Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനും അവനും വെവ്വേറെ നിയമം? ഗംഭീര്‍ കാണിച്ചത് വന്‍ പക്ഷപാതം!! കൈഫ് കലിപ്പില്‍

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ടീമില്‍ ചില കളിക്കാരോടു കോച്ചിന് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും അതുകൊണ്ടു തന്നെ അവരെ സംരക്ഷിച്ച് മറ്റുള്ളവരെ മാറ്റി നിര്‍ത്തുന്ന തരത്തിലാണ് ചില പ്രവര്‍ത്തികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ച ന്യൂസിലാന്‍ഡുമായി വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പരിക്കേറ്റിട്ടും അതു വകവയ്ക്കാതെ വാഷിങ്ടണ്‍ സുന്ദറിനെ ബാറ്റിങിനായി ക്രീസിലേക്കു അയച്ചതാണ് കൈഫിനെ ചൊടിപ്പിച്ചത്. പരിക്ക് അധികമായതിനെ തുടര്‍ന്ന് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും വാഷി പിന്‍മാറുകയും ചെയ്തിരിക്കുകയാണ്.

WASHINGTON SUNDAR

ഗംഭീറിന് രൂക്ഷ വിമര്‍ഷനം

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനകത്ത് ഗൗതം ഗംഭീറിന്റെ ഫേവററ്റിസത്തെ കുറിച്ച് മുഹമ്മദ് കൈഫ് തുറന്നടിച്ചത്. ന്യൂസിലാന്‍ഡിനെതിരേ റണ്‍ചേസില്‍ ഇന്ത്യക്കു ജയിക്കാന്‍ 22 റണ്‍സ് വേണമെന്നിരിക്കവെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ക്രീസിലെത്തിയത്. ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയില്‍ ഏഴു റണ്ണോടെ പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

പക്ഷെ ബൗളിങിടെ അരക്കെട്ടിന്റെ ഭാഗത്തേറ്റ പരിക്കു കാരണം വാഷിങ്ടണ്‍ ശരിക്കും ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. സിംഗിളിനായി ഓടാന്‍ പോലും കഴിയാതെ മുടന്തി നടന്നാണ് താരം റണ്‍സ് പൂര്‍ത്തിയാക്കിയത്. പരിക്ക് കൂടുതല്‍ ഗുരുതരമാക്കുന്നതിനായി ഇങ്ങനെയൊരാളെ ബാറ്റിങിന് അയക്കേണ്ടിയിരുന്നോ എന്നാണ് കൈഫിന്റെ ചോദ്യം,.

കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റ് നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവും. അന്നു ശുഭ്മന്‍ ഗില്ലിനു പരിക്കേറ്റപ്പോള്‍ വീണ്ടും ബാറ്റിങിന് ഇറങ്ങിയില്ല. അവന്‍ 20-30 റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നെന്നാണ് ആളുകള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷെ ശുഭ്മന്‍ ബാറ്റ് ചെയ്തില്ല. പരിക്ക് കൂടുതല്‍ വഷളാവാതിരിക്കാന്‍ താരത്തിന് അവിടെ സംരക്ഷണം നല്‍കുകയാണ് ചെയ്തത്.

പക്ഷെ അതേ സമീപനം ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കാര്യത്തില്‍ കണ്ടില്ല. അതുകൊണ്ടു തന്നെയാണ് അതൊരു തെറ്റായ കോളായിരുന്നുവെന്നു എനിക്ക് തോന്നുന്നത്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള കെഎല്‍ രാഹുലിന്റെ ഓട്ടത്തെയും വാഷിയുടെ വരവ് ബാധിച്ചു. ഇന്ത്യ ഈ മല്‍സരം ജയിച്ചുവെങ്കിലും ആ പരിക്ക് കൂടുതല്‍ മോശമാവാനുള്ള സാധ്യത വര്‍ധിക്കുകയാണ് മല്‍സരത്തില്‍ സംഭവിച്ചതെന്നും കൈഫ് വിശദമാക്കി.

GILL GAMBHIR

ഈ മല്‍സരത്തില്‍ ജയിക്കാന്‍ ഒരു ബോളില്‍ ഓരോ റണ്‍സ് വീതം മതിയായിരുന്നതിനാല്‍ വാഷിങ്ടണിനു പകരം കുല്‍ജദീപ് യാദവിനെ പോലെയൊരാള്‍ മതിയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാഴ്ചയോ, 10 ദിവസം കൊണ്ടോ മാറേണ്ടിയിരുന്ന പരിക്ക് 20-30 ദിവസം വരെ നീളുകയാണ് സംഭവിച്ചേക്കുകയെന്നും കൈഫ് കുറ്റപ്പെടുത്തി.

എന്തിന് ബഡോനി?

പരിക്കു കാരണം ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ നിന്നും പിന്‍മാറിയ വാഷിങ്ടണ്‍ സുന്ദറിനു പകരം പുതുമുഖം ആയുഷ് ബഡോനിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയ തീരുമാനത്തെയും മുഹമ്മദ് കൈഫ് വിമര്‍ശിച്ചു.

ആയുഷ് ബഡോനിയെ ഇന്ത്യന്‍ ടീമിലേക്കു വിളിച്ചത് തെറ്റായ കോളാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതേസമയം, വാഷിങ്ടണ്‍ സുന്ദറിനു പകരം കുല്‍ദീപ് യാദവിനെയോ, മുഹമ്മദ് സിറാജിനെയോ, പ്രസിദ്ധ് കൃഷ്ണയെയ ബാറ്റിങിനായി നിങ്ങള്‍ക്കു ക്രീസിലേക്കു അയക്കമായിരുന്നു. ആ സാഹചര്യത്തില്‍ വാഷിയെ കളിപ്പിക്കുകയെന്നത് ഒഴിവാക്കമായിരുന്ന തീരുമാനമായിരുന്നുവെന്നും കൈഫ് പറഞ്ഞു.

അതേസമയം, വാഷിങ്ടണിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. ഈ മാസം 21 മുതല്‍ ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം കളിക്കുമോയെന്നതും സംശയത്തിലായിരിക്കുകയാണ്.

Story first published: Tuesday, January 13, 2026, 15:34 [IST]
Other articles published on Jan 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+