Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ബെംഗളൂരുവില്‍ ഇന്ത്യന്‍ ദുരന്തം! പിടിമുറുക്കി കിവികള്‍, വന്‍ ലീഡ്

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മാറി നിന്നപ്പോള്‍ വരാനിരുന്നത് സുനാമിയായിരിക്കുമെന്നു ടീം ഇന്ത്യ കരുതിക്കാണില്ല. ഇന്ത്യന്‍ ബാറ്റിങ് ദുരന്തത്തിനു സാക്ഷിയായ ചിന്നസ്വാമിയില്‍ ന്യൂസിലാന്‍ഡ് പിടിമുറുക്കിയിരിക്കുകയാണ്. വമ്പന്‍ ലീഡിലേക്കാണ് കിവികള്‍ നീങ്ങുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എല്ലാവരെയും സ്തബ്ധരാക്കി വെറും 46 റണ്‍സിനാണ് ഒന്നാമിന്നിങ്‌സില്‍ കൂടാരം കയറിയത്.

മറുപടി ബാറ്റിങില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ന്യൂസിലാന്‍ഡ് മൂന്നു വിക്കറ്റിനു 180 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ 134 റണ്‍സിന്റെ വ്യക്തമായ ലീഡ് ഇന്ത്യ കൈക്കലാക്കിക്കഴിഞ്ഞു. രചിന്‍ രവീന്ദ്രയും (22*) ഡാരില്‍ മിച്ചെലുമാണ് (14*) ക്രീസില്‍. നായകന്‍ ടോം ലാതം (16), ഡെവന്‍ കോണ്‍വേ (91), വില്‍ യങ് (33) എന്നിവരാണ് പുറത്തായത്.

indvsnz

തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ

മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിട്ടും ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം പാടെ പാളുകയായിരുന്നു. ലഞ്ച് ബ്രേക്കിനു പിന്നാലെ 31.2 ഓവറില്‍ വെറും 46 റണ്‍സിനു ഇന്ത്യ കൂടാരം കയറുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ ഇന്ത്യയുടെ എക്കാലത്തെയും ചെറിയ ടീം ടോട്ടല്‍ കൂടിയാണിത്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ അഞ്ചു പേരാണ് ഡെക്കായി ക്രീസ് വിട്ടത്.

പിച്ചിലെ ഈര്‍പ്പവും കാലാസ്ഥയുമെല്ലാം കിവി ഫാസ്റ്റ് ബൗളര്‍മാര്‍ നന്നായി മുതലെടുത്തപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ആര്‍ക്കും കാര്യമായ മറുപടി ഇല്ലായിരുന്നു. റിഷഭ് പന്തും (20) യശസ്വി ജയ്‌സ്വാളും (13) മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം കടന്നത്. 49 ബോളുകള്‍ നേരിട്ട റിഷഭ് രണ്ടു ഫോറുകളാണ് നേടിയത്. ജയ്‌സ്വാള്‍ 63 ബോളില്‍ ഒരു ഫോറുമടിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), വിരാട് കോലി(0), സര്‍ഫറാസ് ഖാന്‍ (0), കെഎല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍ അശ്വിന്‍ (0), കുല്‍ദീപ് യാദവ് (2), ജസ്പ്രീത് ബുംറ (1), മുഹമ്മദ് സിറാജ് (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഇന്ത്യയെ തീര്‍ക്കാന്‍ മൂന്നു പേസര്‍മാരെ മാത്രമേ കിവി നായകന്‍ ടോം ലാതമിനു വേണ്ടിവന്നുള്ളൂ.

അഞ്ചു വിക്കറ്റുകള്‍ പിഴുത മാറ്റ് ഹെന്‍ട്രിയാണ് ഇന്ത്യയുടെ അന്തകനായത്. നാലു വിക്കറ്റുകളെടുത്ത വില്ല്യം ഒറൂക്കി മികച്ച പിന്തുണയേകി. ശേഷിച്ച ഒരു വിക്കറ്റ് ടിം സൗത്തിക്കാണ്. ടീം സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ രോഹിത്തിനെ ബൗള്‍ഡാക്കി സൗത്തിയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. രണ്ടു റണ്‍സിനിടെ കോലിയും സര്‍ഫറാസും ഡെക്കായതോടെ ഇന്ത്യ മൂന്നു വിക്കറ്റിനു 10 റണ്‍സിലേക്കു വീണു.

നാലാം വിക്കറ്റില്‍ ജയ്‌സ്വാള്‍- റിഷഭ് ജോടി 21 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഒറൂക്കി ഈ ജോടിയെ വേര്‍പിരിച്ചു. ടീം സ്‌കോര്‍ 31ല്‍ നില്‍ക്കെ ജയ്‌സ്വാള്‍ വീഴുകയായിരുന്നു. പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 15 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ലഞ്ച് ബ്രേക്കിനു പിന്നാലെ ടീം ഓള്‍ ഔട്ടാവുകയും ചെയ്തു.

മാറ്റങ്ങളുമായി ഇന്ത്യ

ബംഗ്ലാദേശുമായി അവസാനമായി കളിച്ച ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇന്ത്യയിറങ്ങിയത്. പരിക്കു കാരം യുവതാരം ശുഭ്മന്‍ ഗില്ലിന്റെ സേവനം ഈ മല്‍സരത്തില്‍ ഇന്ത്യക്കു ലഭിച്ചില്ല. പകരം സര്‍ഫറാസ് ഖാനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യുവ പേസര്‍ ആകാശ് ദീപിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, വില്‍ ഒറൂക്കി, അജാസ് പട്ടേല്‍.

Story first published: Thursday, October 17, 2024, 5:14 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+