Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ:ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് സച്ചിന്‍, പക്ഷെ ഗില്‍ സൂപ്പര്‍; പിന്നാലെ ട്രോള്‍ പൂരം

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് അടിപതറി. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഒരു ജയം പോലും നേടാനാവാതെ തട്ടകത്തില്‍ ഇന്ത്യ നാണംകെട്ടു. പേരുകേട്ട സ്പിന്നര്‍മാരുള്ള ഇന്ത്യന്‍ ടീമിലെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ചൊരു സ്വീപ് ഷോട്ട് പോലും കളിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യയുടെ പ്രകടനത്തെ വിമര്‍ശിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാത്ത രോഹിത് ശര്‍മയേയും വിരാട് കോലിയേയുമെല്ലാം പരോക്ഷമായി സച്ചിന്‍ വിമര്‍ശിച്ചു. എന്നാല്‍ സച്ചിന്‍ യുവതാരങ്ങളായ ശുബ്മാന്‍ ഗില്ലിനേയും റിഷഭ് പന്തിനേയും യശ്വസി ജയ്‌സ്വാളിനേയും പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഗില്ലിനെ പ്രശംസിച്ചതിന് പിന്നാലെ സച്ചിനെതിരേ ട്രോളുകള്‍ ഉയരുകയാണ്. കാരണം എന്താണെന്ന് അറിയാം.

ഗില്‍ സാറയുടെ കാമുകനെന്ന് ആരാധകര്‍

ശുബ്മാന്‍ ഗില്ലിന്റെ പരമ്പരയിലെ പ്രകടനം ശരാശരിയായിരുന്നു. തമ്മില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നത് ഗില്ലാണെന്ന് പറയാം. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ സച്ചിന്‍ പ്രശംസിച്ചതിനെ തെറ്റ് പറയാനാവില്ല. എന്നാല്‍ ആരാധകര്‍ ഇത് മറ്റൊരു രീതിയിലാണ് വിലയിരുത്തുന്നത്. സച്ചിന്റെ മകളായ സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ഏറെ നാളുകളായി ഉള്ളതാണ്. ഈ ബന്ധംകൊണ്ടാണ് സച്ചിന്‍ ഗില്ലിനെ പ്രശംസിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

എന്തായാലും സാറാ ടെണ്ടുല്‍ക്കറുടേയും ഗില്ലിന്റേയും പേര് ചേര്‍ത്ത് നിരവധി ട്രോളുകളാണ് സച്ചിന്റെ അഭിപ്രായത്തിന് ചുവടെ പ്രത്യക്ഷപ്പെടുന്നത്. ശുബ്മാന്‍ ഗില്ലിനെ ഇതാദ്യമായല്ല സച്ചിന്‍ പ്രശംസിക്കുന്നത്. ശുബ്മാന്‍ ഗില്ലിന്റെ ജന്മദിനത്തിലടക്കം സച്ചിന്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ശുബ്മാന്‍ ഗില്‍ അടുത്ത സൂപ്പര്‍ താരമായി വളരുന്നവനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോലിക്കും ശേഷം ആ സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളവരിലൊരാളാണ് ഗില്‍.

sara tendulkar

സാറയും ഗില്ലും പ്രണയത്തിലോ?

സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ഏറെ നാളുകളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമാണ്. ഇതില്‍ ആരാധകര്‍ സംശയിക്കുന്നതില്‍ കാര്യമുണ്ടെന്ന് തന്നെ പറയാം. ഇരുവരും ഒന്നിച്ച് ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഇരുവരും ഒരേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതും വൈറലായിരുന്നു. സാറാ അലിഖാനും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയര്‍ന്ന് വന്നിരുന്നു.

ഈ സമയത്ത് ഒരു അവതാരകന്‍ സാറയോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ തെറ്റായ സാറയെയാണ് ഇപ്പോള്‍ ഗില്ലിനോട് ചേര്‍ക്കുന്നതെന്നാണ് പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയമാണെന്ന് വ്യക്തം. സാറ ഇപ്പോള്‍ പഠനമെല്ലാം പൂര്‍ത്തിയാക്കി മോഡലിങ് രംഗത്താണ് സജീവം. അധികം വൈകാതെ സാറ അഭിനയ രംഗത്തേക്കെത്തുമെന്നാണ് വിവരം. എന്തായാലും ഈ പ്രണയ ബന്ധം വിവാഹത്തിലേക്കെത്തുമോയെന്നത് കണ്ടറിയാം.

ഇന്ത്യന്‍ ടീം നാണക്കേടിന്റെ പടുകുഴിയില്‍

നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റതോടെ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിലാണെന്ന് പറയാം. ഇനി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ജയിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ള താരമാണ് ഗില്‍. ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുമുണ്ട്. ഈ മികവ് ഇനി ആവര്‍ത്തിക്കാന്‍ ഗില്ലിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. എന്തായാലും ഗില്ലിനെ അടുത്ത സൂപ്പര്‍ താരമായാണ് എല്ലാവരും കാണുന്നത്. ഇതിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് അറിയേണ്ടത്.

Story first published: Monday, November 4, 2024, 17:30 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+