For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ദുരന്തമായി ബാറ്റിങ്, കിവീസിനോട് നാണംകെട്ട് ഇന്ത്യ, തോല്‍വി തുടക്കം

കിവീസിനെ ടി20 ഫോര്‍മാറ്റിലും നാണംകെടുത്തുകയാവും ഇന്ത്യയുടെ ലക്ഷ്യമെങ്കിലും എളുപ്പാമാവില്ല

1

റാഞ്ചി: ബാറ്റിങ് നിര കളിമറന്ന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത മികവ് ടി20യില്‍ ആവര്‍ത്തിക്കാനുറച്ചിറങ്ങിയ ഇന്ത്യയെ 21 റണ്‍സിനാണ് സന്ദര്‍ശകര്‍ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ന്യൂസീലന്‍ഡ് മുന്നിലെത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. എന്നാല്‍ തുടക്കത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഒന്നാം വിക്കറ്റില്‍ 43 റണ്‍സിന്റെ കൂട്ടുകെട്ട് കിവീസ് നേടി. 23 പന്തില്‍ നാല് ഫോറും 2 സിക്‌സുമടക്കം 35 റണ്‍സ് നേടിയ ഫിന്‍ അലനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഇതേ ഓവറില്‍ മാര്‍ക്ക് ചാപ്മാനെ (4 പന്തില്‍ 0) സുന്ദര്‍ മടക്കി. തകര്‍പ്പന്‍ ഡൈവിങ് റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ചാപ്മാനെ സുന്ദര്‍ പുറത്താക്കിയത്. എന്നാല്‍ ഒരുവശത്ത് ഡെവോണ്‍ കോണ്‍വെ റണ്‍സുയര്‍ത്തി.

വമ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്‌സ് പതിയെ തുടങ്ങി വലിയ സ്‌കോറിലേക്ക് ഉയരാന്‍ ശ്രമിച്ചെങ്കിലും ക്ലിക്കായില്ല. കുല്‍ദീപ് യാദവിനെ വലിയ ഷോട്ടിന് ശ്രമിച്ച ഫിലിപ്‌സ് 22 പന്തില്‍ 1 ബൗണ്ടറിയടക്കം 17 റണ്‍സ് മാത്രമാണ് നേടിയത്.

പിന്നീട് ഒത്തുചേര്‍ന്ന കോണ്‍വേയും ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവീസ് ഇന്നിങ്‌സിന് അടിത്തറ പാകി. 35 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 52 റണ്‍സ് നേടിയ കോണ്‍വേയെ അര്‍ഷദീപ് പുറത്താക്കുമ്പോള്‍ കിവീസ് 17.2 ഓവറില്‍ നാല് വിക്കറ്റിന് 139 റണ്‍സെന്ന നിലയിലായിരുന്നു. മൈക്കല്‍ ബ്രേസ്വെല്‍ (1) റണ്ണൗട്ടായപ്പോള്‍ നായകന്‍ മിച്ചല്‍ സാന്റ്‌നറെ (5 പന്തില്‍ 7) ശിവം മാവി രാഹുല്‍ ത്രിപാഠിയുടെ കൈയിലെത്തച്ചു.

1

ആഞ്ഞടിച്ചു കളിച്ച മിച്ചല്‍ 30 പന്തില്‍ 3 ഫോറും 5 സിക്‌സുമടക്കം പുറത്താവാതെ 59 റണ്‍സ് നേടിയതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 176 എന്ന മാന്യമായ ടോട്ടലിലേക്ക് ന്യൂസീലന്‍ഡ് എത്തുകയായിരുന്നു.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇതില്‍ അര്‍ഷദീപാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാല് ഓവറില്‍ 51 റണ്‍സാണ് അര്‍ഷദീപ് വിട്ടുകൊടുത്തത്. ഉമ്രാന്‍ മാലിക് 1 ഓവറില്‍ 16 റണ്‍സും വഴങ്ങി.

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇഷാന്‍ കിഷനെ (5 പന്തില്‍ 4) പുറത്താക്കി മിച്ചല്‍ ബ്രേസ്വെല്‍ ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കി. അധികം വൈകാതെ രാഹുല്‍ ത്രിപാഠിയെ (6 പന്തില്‍ 0) ജേക്കബ് ഡഫി മടക്കി. ഏകദിനത്തില്‍ മിന്നും ഫോമിലായിരുന്ന ശുബ്മാന്‍ ഗില്‍ (6 പന്തില്‍ 7) കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നറുടെ സ്പിന്‍ കെണിയിലും വീണു.

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യക്കായി നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ച ഷോട്ടുകളുമായി നീങ്ങിയ സൂര്യയെ (34 പന്തില്‍ 47) ഇഷ് സോധി മടക്കിയയച്ചു. 6 ഫോറും 2 സിക്‌സുമാണ് സോധി നേടിയത്.

നായകന്‍ ഹര്‍ദിക് പാണ്ഡ്യയും തൊട്ടുപിന്നാലെ പുറത്തായി. 20 പന്തില്‍ 1 സിക്‌സും ഫോറുമടക്കം 21 റണ്‍സ് നേടിയ ഹര്‍ദിക്കിനെ ബ്രെസ്വെല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഹര്‍ദിക് പുറത്താവുമ്പോള്‍ 12.2 ഓവറില്‍ 5 വിക്കറ്റിന് 89 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

1

വാഷിങ്ടണ്‍ സുന്ദറിന്റെ ക്യാച്ച് ഇഷ് സോധിയും ദീപക് ഹൂഡയുടെ ക്യാച്ച് മാര്‍ക് ചാപ്മാനും നഷ്ടമാക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഹൂഡക്കിത് മുതലാക്കാനായില്ല. 10 പന്തില്‍ 10 റണ്‍സ് നേടിയ ഹൂഡയെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ കോണ്‍വേ സ്റ്റംപിങ്ങിലൂടെ പുറത്താക്കി. ഫിനിഷര്‍ റോളില്‍ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

ശിവം മാവി (2) റണ്ണൗട്ടായപ്പോള്‍ കുല്‍ദീപ് യാദവിനെ ലോക്കി ഫെര്‍ഗൂസന്‍ ഗോള്‍ഡന്‍ ഡെക്കാക്കി. ഒരുവശത്ത് വാഷിങ്ടണ്‍ സുന്ദര്‍ (28 പന്തില്‍ 50) തന്റെ കന്നി ടി20 ഫിഫ്റ്റി പൂര്‍ത്തിയാക്കി. 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സ് കാഴ്ചവെച്ച സുന്ദറിനെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി. അര്‍ഷദീപ് സിങ്ങും (0) ഉമ്രാന്‍ മാലികും (4) പുറത്താവാതെ നിന്നു.

ന്യൂസീലന്‍ഡിനായി മിച്ചല്‍ ബ്രേസ്വെലും മിച്ചല്‍ സാന്റ്‌നറും ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഇഷ് സോധിയും ജേക്കബ ഡഫിയും ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11-ഇന്ത്യ-ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ശിവം മാവി, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്

ന്യൂസീലന്‍ഡ്- ഡെവോണ്‍ കോണ്‍വെ, ഫിന്‍ അലന്‍, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (c), മിച്ചല്‍ ബ്രേസ്വെല്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ജേക്കബ് ഡുഫി, ബ്ലെയര്‍ ടിക്കനര്‍

Story first published: Friday, January 27, 2023, 16:52 [IST]
Other articles published on Jan 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+