Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ശ്രേയസിന് പകരം പ്ലേയിങ് 11 ആര്? നാലാം നമ്പറില്‍ അവന്‍ വരും-രോഹിത് പറയുന്നു

1

ഹൈദരാബാദ്: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് നടക്കാന്‍ പോകുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കിവീസിനെ വീഴ്‌ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വരവ്. കിവീസ് പരമ്പരയില്‍ ഇന്ത്യന്‍ പ്ലേയിങ് 11 മാറ്റമുണ്ടാവുമെന്നുറപ്പ്. പരിക്കേറ്റ് ശ്രേയസ് അയ്യര്‍ വിശ്രമത്തില്‍ പോയതിനാല്‍ ഇന്ത്യ പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു.

രജത് പാട്ടീധാറിനെ ഇന്ത്യ പകരക്കാരനായി പരിഗണിച്ചെങ്കിലും പ്ലേയിങ് 11 ആരാവും ശ്രേയസിന്റെ പകരക്കാരനാവുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ ആരാവും ശ്രേയസിന്റെ പകരക്കാരനാവുകയെന്നത് നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

1

ഇഷാന്‍ കിഷനാവും മധ്യനിരയില്‍ കളിക്കുകയെന്നാണ് രോഹിത് വ്യക്തമാക്കിയത്. ഓപ്പണറായി ഇന്ത്യ കളിപ്പിച്ച താരം ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ താരം ഫ്‌ളോപ്പായി.

ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരം ബെഞ്ചിലിരുന്നു. ന്യൂസീലന്‍ഡിനെതിരേയും ഇഷാന്‍ ബെഞ്ചിലിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ശ്രേയസിന് പരിക്കേറ്റതോടെ ഇഷാന് മുന്നില്‍ വഴി തെളിയുകയായിരുന്നു.

'ഇഷാന്‍ മധ്യനിരയില്‍ ഇന്ത്യക്കായി കളിക്കും. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തിന് ശേഷം അവന്‍ റണ്‍സടിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്' എന്നാണ് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

നാലാം നമ്പറിലാവും ഇഷാന്‍ ബാറ്റ് ചെയ്യാന്‍ സാധ്യത. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാവും അവസരം ലഭിക്കുക. ഇത് ടീമിന്റെ സാഹചര്യത്തിനനുസരിച്ച് മാറും. ഇഷാനെത്തുമ്പോള്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റുമോയെന്നത് കണ്ടറിയണം.

1

അതേ സമയം ലോകകപ്പിനായുള്ള മുന്നൊരുക്കം സജീവമാകവെ ശ്രേയസിനേറ്റ പരിക്ക് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസുള്ളത്.

ലോകകപ്പില്‍ ഇന്ത്യ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനെത്തന്നെ ഓപ്പണറാക്കിയേക്കും. അതിന്റെ സൂചന നല്‍കിയാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്ക് പിന്നാലെ കിവീസിനെതിരായ പരമ്പരയിലും ഗില്ലിനെ ഓപ്പണറാക്കുന്നത്.

സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് ന്യൂസീലന്‍ഡിനെതിരായ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ശ്രേയസിന്റെ അഭാവത്തില്‍ മധ്യനിരയിലെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ സൂര്യക്ക് മുന്നില്‍ അവസരമുണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.

കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരില്ലാതെയാണ് കിവീസിന്റെ വരവ്. എങ്കിലും മികച്ച താരങ്ങളാല്‍ ന്യൂസീലന്‍ഡ് നിര സമ്പന്നമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരമ്പര നേട്ടം എളുപ്പമാവില്ല. വിരാട് കോലിയുടെ ഫോമില്‍ ടീമിന് പ്രതീക്ഷകളേറെയാണ്.

Story first published: Tuesday, January 17, 2023, 21:46 [IST]
Other articles published on Jan 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+