Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത് രണ്ടിലും ദുരന്തം!! ആ മണ്ടത്തരം എന്തിനു കാണിച്ചു? ആഞ്ഞടിച്ച് മുന്‍ പാക് താരം

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരാജയഭീതിയില്‍ നില്‍ക്കെ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ടെസ്റ്റില്‍ രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കിവികളുടെ ലീഡ് ലീഡ് 300 കടക്കാനിരിക്കുകയാണ്. ഈ മല്‍സരത്തില്‍ ഇനി സമനിലയെങ്കിലും നേടിയെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ദുഷ്‌കരം തന്നെയായിരിക്കും.

സ്വന്തം യൂട്യൂബ് ചാനലില്‍ ടെസ്റ്റിനെക്കുറിച്ച് വിലയിരുത്തവെയാണ് ഇന്ത്യന്‍ ടീമിനതിരേ അലി ആഞ്ഞടിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും അദ്ദേഹം വെറുതെവിട്ടില്ല. വ്യക്തിപരമായി വളരെ മോശം പ്രകടനമാണ് രോഹിത് കാഴ്ചവച്ചതന്നു അലി ചൂണ്ടിക്കാട്ടി. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം എന്താണെന്നു അദ്ദേഹം വിലയിരുത്തുകയും ചെയ്തു.

ROHIT SHARMA

ഇന്ത്യയുടെ മണ്ടത്തരം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സാഹചര്യങ്ങളെല്ലാം എതിരായിരുന്നിട്ടും ടോസിനു ശേഷം ഇന്ത്യന്‍ ടീം എന്തുകൊണ്ടാണ് ബാറ്റിങ് തിരഞ്ഞെടുത്തതെന്നു ബാസിത് അലി ചോദിക്കുന്നു. ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ കാണിച്ച ഏറ്റവും വലിയ മണ്ടത്തരവും ഇതു തന്നെയാണെന്നു അദ്ദേഹം വിമര്‍ശിച്ചു.

പിച്ചില്‍ ഒരുപാട് ഈര്‍പ്പമുണ്ടായിരുന്നു. എന്നിട്ടും ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും ഇന്ത്യ എന്തിനു ബാറ്റിങ് തിരഞ്ഞെടുത്തുവെന്നു മനസ്സിലാവുന്നില്ല. ന്യൂസിലാന്‍ഡ് തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഇന്ത്യന്‍ ടീം ഇത്രയും വേഗത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഓള്‍ഔട്ടാവുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാസിത് അലി വിശദമാക്കി.

ഫീല്‍ഡിങ് മോശം

ആദ്യദിനം ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തെയും ബാസിത് അലി വിമര്‍ശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫീല്‍ഡിങില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറയുന്നു. ആദ്യ ദിനം ചില ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും വഴുതിപ്പോയിരുന്നു. കൂടാതെ വിക്കറ്റിനു പിന്നില്‍ റിഷഭ് പന്ത് ചില സ്റ്റംപിങ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും കിവികളെ സഹായിച്ചു.

ROHIT SHARMA

ആദ്യദിനത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. രോഹിത് ശര്‍മയുടെ കാര്യമെടുത്താല്‍ അദ്ദേഹം പുറത്തായത് മോശം ഷോട്ട് കളിച്ചാണ്. ബാറ്റിങിലും സ്ലിപ്പ് ഫീല്‍ഡിങിലുമെല്ലാം രോഹിത്തിന്റെ റിഫ്ളക്‌സുകള്‍ അല്‍പ്പം ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നതെന്നും ബാസിത് അലി വിലയിരുത്തി.

16 ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമെടുത്താണ് രോഹിത് പുറത്തായത്. ബാറ്റിങില്‍ തുടക്കം മുതല്‍ ഒട്ടും ആത്മവിശാസത്തിലായിരുന്നില്ല അദ്ദേഹം കാണപ്പെട്ടത്. പല തവണ ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എല്‍ബിഡബ്ല്യുവില്‍ നിന്നും തുടക്കത്തില്‍ കഷ്ടിച്ചാണ് രോഹിത് രക്ഷപ്പെട്ടത്.

അംപയേഴ്‌സ് കോള്‍ കാരണം അദ്ദേഹത്തിനു ആയുസ് നീട്ടിക്കിട്ടുകയായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമാവാതെ പാടുപെട്ട രോഹിത് ഒടുവില്‍ ടിം സൗത്തിക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ആക്രമണത്തിനു തുനിയുകയായിരുന്നു. പക്ഷെ ബൗള്‍ഡായി മടങ്ങാനായിരുന്നു വിധി.

പരാജയഭീതിയില്‍ ഇന്ത്യ

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരാജയഭീതിയിലാണ് ഇപ്പോഴുള്ളത്. കാരണം ന്യൂസിലാന്‍ഡിന്റെ ലീഡ് 300 റണ്‍സിലേക്കു കടക്കുകയാണ്. ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിനു ഓള്‍ഔട്ടാക്കിയ കിവികള്‍ മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിനു 345 റണ്‍സെന്ന ശക്തമായ നിലയിലാണ്.

മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ കിവികളുടെ ലീഡ് ഇപ്പോള്‍ 299 റണ്‍സിലെത്തിയിരിക്കുകയാണ്. സെഞ്ച്വറിയുമായി രചിന്‍ രവീന്ദ്രയും (104*) വാലറ്റക്കാരനായ പേസര്‍ ടിം സൗത്തിയുമാണ് (49*) ഇപ്പോള്‍ ക്രീസിലുള്ളത്.

Story first published: Friday, October 18, 2024, 11:44 [IST]
Other articles published on Oct 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+