 ശരാശരിയില്‍ 105.02 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു നേടാനായത് 188 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

SHAMI

ഷമി പരിഗണിക്കപ്പെട്ടില്ല

ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തുമെന്നു കരുതപ്പെട്ട പരിച സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഒരിക്കലും പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും റെവ്്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചായി കളിക്കാനുള്ള ഫിറ്റ്‌നസ് നിലവാരം അദ്ദേഹത്തിനുണ്ടോയെന്ന കാര്യത്തിലാണ് സെലക്ഷന്‍ കമ്മിറ്റിക്കു സംശയമുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി മികച്ച പ്രകടനമാണ് ഷമി നടത്തിക്കൊണ്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചു കളിയില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

Story first published: Sunday, January 4, 2026, 12:51 [IST]
Other articles published on Jan 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+