For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വമ്പന്‍ ലീഡെടുത്ത് കിവികള്‍, തിരിച്ചടിച്ച് ഇന്ത്യ! തീപ്പൊരി പോരാട്ടം

ബെംഗളൂരു: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തീപാറും പോരാട്ടത്തിലേക്ക്. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് ദുരന്തത്തിനു രണ്ടാമിന്നിങ്‌സില്‍ അഗ്രസീവ് ബാറ്റിങിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്. 356 റണ്‍സിന്റെ വമ്പന്‍ ലീഡെടുത്ത കിവികള്‍ തന്നെയാണ് ഇപ്പോഴും ഡ്രൈവിങ് സീറ്റിലെങ്കിലും ഇന്ത്യ ശക്തമായ തിരിച്ചടിയാണ് രണ്ടാമിന്നിങ്‌സില്‍ നല്‍കുന്നത്.

മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 231 റണ്‍സെന്ന മികച്ച നിലയിലാണുള്ളത്. വിരാട് കോലിയെ (70) ഇന്നു അവസാന ബോളില്‍ ഇന്ത്യക്കു നഷ്ടമാവുകയായിരുന്നു. 70 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് ഇപ്പോള്‍ ക്രീസിലുള്ളത്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ന്യൂസിലാന്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 125 റണ്‍സ് കൂടി വേണം.

മൂന്നാം വിക്കറ്റില്‍ കോലി- സര്‍ഫറാസ് ജോടി 163 ബോളില്‍ 136 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
102 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. സര്‍ഫറാസ് 78 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറും നേടി. നായകന്‍ രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമാത്.

KOHLI SARFARAZ

കിടിലന്‍ മറുപടി

ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിനു പുറത്തായ ഇന്ത്യയെയല്ല രണ്ടാമിന്നിങ്‌സില്‍ കണ്ടത്.
തുടക്കം മുതല്‍ അടിമുടി അഗ്രസീവായ ഒരു പുതിയ ഇന്ത്യയെയാണ് മൈതാനത്തു കണ്ടത്. രോഹിത് ശര്‍മ- യശസ്വി ജയ്‌സ്വാള്‍ ജോടി തുടക്കത്തില്‍ അല്‍പ്പം ശ്രദ്ധയോടയാണ് കളിച്ചത്. പിന്നീട് രണ്ടു പേരും അഗ്രസീവ് മോഡിലേക്കു മാറി.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 72 റണ്‍സ് അടിച്ചെടുത്തിരുന്നു. വെറും 17 ഓവറുകളിലാണിത്. എന്നാല്‍ അജാസ് പട്ടേലിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച ജയ്‌സ്വാളിനെ വിക്കറ്റ് കീപ്പര്‍ ബ്ലെണ്ടല്‍ സ്റ്റംപ് ചെയ്തു പുറത്താക്കി.

മികച്ച ഫോമില്‍ കാണപ്പെട്ട രോഹിത് മല്‍സരഗതിക്കു വിപരീതമായാണ് ടീം സ്‌കോര്‍ 95ല്‍ നില്‍ക്കെ പുറത്തായതത്. അജാസിനെതിരേ അദ്ദേഹം പ്രതിരോധിച്ച ബോള്‍ പിച്ച് ചെയ്ത ശഷം മുകളിലേക്കുയര്‍ന്ന് സ്റ്റംപിലേക്കു വീഴുകയായിരുന്നു. 63 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. രോഹിത് മടങ്ങിയ ശേഷം വിരാട് കോലി- സര്‍ഫറാസ് ഖാന്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

രചിന്റെ സെഞ്ച്വറി

മൂന്നു വിക്കറ്റിനു 180 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലാന്‍ഡ് 402 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്താണ് പുറത്തായത്. ഇതിനായി അവരെ സഹായിച്ചത് ഇന്ത്യന്‍ വംജനായ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്. 134 റണ്‍സ് നേടിയ അദ്ദേഹം ഏറ്റവും അവസാനമായിട്ടാണ് ക്രീസ് വിട്ടത്. 157 ബോളുകള്‍ നേരിട്ട രചിന്റെ ഇന്നിങ്‌സില്‍ 13 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

RACHIN RAVINDRA

ഓപ്പണര്‍ ഡെവന്‍ കോണ്‍വേ (91), വാലറ്റത്ത് ടീം സൗത്തി (65) എന്നിവരുടെ പ്രകടനങ്ങളും ന്യസിലാന്‍ഡിന്റെ ലീഡ് 350 കടത്തുന്നതില്‍ നിര്‍ണായകമായി മാറി. ഒരു ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെ 300 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. കാരണം ഏഴു വിക്കറ്റിനു 233 റണ്‍സിലേക്കു അവര്‍ വീണിരുന്നു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ രചിന്‍- സൗത്തി ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 137 റണ്‍സാണ് ഈ സഖ്യം വാരിക്കൂട്ടിയത്. ഇതോടെ കിവികളുടെ ടീം ടോട്ടല്‍ 350 കടക്കുകയും ചെയ്തു.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. നാട്ടിലെ എക്കാലത്തെയും ചെറിയ ടോട്ടലായ 46 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

ടീമിലെ അഞ്ചു കളിക്കാരാണ് പൂജ്യത്തിനു പുറത്തായത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വെറും രണ്ടു പേര്‍ക്കു മാത്രമേ രണ്ടക്കത്തില്‍ എത്താനായുള്ളൂ. 20 റണ്‍സോടെ റിഷഭ് പന്ത് ടോപ്‌സ്‌കോററായി മാറിയപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സും സ്‌കോര്‍ ചെയ്തു. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവാണ് ഡെക്കായത്.

പിച്ചിലെ ഈര്‍പ്പും മൂടിക്കെട്ടിയ കാലാവസ്ഥയുമെല്ലാം കിവികളുടെ ന്യൂബോള്‍ ബൗളര്‍മാര്‍ ശരിക്കും മുതലെടുത്തപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു മറുപടിയില്ലായിരുന്നു. വെറും മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. മാറ്റ് ഹെന്‍ട്രി അഞ്ചു വിക്കറ്റുകളെടുത്തപ്പോള്‍ വില്ല്യം ഒറൂക്കി നാലു വിക്കറ്റുകളും വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, വില്‍ ഒറൂക്കി, അജാസ് പട്ടേല്‍.

Story first published: Friday, October 18, 2024, 6:07 [IST]
Other articles published on Oct 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+