IND vs NZ: ഗംഭീറിന് ടെസ്റ്റ് ചേരില്ല, ഇന്ത്യന്‍ ടീമിനെ തകര്‍ക്കുന്നു! പരിശീലിപ്പിക്കാന്‍ ലക്ഷ്മണ്‍ വരണം
പൂനെ: ന്യൂസീലന്‍ഡിനെതിരായ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ തകരുകയാണ്. ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും 100ലധികം ലീഡ് വഴങ്ങി ഇന്ത്യ നാണംകെട്ടിരിക്കുകയാണെന്ന് പറയാം. ഈ മത്സരത്തിലും തോറ്റാല്‍ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത മങ്ങുകയും പരമ്പര നഷ്ടമാവുകയും ചെയ്യും.
ആദ്യ ഇന്നിങ്‌സില്‍ കിവീസിനെ 259 റണ്‍സില്‍ തളക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും മറുപടിക്കിറങ്ങി 156 റണ്‍സിനാണ് ആതിഥേയര്‍ കൂടാരം കയറിയത്. ഇന്ത്യയെ സംബന്ധിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് പരമ്പരയില്‍ നടത്തിയിരിക്കൂന്നത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ വലിയ വിമര്‍ശനം ഇതിനോടകം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ഈ തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ഇപ്പോഴിതാ ഗംഭീറിനേയും രോഹിത്തിനേയും ഇന്ത്യ ടെസ്റ്റിലെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ആരാധകര്‍ ശക്തമായി ഉയര്‍ത്തിയിരിക്കുകയാണ്. ഓസീസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ മാറ്റം വരുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്.
ഗംഭീര്‍ പദ്ധതികളില്ലാത്ത പരിശീലകന്‍
ടി20യില്‍ ഗൗതം ഗംഭീറിന്റെ പദ്ധതികള്‍ വളരെ മികച്ചതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഗംഭീറിന്റെ ശൈലി ഇന്ത്യക്ക് ഗുണം ചെയ്യുന്നുമുണ്ട്. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ഗംഭീറിന്റെ പദ്ധതികള്‍ പാളുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നതാണ് ഗംഭീറിന്റെ ശൈലി. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. മികച്ച പദ്ധതികളുള്ള ടീമായിട്ടല്ല ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ കാണുന്നത്.
ഗംഭീറിന് കീഴില്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാണ് കളിക്കുന്നതെന്ന് പറയാം. ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും ശക്തരായ കിവീസിനെതിരേ ഇന്ത്യ നിരായുധരാണ്. ടീമിന് ആത്മവിശ്വാസം നല്‍കി തിരികെ കൊണ്ടുവരാന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗംഭീറിനെ മാറ്റി പകരം ഇന്ത്യ വിവിഎസ് ലക്ഷ്മണെ ടെസ്റ്റ് പരിശീലകനാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റില്‍ മികച്ച അനുഭവസമ്പത്തും സാങ്കേതികതയുമുള്ള പരിശീലകനെ ഇന്ത്യക്കാവശ്യമാണെന്നാണ് ആരാധക പക്ഷം.

രോഹിത്തിന് ആക്രമണോത്സകതയില്ല
രോഹിത് ശര്‍മ മികച്ച നായകനാണ്. എന്നാല്‍ പരിമിത ഓവറിലെ മികവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം കാട്ടാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നില്ല. ആക്രമണോത്സകതയോടെ പൊരുതാന്‍ രോഹിത്തിന് സാധിക്കുന്നില്ല. വിരാട് കോലിയുടെ കീഴില്‍ ഇന്ത്യക്കുണ്ടായിരുന്ന ആക്രമണോത്സകത ഇപ്പോഴില്ല. ഒരേ ശൈലിയിലാണ് രോഹിത്തിന് കീഴില്‍ ഇന്ത്യ കളിക്കുന്നത്. ചെറിയ സ്‌കോറിലേക്ക് ബാറ്റിങ് നിര തകരുമ്പോള്‍ തിരിച്ചുവരാനുള്ള ആത്മവിശ്വാസം നായകനെന്ന നിലയില്‍ രോഹിത്തിന് കാട്ടാനാവുന്നില്ല.
അവസാന ഏഴ് ടെസ്റ്റ് ഇന്നിങ്‌സില്‍ അഞ്ചിലും ഒറ്റ സംഖ്യയിലാണ് രോഹിത് ശര്‍മ പുറത്തായത്. ബാറ്റിങ്ങിലും നിരാശപ്പെടുത്തുന്ന രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നും പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് റുതുരാജ് ഗെയ്ക് വാദ്, അഭിമന്യു ഈശ്വരന്‍ തുടങ്ങി മികച്ച സാങ്കേതികതയുള്ള താരങ്ങളെ ഇന്ത്യ കൊണ്ടുവരണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.
ഇന്ത്യ ഫൈനല്‍ കളിക്കില്ലേ?
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഇടം നേടുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ആരുടേയും ആശ്രയമില്ലാതെ ഫൈനലിലെത്താന്‍ മൂന്ന് ജയം വേണം. ന്യൂസീലന്‍ഡിനോട് നാട്ടില്‍ തകര്‍ന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അത്ഭുതം കാട്ടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റ് നേടുകയെന്നത് വളരെ പ്രയാസമാണെന്ന് തന്നെ പറയാം. എന്തായാലും ഇന്ത്യക്ക് ഇത്തവണ ഫൈനല്‍ കളിക്കാന്‍ ഭാഗ്യം നന്നായി തുണക്കേണ്ട സാഹചര്യമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications