For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഔട്ടായപ്പോള്‍ ഗംഭീര്‍ ഞെട്ടി, ഒരാള്‍ ചിരിച്ചു!! ഇഷാനല്ല; ഡഗൗട്ടില്‍ സംഭവിച്ചതറിയാം

വിശാഖപട്ടണം: ന്യൂസിലാന്‍ഡുമായുള്ള തുടര്‍ച്ചയായ ഫ്‌ളോപ്പ് ഷോയോടെ ടി20 ലോകകപ്പില്‍ സഞ്ജു സാംസണിന് (SANJU SAMSON) ബെഞ്ചിലാവും സ്ഥാനമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ പരമ്പരയില്‍ ഇതിനകം കളിച്ച നാലു ഇന്നിങ്‌സുകളിലും 30 റണ്‍സ് പോലും അദ്ദേഹം നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഏറ്റവും അവസാനമായി കളിച്ച നാലാം ടി20യില്‍ 24 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് ദേദപ്പെട്ട തുടക്കം അദ്ദേഹത്തിനു ലഭിച്ചിട്ടും അതു വലിയൊരു ഇന്നിങ്‌സായി മാറ്റിയെടുക്കാനായില്ല.

ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ നേടിയിരുന്നെങ്കില്‍ അതു സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം ലോകകപ്പ് ഇലവനിലും സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചേനെ. 15 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 24 റണ്‍സാണ് മലയാളി താരത്തിനു സ്വന്തം പേരില്‍ കുറിക്കാനായത്.

SANJU SAMSON

വിശാഖപട്ടണത്തു നടന്ന നാലാം ടി20യില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിട്ടതിനു ശേഷമുള്ള ഇന്ത്യന്‍ ഡഗൗട്ടിലെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് അറിയാം.

സഞ്ജു പുറത്തായതെങ്ങനെ?

അഭിഷേക് ശര്‍മയെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും പവര്‍പ്ലേയില്‍ തന്നെ നഷ്ടായതിനാല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സസുമായി ഇന്ത്യയുടെ ഹീറോയാവാനുള്ള സുവര്‍ണാവസരമാണ് സഞ്ജു സാംസണിനു ലഭിച്ചത്. പക്ഷെ അദ്ദേഹം അതു തട്ടികയകറ്റി. പവര്‍പ്ലേയ്ക്കു പിന്നാലെയാണ് ന്യൂസിലാന്‍ഡ് നായകന്‍ മിച്ചെല്‍ സാന്റ്‌നെറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു പുറത്തായത്.

പേസര്‍ ജേക്കബ് ഡഫിയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാമത്തെ ബോളില്‍ കിടിലന്‍ സിക്‌സറെല്ലാം പായിച്ച് ഫോമിലേക്കു മടങ്ങിയെത്തിയെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ സാന്റ്‌നര്‍ എറിഞ്ഞ ഏഴാം ഓവറിലെ നാലാമത്തെ ബോളില്‍ വിക്കറ്റും വീണു.

ഓവറിലെ ആദ്യ ബോള്‍ ലോങ്ഓഫിലേക്ക് കളിച്ചാണ് സഞ്ജു തുടങ്ങിയത്. അടുത്ത ബോളില്‍ റിങ്കു സിങും സിംഗിളുമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു. പക്ഷെ മൂന്നാമത്തെ ബോളില്‍ റണ്ണില്ല. നാലാമത്തെ ബോളില്‍ വളരെ വിചിത്രമായ ഒരു ഷോട്ടിനു ശ്രമിച്ച് സഞ്ജു ബൗള്‍ഡാവുകയും ചെയ്തു.

മിഡില്‍ സ്റ്റംപ് ലൈനില്‍ 95.3 കിമി വേഗതയുള്ള ബോളാണ് സാന്റ്‌നര്‍ പരീക്ഷിച്ചത്. പിച്ച് ചെയ്ത ബോളിന് അല്‍പ്പം ടേണും ലഭിച്ചു. ബാക്ക്ഫൂട്ടിലേക്കു വന്ന് ഓഫ്‌സൈഡിലേക്കു കളക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. പക്ഷെ യാതൊരു ഫുട്ട്‌വര്‍ക്കുമില്ലാതെയാണ് അദ്ദേഹം ഷോട്ടിനു തുനിഞ്ഞത്.

എന്നാല്‍ ബോളിന്റെ വേഗതയും ടേണും സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഷോട്ട് മിസ്സായതോടെ ബോള്‍ നേരെ വിക്കറ്റുകളിലും പതിക്കുകയായിരുന്നു. ഫ്രണ്ട് ഫൂട്ടില്‍ വളരെ അനായാസം കളിക്കാമായിരുന്ന ഷോട്ടായിരുന്നു അത്. പക്ഷെ അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവും ആശയക്കുഴപ്പവുമെല്ലാം പുറത്താവലിലേക്കു നയിക്കുകയും ചെയ്തു.

ഡഗൗട്ടില്‍ സംഭവിച്ചതെന്ത്?

ന്യൂസിലാന്‍ഡ് നായകന്‍ മിച്ചെല്‍ സാന്റനറുടെ തീര്‍ത്തും നിരുപദ്രവകാരയായ ബോളില്‍ സഞ്ജു സാംസണിന്റെ പുറത്താവല്‍ കാണികളെ മാത്രമല്ല ഇന്ത്യന്‍ ്ര്രഡസിങ് റൂമിനെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഈ കളിയിലെങ്കിലും അദ്ദേഹം ഫോമിലേക്കു എത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

SANJU SAMSON

photocredit/Jiohotstar

ഇന്ത്യന്‍ ടീമിന്റെ ഡഗൗട്ടില്‍ കോച്ച് ഗൗതം ഗംഭീറും ഈ കളിയില്‍ പുറത്തിരിക്കേണ്ടി വന്ന ബാക്കപ്പ് കീപ്പര്‍ ഇഷാന്‍ കിഷനും അടുത്തടുത്താണ് ഇരുന്നത്. സഞ്ജു ബൗള്‍ഡായതു കണ്ട ഗംഭീര്‍ കടുത്ത നിരാശയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചപ്പോള്‍ ഇഷാന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല.

എന്നാല്‍ ഇതിനിടെ ഇക്കൂട്ടത്തില്‍ ഒരാള്‍ ചിരിക്കുന്നുണ്ടായിരുന്നു. പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ശ്രേയസ് അയ്യരായിരുന്നു ഇത്. അല്‍പ്പം ആശ്ചര്യത്തോടെ സഞ്ജു എന്താണ് ഈ കാണിച്ചതെന്ന ഭാവത്തിലാണ് ഗഡൗട്ടില്‍ പിറകിലേക്കു തിരിഞ്ഞ് നോക്കി ശ്രേയസ് ചെറുതായൊന്നു ചിരിച്ചത്.

Story first published: Thursday, January 29, 2026, 12:18 [IST]
Other articles published on Jan 29, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+