For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: എവിടെ സ്ഥിരത? ഡെക്കിന് പുറത്ത്; രാഹുലിനെ വെറുതെ പഴിച്ചു! സര്‍ഫറാസിന് വിമര്‍ശനം

മുംബൈ: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രധാന പല താരങ്ങളും നിലവാരംകാട്ടിയില്ല. ശുബ്മാന്‍ ഗില്ലും (90) റിഷഭ് പന്തും (60) മാത്രമാണ് ടോപ് ഓഡറില്‍ തിളങ്ങിയത്. വാഷിങ്ടണ്‍ സുന്ദര്‍ (38) വാലറ്റത്ത് നിര്‍ണ്ണായക പ്രകടനവും കാഴ്ചവെച്ചു.

ഇന്ത്യ മധ്യനിരയില്‍ കെഎല്‍ രാഹുലിന് പകരക്കാരനായി കളിപ്പിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. നിര്‍ണ്ണായക ഘട്ടത്തില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി മിന്നിക്കാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. എന്നാല്‍ സ്ഥിരത കാട്ടാന്‍ സര്‍ഫറാസിന് സാധിക്കുന്നില്ല. ഇപ്പോഴിതാ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഡെക്കിന് പുറത്തായിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്ത സര്‍ഫറാസ് ഖാനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.

രാഹുലിനെ ഇന്ത്യ തിരിച്ചു വിളിക്കണം?

കെ എല്‍ രാഹുലിനെ ഇന്ത്യ വീണ്ടും മധ്യനിരയിലേക്ക് കൊണ്ടുവരണമെന്നും സര്‍ഫറാസിന്റെ സ്ഥിരതയില്ലായ്മ പ്രശ്‌നമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. തന്റേതായ ദിവസം കസറാന്‍ ശേഷിയുണ്ട്. എന്നാല്‍ സ്ഥിരതയോടെ മിന്നിക്കാന്‍ സര്‍ഫറാസിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ക്ഷമയോടെ കളിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന രാഹുലിനെയാണ് ഇന്ത്യക്ക് ആവശ്യമെന്നാണ് ആരാധകര്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ സര്‍ഫറാസിനെ കളിപ്പിക്കേണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

സര്‍ഫ്രാസിന് ക്ഷമ കാട്ടാനാകുന്നില്ല. സ്പിന്നിനെതിരേ മികച്ച സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ടെങ്കിലും സാഹസിക ഷോട്ട് കളിച്ച് വിക്കറ്റ് തുലക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുലിനെയാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ആവശ്യമെന്നാണ് ആരാധകര്‍ പറയുന്നത്. സര്‍ഫറാസിന്റെ ബാറ്റിങ് കാണാന്‍ അച്ഛനും സഹോദരനും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

kl rahul virat kohli

കോലിയും രോഹിത്തും മോശം ഫോമില്‍

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. എന്നാല്‍ രണ്ട് പേര്‍ക്കും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനാവുന്നില്ലെന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. രോഹിത് ശര്‍മ 18 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വിരാട് കോലി നാല് റണ്‍സാണ് നേടിയത്. രോഹിത്തിന്റെ പ്രധാന പ്രശ്‌നം വലിയ സ്‌കോര്‍ നേടാനാവുന്നില്ലെന്നതാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്ന രോഹിത് മോശം ഷോട്ട് കളിച്ചാണ് സമീപകാലത്തെ മിക്ക മത്സരങ്ങളിലും പുറത്തായിരിക്കുന്നത്.

വിരാട് കോലി റണ്ണൗട്ടായാണ് മൂന്നാം ടെസ്റ്റില്‍ പുറത്തായത്. ഒരു സാധ്യതയുമില്ലാത്ത റണ്‍സിനായി സാഹസപ്പെട്ട് ഓടിയാണ് കോലി വിക്കറ്റ് തുലച്ചത്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീണ ശേഷം ക്രീസിലെത്തിയ കോലി ആദ്യ ദിനം അവസാനിക്കാന്‍ രണ്ടോവര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിക്കറ്റ് നഷ്ടമാക്കിയത്. ഇന്ത്യയുടെ സമീപകാലത്തെ മോശം പ്രകടനത്തിന് കാരണം ഇവരുടെ മോശം പ്രകടനമാണെന്ന് പറയാം. എന്തായാലും ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഇവര്‍ക്ക് അഗ്നിപരീക്ഷയാണ്. ഫ്‌ളോപ്പായാല്‍ ടീമിന് പുറത്തായേക്കും.

ഇന്ത്യക്ക് ജയം അഭിമാന പ്രശ്‌നം

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ ജയം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ഒരു ടീം ടെസ്റ്റ് പരമ്പര നേടുന്നത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും സമീപകാലത്തൊന്നും സാധിക്കാത്ത കാര്യമാണ് കിവീസ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ വൈറ്റ് വാഷ് ഒഴിവാക്കാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്. ആദ്യ ഇന്നിങ്‌സില്‍ 100ന് മുകളിലെങ്കിലും ഇന്ത്യക്ക് ലീഡെടുക്കാന്‍ സാധിക്കണമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത.

Story first published: Saturday, November 2, 2024, 14:05 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+